ടാറ്റാ ഗ്രൂപ്പ് ഓഹരികളെ നിക്ഷേപകർക്ക് പ്രത്യേകം പരിജയപ്പെടുത്തേണ്ട ആവശ്യമില്ല. വിപണിയിൽ നിരവധി ടാറ്റാ ഗ്രൂപ്പ് ഓഹരികളെ കാണാം. പലതിലും നിങ്ങൾക്ക് നിക്ഷേപവും ഉണ്ടാകും. വരാനിരിക്കുന്ന സെഷനുകളിൽ ശ്രദ്ധാ കേന്ദ്രമാകാൻ പോകുന്ന രണ്ട് ടാറ്റാ ഗ്രൂപ്പ് ഓഹരികളെക്കിറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. ടാറ്റ സ്റ്റീൽ, ടാറ്റ എൽക്‌സി എന്നീവയാണ് ആ രണ്ട് ഓഹരികൾ. രണ്ട് ഓഹരികളും ലാഭ വിഹിതം പ്രഖ്യാപിച്ച് കഴിഞ്ഞു. അത് മാത്രമല്ല ഓഹരിയിലും മികച്ച മുന്നേറ്റത്തിനുള്ള സാധ്യത ഉണ്ടെന്നാണ് ബ്രോക്കറേജ് വിലയിരുത്തൽ. അതുകൊണ്ടു തന്നെ രണ്ട് ഓഹരികളുടേയും കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കാം.
1. ടാറ്റ സ്റ്റീൽ - ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 182 രൂപയാണ് നിലവിൽ ടാറ്റാ സ്റ്റീൽ ഓഹരിയുടെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ 4.39 ശതമാനം വളർച്ചയാണ് ഓഹരി കൈവരിച്ചത്. 2024-ൽ ഇതുവരെ 30.14 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 59.30 ശതമാനം വളർച്ചയാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ ഓഹരി നേടിയത്.
ടാറ്റ സ്റ്റീൽ - ടാർഗെറ്റ് വില
ചോയ്സ് ബ്രോക്കിംഗിലെ ഇക്വിറ്റി റിസർച്ച് അനലിസ്റ്റ് മന്ദർ ഭോജനെ പറയുന്നത് ടാറ്റാ സ്റ്റീൽ നിലവിൽ അതിൻ്റെ എക്കാലത്തെയും ഉയർന്ന നിരക്കായ 182 ന് അടുത്താണ് വ്യാപാരം നടത്തുന്നത്. ഓഹരികൾ താഴ്ന്ന തലങ്ങളിൽ നിന്ന് ശക്തമായ റാലി പ്രകടമാക്കി എന്നാണ്. ഓഹരി 177, 175 ലെവലുകൾക്ക് ചുറ്റും പിന്തുണ കണ്ടെത്തി, 184 ലെവലിന് മുകളിൽ വില ക്ലോസ് ചെയ്യുകയാണെങ്കിൽ, അത് 194 വരെ ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ ഒരു പോസിറ്റീവ് ക്രോസ്ഓവർ കാണിക്കുന്നു, ഇത് ബുള്ളിഷ് വികാരത്തെ കൂടുതൽ സ്ഥിരീകരിക്കുന്നുണ്ടെന്നും മന്ദർ ഭോജനെ പറഞ്ഞു. അതുകൊണ്ടു തന്നെ 194 രൂപ ടാർഗെറ്റ് വില നിശ്ചയിച്ച് ഓഹരി വാങ്ങാം, സ്റ്റോപ്പ് ലോസ് 174 രൂപയായി സജ്ജീകരിക്കാനും അദ്ദേഹം നിർദ്ദേശിച്ചു.

2. ടാറ്റാ എൽക്സി- ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 7,232.85 രൂപ എന്നതാണ് നിവലിൽ ഓഹരി വില.കഴിഞ്ഞ കുറച്ച് നാളുകളായി ഓഹരി ഇടിവിലാണ്. എന്നാൽ സാങ്കേതിക വിശകലനത്തിൻ്റെ അടിസ്ഥാനത്തിൽ ഓഹരി ഒന്നിലധികം സമയഫ്രെയിമുകളിലൂടെ നിരവധി ബുള്ളിഷ് സിഗ്നലുകൾ പ്രദർശിപ്പിച്ചിട്ടുണ്ട് എന്നാണ് ചോയ്‌സ് ബ്രോക്കിംഗിലെ ടെക്‌നിക്കൽ റിസർച്ച് കുനാൽ വി പരാർ വ്യക്തമാക്കിയത്.

ടാറ്റാ എൽക്സി- ടാർഗെറ്റ് വില
മൊമെൻ്റം ഓസിലേറ്ററായ ഇൻഡക്‌സ് (ആർഎസ്ഐ) പ്രതിദിന ചാർട്ടിൽ 50 മാർക്കിന് മുകളിൽ ട്രെൻഡുചെയ്യുന്നു. ഇത് ഓഹരിയുടെ മുകളിലേക്കുള്ള ആക്കം ശക്തമാണെന്നും വാങ്ങുന്നവർ നിയന്ത്രണത്തിലാണെന്നും ഇത് സൂചിപ്പിക്കുന്നു. പ്രതീക്ഷിക്കുന്ന അപ്‌സൈഡ് ടാർഗെറ്റുകൾ 8200 മുതൽ 8580 വരെയാണ്.
ബുള്ളിഷ് ചാർട്ട് പാറ്റേണുകൾ (ഫാളിംഗ് വെഡ്ജ്, ഹാമർ മെഴുകുതിരി), മുകളിലേക്ക് ഉയരുന്ന ചാനൽ, പോസിറ്റീവ് ആർഎസ്ഐ ആക്കം എന്നിവ സ്റ്റോക്കിന് അനുകൂലമായ കാഴ്ചപ്പാട് നിർദ്ദേശിക്കുന്നു. കണ്ടെത്തിയ സപ്പോർട്ട് ലെവലിന് ചുറ്റുമുള്ള അപകടസാധ്യത കൈകാര്യം ചെയ്യുന്നതിനിടയിൽ നിർദ്ദിഷ്ട അപ്‌സൈഡ് ലെവലുകൾ ടാർഗെറ്റുചെയ്‌ത്, ഫാളിംഗ് വെഡ്ജ് പാറ്റേണിന് മുകളിൽ സ്ഥിരീകരിച്ച ബ്രേക്ക്ഔട്ടിൽ അവസരങ്ങൾ വാങ്ങുന്നത് നിക്ഷേപകർ പരിഗണിക്കാമെന്നും കുനാൽ വി പരാർ പറഞ്ഞു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications