ഉരുക്ക് മനസുള്ളവർക്ക് മാത്രമേ ഓഹരി വിപണിയിൽ നിന്നും നേട്ടമുണ്ടാക്കാൻ സാധിക്കുകയുള്ളു എന്ന് പൊതുവിൽ പറയാറുണ്ട്. കാരണം വേറെ ഒന്നുമല്ല. ചിലപ്പോൾ പ്രതീക്ഷിച്ച ലാഭം ഓഹരി വിപണിയിൽ നിന്നും ലഭിച്ചേക്കില്ല. ചിലപ്പോൾ വലിയ നഷ്ടം സംഭവിക്കാം. അങ്ങനെ നഷ്ടം സംഭവിക്കുമ്പോഴോ പ്രതീക്ഷിച്ച ലാഭം ലഭിക്കാതിരിക്കുമ്പോഴോ മനസ് മടുക്കാതെ വീണ്ടും പൊരുതാൻ സാധിക്കണം. കൃത്യമായ നിരീക്ഷണം, പഠനം എന്നിവയാണ് വിപണിയിൽ നിന്നും ലാഭമുണ്ടാക്കാനുള്ള ഏക മാർഗം.
ബ്രോക്കറേജുകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കുന്നതും നല്ലതാണ്. ഏത് ഓഹരി വാങ്ങിയാൽ ലാഭമുണ്ടാകുമെന്ന ബ്രോക്കറേജ് നിർദ്ദേശത്തോടൊപ്പം നമ്മുടെ നിരീക്ഷണവും ചേർത്ത് വിശകലനം ചെയ്ത് ഓഹരി വാങ്ങാം. ടാറ്റാ സ്റ്റീലിന്‍റെ ഓഹരി വരും നാളുകളിൽ ബുള്ളിഷ് വികാരത്തിലേക്കെത്താനുള്ള സാധ്യതയുണ്ടെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് പറയുന്നത്. അത് എന്ത് കൊണ്ടാണെന്നും ടാറ്റാ സ്റ്റീലിന്‍റെ നിലവിലെ ഓഹരി വില എന്താണെന്നും നമുക്ക് പരിശോധിക്കാം.

അംഗുൽ എനർജിയുമായി ലയനം
അംഗുൽ എനർജിയെ ടാറ്റാ സ്റ്റീലുമായി ലയിപ്പിക്കാനുള്ള നടപടി ക്രമങ്ങൾ കമ്പനി നേരത്തെ ആരംഭിച്ചിരുന്നു. ലയനത്തിനുള്ള അനുമതി നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ (എൻസിഎൽടി) നൽകിയെന്നാണ് ഏപ്രിൽ 18-ന് ടാറ്റാ ഗ്രൂപ്പ് വ്യക്തമാക്കുന്നത്. 20230ഓടെ ഇന്ത്യയിലെ സ്റ്റീല്‍ ഉല്‍പ്പാദനം 40 മില്യണ്‍ ടണ്ണായി ഉയര്‍ത്താൻ നേരത്തെ ടാറ്റ തീരുമാനിച്ചിരുന്നു. എന്തായാലും ലയനത്തോടെ ടാറ്റാ സ്റ്റീലിന്‍റെ ഓഹരിയിലും വലിയ കുതിപ്പുണ്ടാകാനാണ് സാധ്യത.
23 ശതമാനം വളർച്ച പ്രവചിച്ച് ജെഫറീസ്
ടാറ്റാ സ്റ്റീലിന്‍റെ ഓഹരിയിൽ വരും ദിവസങ്ങളിൽ മുന്നേറ്റത്തിനുള്ള സാധ്യതയുണ്ടെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് വ്യക്തമാക്കുന്നത്. അതുകൊണ്ടു തന്നെ ടാർഗെറ്റ് വില 200 രൂപയായി നിശ്ചയിച്ച് ടാറ്റാ സ്റ്റീൽ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് ശുപാർശ. നിലവിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 23 ശതമാനത്തിന്‍റെ വളർച്ച.
നിലവിലെ ഓഹരി വില
162.80 രൂപ എന്ന നിലയിലാണ് ടാറ്റാ സ്റ്റീൽ ഓഹരി വില. 1 മാസത്തിനിടെ 7.14 ശതമാനം ഉയരാൻ ഓഹരിക്ക് സാധിച്ചു. ആറ് മാസത്തിനിടെ കമ്പനിയുടെ ഓഹരികൾ 35 ശതമാനം ഉയർന്നു. 52.21 ശതമാനം ലാഭമാണ് കഴിഞ്ഞ ഒരു വർഷം കൊണ്ട് നിക്ഷേപകർക്ക് ടാറ്റാ സ്റ്റീൽ ഓഹരി നൽകിയത്.
169.75 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 104.10 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില. ബിഎസ്ഇ വെബ്‌സൈറ്റ് പ്രകാരം ഏപ്രിൽ 21 വരെ കമ്പനിയുടെ വിപണി മൂല്യം 2,02,356.61 കോടി രൂപയാണ്.

ഡിവിഡൻ്റ് ചരിത്രം
ടാറ്റ സ്റ്റീലിൻ്റെ ഓഹരിയുടെ നിലവിലെ മുഖവില ഒരു ഓഹരിക്ക് 1 രൂപയാണ്. കഴിഞ്ഞ അഞ്ച് വർഷമായി കമ്പനി തുടർച്ചയായി ലാഭവിഹിതം നൽകിവരുന്നു. 2023-ൽ കമ്പനി ജൂണിൽ ഒരു ഓഹരിക്ക് 3.6 രൂപ ലാഭവിഹിതം നൽകി. 2022-ൽ, ജൂണിൽ നൽകിയ ലാഭവിഹിതം 51 രൂപയാണ്. 201-ൽ 25 രൂപയും 2020-ൽ 10 രൂപയുമാണ് ടാറ്റാ സ്റ്റീൽ നൽകിയ ലാഭ വിഹിതം. 2019-ൽ ഒരു ഓഹരിക്ക് 13 രൂപ ലാഭവിഹിതവും ടാറ്റ സ്റ്റീൽ നൽകി.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
