ഇന്ത്യൻ ഓഹരി വിപണിയിൽ നിരവധി ടാറ്റ ഓഹരികളെ കാണാം. ഭൂരിപക്ഷം ടാറ്റ ഗ്രൂപ്പ് ഓഹരികളും മികച്ച ലാഭം നൽകിയവയാണ്. അതേസമയം ഒരു ടാറ്റ ഗ്രൂപ്പ് ഓഹരി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചുവപ്പിലാണ് അവസാനിച്ചത്. എന്നാൽ ഇടിവിന് ഇടവേള നൽകി വീണ്ടും റോക്കറ്റ് പോലെ കുതിച്ചുയരുകയാണ് ടാറ്റ ഗ്രൂപ്പ് ഓഹരിയായ ടാറ്റ സ്റ്റീൽ. വ്യാഴാഴ്ച 2.45 ശതമാനം നേട്ടമാണ് ടാറ്റ സ്റ്റീൽ ഓഹരി നേടിയത്. എന്താണ് കുതിപ്പിന് കാരണമെന്നും ഓഹരിയുടെ നിലവിലെ വികാരം എന്താണെന്നും നമുക്ക് പരിശോധിക്കാം.
ടാറ്റ സ്റ്റീല്‍
ഒരു നൂറ്റാണ്ടിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള രാജ്യത്തെ മുന്‍നിര സ്റ്റീല്‍ നിര്‍മാണ കമ്പനിയാണ് ടാറ്റാ സ്റ്റീല്‍. ഭൂമിശാസ്ത്രപരമായി ഉത്പാദന ശൃംഖലാ വൈവിധ്യവത്കരണം നടത്തിയിട്ടുള്ള ലോകത്തെ വന്‍കിട സ്റ്റീല്‍ കമ്പനിയെന്ന വിശേഷണവും ടാറ്റ സ്റ്റീലിന് സ്വന്തം. ബ്രിട്ടണും നെതര്‍ലാന്‍ഡും അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും ദക്ഷിണ പൂര്‍വ്വേഷ്യയിലും ഉള്‍പ്പെടെ 26 രാജ്യങ്ങളില്‍ ഉത്പാദന കേന്ദ്രങ്ങളുണ്ട്.
ഇന്നത്തെ വളർച്ച
പോർട്ട് ടാൽബോട്ടിൽ 1.25 ബില്യൺ പൗണ്ട് ഗ്രീൻ സ്റ്റീൽ പദ്ധതിക്കായി യുകെ സർക്കാരുമായി കമ്പനി 500 മില്യൺ പൗണ്ട് ഗ്രാൻ്റ് ഫണ്ടിംഗ് കരാറിൽ ഒപ്പുവെച്ചിരുന്നു. ആ വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ടാറ്റ ഓഹരി മുകളിലേക്ക് ഉയർന്നത്.

ഓഹരി വില
എൻഎസ്ഇയിൽ 151.80 രൂപ എന്ന നിലയിലാണ് വ്യാഴാഴ്ച ടാറ്റ സ്റ്റീൽ ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 0.14 ശതമാനം നഷ്ടം ഓഹരി നേരിട്ടു. ഒരു മാസത്തിനിടെ ഒരു ശതമാനത്തോളം ഇടിവും ടാറ്റ ഓഹരിക്ക് സംഭവിച്ചിട്ടുണ്ട്. ആറ് മാസത്തെ പ്രവർത്തനം എടുത്ത് പരിശോധിക്കുമ്പോഴും ടാറ്റ സ്റ്റീൽ ഓഹരി ചുവപ്പിലാണെന്ന് കാണാം. 2024-ൽ ഇതുവരെ 8.54 ശതമാനം വളർച്ചയാണ് ഓഹരി നേരിടയത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ 17.67 ശതമാനം നേട്ടമുണ്ടാക്കാൻ മാത്രമാണ് ടാറ്റ ഓഹരിക്ക് സാധിച്ചത്. 184.60 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 114.60 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില. അഞ്ച് വർഷത്തിനുള്ളിൽ, ടാറ്റ സ്റ്റീൽ ഓഹരികൾ 300 ശതമാനത്തിലധികം മൾട്ടിബാഗർ റിട്ടേൺ നൽകി.

ബ്രോക്കറേജ് വിലയിരുത്തൽ
ടാറ്റ സ്റ്റീൽ ഓഹരികളിൽ ബ്രോക്കറേജ് സ്ഥാപനമായ മോർഗൻ സ്റ്റാൻലി അണ്ടർവെയ്‌റ്റ് റേറ്റിംഗ് നിലനിർത്തി. യുകെ ബിസിനസ് റീസ്ട്രക്ചറിംഗ് അപ്‌ഡേറ്റ് ഒരു നല്ല സംഭവവികാസമാണെന്ന് അതിൽ പറയുന്നു. അധിക പദ്ധതിച്ചെലവുകളൊന്നും വർദ്ധിച്ചുവരുന്ന പോസിറ്റീവായി കാണേണ്ടതില്ലെന്ന് ബ്രോക്കറേജ് പറഞ്ഞു. 135 രൂപയാണ് ടാർഗെറ്റ് വില.
ടാറ്റ സ്റ്റീൽ ഓഹരി വില ലക്ഷ്യം
ടാറ്റ സ്റ്റീലിന് 153 രൂപ നിലവാരത്തിൽ കടുത്ത പ്രതിരോധം ഉണ്ടെന്ന് ജൈനം ബ്രോക്കിംഗിലെ ഇക്വിറ്റി റിസർച്ച് അനലിസ്റ്റ് കിരൺ പറഞ്ഞു. കൌണ്ടർ അത് തകർക്കുന്നില്ലെങ്കിൽ, ട്രേഡിംഗ് വീക്ഷണകോണിൽ നിന്ന് ദീർഘനേരം പോകുകയോ പുതിയ പൊസിഷനുകൾ ഉണ്ടാക്കുകയോ ചെയ്യരുതെന്നാണ് അദ്ദേഹം പറയുന്നത്. 145 രൂപയിൽ ശക്തമായ പിന്തുണയാണ് കാണുന്നത്. ടാറ്റ സ്റ്റീൽ ഈ നിലവാരത്തിന് താഴെ തകരുകയാണെങ്കിൽ, നിങ്ങൾക്ക് ഓഹരിയിൽ കൂടുതൽ ഇടിവ് കാണാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications