മൂന്നാഴ്ച്ചക്കകം ലാഭം തരാന്‍ സാധ്യയുള്ള 2 ടാറ്റ സ്‌റ്റോക്കുകള്‍; സീക്വന്റ് സയന്റിഫിക്കിലും 'പച്ചക്കൊടി'!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ വാരം തുടര്‍ച്ചയായി മൂന്ന് വ്യാപാര സെഷനുകളിലാണ് 18,000 പോയിന്റെന്ന നിര്‍ണായക മാര്‍ക്കിന് മുകളില്‍ നിഫ്റ്റി സൂചിക ക്ലോസ് ചെയ്തത്. പ്രതിദിന ചാര്‍ട്ടില്‍ 'ഡോജി കാന്‍ഡില്‍' പാറ്റേണ്‍ രൂപംകൊള്ളുകയാണ്. ഇവിടൊരു കാര്യം പ്രത്യേകം പരാമര്‍ശിക്കണം. സമീപകാലത്തെ ഉയര്‍ച്ചയ്ക്കിടയിലും ചെറിയ കാന്‍ഡിലുകള്‍ ധാരാളമായി രൂപപ്പെടുന്നുണ്ട്. മൊമന്റം നഷ്ടപ്പെടുന്നതിന്റെ സൂചനയാണിത്. നിലവില്‍ 18,270-18,330 സോണിലാണ് നിഫ്റ്റിയുടെ പ്രതിരോധം. പിന്തുണ 17,900 മാര്‍ക്കിലും ഒരുങ്ങുന്നു.

മാർക്കറ്റ് അന്തരീക്ഷം

ഇപ്പോഴത്തെ സാഹചര്യത്തില്‍ 17,900-17,950 നിലയിലേക്ക് നിഫ്റ്റിയുടെ പിന്‍വാങ്ങല്‍ പ്രതീക്ഷിക്കാം. മറുഭാഗത്ത് 18,330 പോയിന്റിന് മുകളിലേക്ക് കുതിക്കാന്‍ കഴിഞ്ഞാല്‍ 18,600 മാര്‍ക്ക് വരെയും നിഫ്റ്റി അടിവെച്ച് കയറാന്‍ സാധ്യതയുണ്ട്.

ഇങ്ങനെയൊരു മാര്‍ക്കറ്റ് അന്തരീക്ഷത്തില്‍ അടുത്ത രണ്ടു മുതല്‍ മൂന്നാഴ്ച്ച കൊണ്ട് നേട്ടം തരാന്‍ സാധ്യതയുള്ള സ്റ്റോക്കുകള്‍ നിര്‍ദേശിക്കുകയാണ് ജിഇപിഎല്‍ കാപ്പിറ്റലിന്റെ ടെക്‌നിക്കല്‍ റിസര്‍ച്ച് അസോസിയേറ്റ് മലയ് താക്കര്‍. ടാറ്റ സ്റ്റീല്‍, ടാറ്റ കെമിക്കല്‍സ്, സീക്വന്റ് സയന്റിഫിക് സ്റ്റോക്കുകള്‍ ഹ്രസ്വകാലം കൊണ്ട് നേട്ടം സമ്മാനിക്കുമെന്ന് ഇദ്ദേഹം പ്രവചിക്കുന്നു.

ടാറ്റ സ്റ്റീല്‍

ടാറ്റ സ്റ്റീല്‍

ചുരുങ്ങിയ സമയംകൊണ്ട് 21 ശതമാനം നേട്ടമാണ് ടാറ്റ സ്റ്റീലില്‍ മലയ് താക്കര്‍ അറിയിക്കുന്നത്. 1,215 രൂപയുള്ള ടാറ്റ സ്റ്റീലിന്റെ ഓഹരി വില 1,480 രൂപ വരെ എത്താന്‍ സാധ്യതയുണ്ട്. വെള്ളിയാഴ്ച്ച 1213 രൂപയിലാണ് കമ്പനി വ്യാപാരം ആരംഭിച്ചത്. 2021 ഓഗസ്റ്റില്‍ 1,534 രൂപയെന്ന എക്കാലത്തേയും ഉയര്‍ന്ന നില തൊട്ടതിന് ശേഷം നാളിതുവരെ തിരുത്തലിലൂടെ കടന്നുപോവുകയായിരുന്നു ഈ സ്‌റ്റോക്ക്. എന്നാല്‍ അടുത്തകാലത്ത് ടാറ്റ സ്റ്റീല്‍ ഓഹരികള്‍ 1,065 രൂപയ്ക്കരികില്‍ പിന്തുണ കണ്ടെത്തി; ഏകീകരണഘട്ടത്തില്‍ പ്രവേശിക്കുകയും ചെയ്തു.

Also Read: ബജറ്റില്‍ കണ്ണുംനട്ട് ഈ മഹാരത്‌ന കമ്പനി; ഒത്താല്‍ 150 കടക്കും; നേടാം 40% ലാഭംAlso Read: ബജറ്റില്‍ കണ്ണുംനട്ട് ഈ മഹാരത്‌ന കമ്പനി; ഒത്താല്‍ 150 കടക്കും; നേടാം 40% ലാഭം

 
ലക്ഷ്യവില

ജനുവരി 13 -നാണ് സ്‌റ്റോക്കിലെ അടുത്ത സംഭവവികാസം. മൊമന്റം കൈവരിച്ച ടാറ്റ സ്റ്റീല്‍ ഓഹരികള്‍ ശരാശരിക്ക് മുകളിലുള്ള വോളിയം കുറിച്ചുകൊണ്ട് എട്ടാഴ്ച്ചക്കിടയിലെ ഉയര്‍ന്ന നില ഭേദിച്ചു. പ്രതിവാര ചാര്‍ട്ടിലെ ആര്‍എസ്‌ഐ സൂചകം 40 മാര്‍ക്കിന് അരികില്‍ ബുള്ളിഷ് സൂചന നല്‍കുന്നുണ്ട്. അടുത്ത രണ്ടു മുതല്‍ മൂന്നാഴ്ച്ച കൊണ്ട് 1,370 മാര്‍ക്കിലേക്ക് സ്റ്റോക്ക് ചുവടുവെയ്ക്കാന്‍ സാധ്യതയേറെ. പിന്നാലെ 1,480 രൂപ നിലയിലേക്കും ടാറ്റ സ്റ്റീലിന്റെ ഓഹരി വില ഉയരാം. ഇതേസമയം, ക്ലോസിങ് അടിസ്ഥാനപ്പെടുത്തി 1,150 രൂപയില്‍ സ്റ്റോപ്പ് ലോസ് കരുതാന്‍ നിക്ഷേപകര്‍ വിട്ടുപോകരുത്.

ടാറ്റ കെമിക്കല്‍സ്

ടാറ്റ കെമിക്കല്‍സ്

ടാറ്റ കെമിക്കല്‍സ് ഓഹരികള്‍ 955-825 രൂപ നിലവാരത്തില്‍ ചലിക്കാന്‍ തുടങ്ങിയിട്ട് 10 ആഴ്ച്ചയോളമായി. എന്നാല്‍ വ്യാഴാഴ്ച്ച മൊമന്റം കൈവരിച്ച സ്റ്റോക്ക് 10 ആഴ്ച്ചക്കിടയിലെ ഏറ്റവും ഉയര്‍ന്ന നില രേഖപ്പെടുത്തി. ഒരറ്റത്ത് വോളിയം വര്‍ധനവ് ടാറ്റ കെമിക്കല്‍സിലെ കുതിപ്പിന് അടിത്തറ പാകുന്നുണ്ട്. പ്രതിവാര ചാര്‍ട്ടിലെ ആര്‍എസ്‌ഐ സൂചകം തിരുത്തല്‍ നേരിട്ടെങ്കിലും 50 മാര്‍ക്കിന് മുകളില്‍ തുടരുകയാണ്. അമിതവാങ്ങലുകളുടെ സോണിലേക്കാണ് ഇപ്പോള്‍ ആര്‍എസ്‌ഐ സൂചകം മുന്നേറുന്നത്. വര്‍ധിച്ചുവരുന്ന ബുള്ളിഷ് ട്രെന്‍ഡാണിത് പറഞ്ഞുവെയ്ക്കുന്നതും.

Also Read: 'പെന്നി'യോടൊന്നും തോന്നല്ലേ ക്രിപ്‌റ്റോ; 2 ആഴ്ചയില്‍ ലാഭം 135%; ഈ കുഞ്ഞന്‍ സ്‌റ്റോക്ക് പറപറക്കുന്നുAlso Read: 'പെന്നി'യോടൊന്നും തോന്നല്ലേ ക്രിപ്‌റ്റോ; 2 ആഴ്ചയില്‍ ലാഭം 135%; ഈ കുഞ്ഞന്‍ സ്‌റ്റോക്ക് പറപറക്കുന്നു

 
സ്റ്റോപ്പ് ലോസ്

മുന്നോട്ടുള്ള ദിവസങ്ങളില്‍ ടാറ്റ കെമിക്കല്‍സിന്റെ ഓഹരി വില 1,158 രൂപയിലേക്ക് ചുവടുവെയ്ക്കുമെന്ന് മലയ് താക്കര്‍ അറിയിക്കുന്നു. 1,158 രൂപയ്ക്ക് മുകളില്‍ ഉയരാന്‍ കഴിഞ്ഞാല്‍, കമ്പനിയുടെ ഓഹരി വില ആദ്യം 1,266 രൂപയിലേക്കും പിന്നാലെ 1,370 രൂപയിലേക്കും എത്തുമെന്ന് ഇദ്ദേഹം പ്രവചിക്കുന്നുണ്ട്. 1,158 രൂപയാണ് സ്റ്റോക്കിലെ ടാര്‍ഗറ്റ് വില. സ്‌റ്റോപ്പ് ലോസ് 955 രൂപ.

സീക്വന്റ് സയന്റിഫിക്

സീക്വന്റ് സയന്റിഫിക്

മൂന്നാഴ്ച്ച കൊണ്ട് 18 ശതമാനം നേട്ടമാണ് സീക്വന്റ് സയന്റിഫിക്കില്‍ മലയ് താക്കര്‍ ഉറ്റുനോക്കുന്നത്. 188 രൂപയുടെ ഈ സ്റ്റോക്ക് 225 രൂപ വരെ ഉയരുമെന്ന് ഇദ്ദേഹം പ്രവചിക്കുന്നു. സ്റ്റോപ്പ് ലോസ് 175 രൂപ. അടുത്തിടെയാണ് താഴേക്കുള്ള ട്രെന്‍ഡ്‌ലൈന്‍ ഭേദിക്കാന്‍ സീക്വന്റ് സയന്റിഫിക്കിന് കഴിഞ്ഞത്. ശക്തമായ വോളിയത്തിന്റെ പിന്‍ബലത്തില്‍ 50 ദിവസത്തെ മൂവിങ് ആവറേജും സ്‌റ്റോക്ക് മറികടന്നു. ആര്‍എസ്‌ഐ സൂചകവും ബ്രേക്കൗട്ട് സ്ഥിരീകരിച്ച് ശക്തമായ മൊമന്റം ട്രെന്‍ഡ് അറിയിക്കുന്നുണ്ട്.

Also Read: മൂന്നാം പാദത്തില്‍ മികച്ച ബിസിനസ്; ഈ 6 കമ്പനികളെ ഫലം പ്രഖ്യാപിക്കും മുമ്പെ നോക്കാംAlso Read: മൂന്നാം പാദത്തില്‍ മികച്ച ബിസിനസ്; ഈ 6 കമ്പനികളെ ഫലം പ്രഖ്യാപിക്കും മുമ്പെ നോക്കാം

 
മൊമന്റം

പ്രൈസ് ആക്ഷനും മൊമന്റം ഇന്‍ഡിക്കേറ്ററുകളും വിലയിരുത്തുമ്പോള്‍ ബുള്ളിഷ് കാഴ്ച്ചപ്പാടാണ് സ്റ്റോക്ക് അവകാപ്പെടുന്നത്. അതുകൊണ്ട് 225 രൂപ ടാര്‍ഗറ്റ് വിലയിട്ട് സീക്വന്റ് സയന്റിഫിക് ഓഹരികള്‍ വാങ്ങാമെന്ന് മലയ് താക്കര്‍ പറയുന്നു. പ്രതിദിന ക്ലോസിങ് അടിസ്ഥാനപ്പെടുത്തി 175 രൂപയില്‍ സ്റ്റോപ്പ് ലോസും കരുതണം. വെള്ളിയാഴ്ച്ച 187 രൂപയിലാണ് കമ്പനിയുടെ ഓഹരികള്‍ വ്യാപാരം ആരംഭിച്ചത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.

ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

Tata Steel, Tata Chemicals And Sequent Scientific To Give Short-Term Gains In 2-3 Weeks, Says Expert

Tata Steel, Tata Chemicals And Sequent Scientific To Give Short-Term Gains In 2-3 Weeks, Says Expert. Read in Malayalam.
Story first published: Friday, January 14, 2022, 12:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X