വിപണിയില്‍ രണ്ടു ദിവസമായി ഒരു ടാറ്റ സ്റ്റോക്ക് തുടരെ അപ്പര്‍ സര്‍ക്യൂട്ട് കാണുകയാണ്. ഏതെന്നല്ലേ? ടിആര്‍എഫ്. വെള്ളിയാഴ്ച്ചയും ടോപ്പ് ഗിയറിലാണ് ഈ ടാറ്റ ഗ്രൂപ്പ് കമ്പനിയുടെ ഓഹരികള്‍ പായുന്നത്. തുടക്കവ്യാപാരത്തില്ത്തന്നെ 5 ശതമാനം ഉയരാന്‍ സ്റ്റോക്കിന് കഴിഞ്ഞു. വ്യാഴാഴ്ച്ച 141.15 രൂപയില്‍ ക്ലോസ് ചെയ്ത ഓഹരികള്‍ ഇന്ന് 148.20 രൂപയില്‍ കാലുറപ്പിച്ചു.
വ്യാഴാഴ്ച്ച തൊട്ടാണ് ടിആര്‍എഫ് 'ശക്തിമരുന്ന്' കുടിച്ചത്. ഇതിന് പിന്നിലെ കാരണം അന്വേഷിക്കുകയാണോ? പ്രധാന പ്രമോട്ടറായ ടാറ്റ സ്റ്റീലിന്റെ പുത്തന്‍ ഇടപെടലാണ് ടിആര്‍എഫിന് ഊര്‍ജ്ജം പകരുന്നത്. ടിആര്‍എഫിന്റെ പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കായി 165 കോടി രൂപയുടെ നിക്ഷേപം ടാറ്റ സ്റ്റീല്‍ നടത്തിയിട്ടുണ്ട്. വിവരം പുറത്തുവന്നതു മുതല്‍ സ്റ്റോക്ക് ചെറുകിട നിക്ഷേപകരുടെ നോട്ടപ്പുള്ളിയാണ്.
ജൂണ്‍ എട്ടിനാണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ പുതിയ നിക്ഷേപമെത്തിയ വിവരം കമ്പനി ഔദ്യോഗികമായി അറിയിച്ചത്. 10 രൂപ മുഖവിലയുള്ള 16.5 കോടി മുന്‍ഗണനാ ഓഹരികളാണ് 165 കോടി രൂപ ചെലവില്‍ ടാറ്റ സ്റ്റീല്‍ സ്വന്തമാക്കിയതും. നിലവില്‍ പ്രമോട്ടറായ ടാറ്റ സ്റ്റീലിന് 34.11 ശതമാനം ഓഹരി പങ്കാളിത്തം ടിആര്എഫിലുണ്ട്.
ടിആര്‍എഫിന്റെ അധിക പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ടാറ്റ സ്റ്റീലിന്റെ നിക്ഷേപം സഹായിക്കും. നിലവിലെ കടങ്ങള്‍ മുഴുവനായോ ഭാഗികമായോ അടച്ചുതീര്‍ക്കാനും മറ്റു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും കമ്പനി ഈ തുക വിനിയോഗിക്കുമെന്ന് സൂചനയുണ്ട്. ഊര്‍ജ്ജം, തുറമുഖം, സ്റ്റീല്‍, ഖനനം പോലുള്ള സുപ്രധാന വ്യവസായ മേഖലകള്‍ക്കായി വന്‍കിട ഉപകരണങ്ങളും സംവിധാനങ്ങളും രൂപകല്‍പ്പന ചെയ്യുകയും നിര്‍മിക്കുകയും ചെയ്യുന്ന ബിസിനസിലാണ് ടിആര്‍എഫ് ഏര്‍പ്പെടുന്നത്.
2022 മാര്‍ച്ച് പാദം മികച്ച സാമ്പത്തിക കണക്കുകള്‍ സമര്‍പ്പിക്കാന്‍ ടിആര്‍എഫിന് കഴിഞ്ഞിട്ടുണ്ട്. ജനുവരി - മാര്‍ച്ച് കാലയളവില്‍ കമ്പനി 468.49 ശതമാനം അറ്റാദായ വര്‍ധനവ് കണ്ടെത്തി. 6.89 കോടിയില്‍ നിന്നും 26.64 കോടി രൂപയായാണ് ലാഭം ഉയര്‍ന്നത്. ഇബിഐടിഡിഎ 0.43 കോടിയില്‍ നിന്നും 35.10 കോടി രൂപയായും വര്‍ധിച്ചു. വളര്‍ച്ച 8,262.79 ശതമാനം!
ഇതേസമയം, കഴിഞ്ഞ ത്രൈമാസപാദം ടിആര്‍എഫിന്റെ വില്‍പ്പന വരുമാനം 60 കോടിയില്‍ നിന്നും 49.48 കോടി രൂപയായി ചുരുങ്ങി. 17.53 ശതമാനം ഇടിവ്.
2021 മാര്‍ച്ചിനെ അപേക്ഷിച്ച് 2022 മാര്‍ച്ചില്‍ കമ്പനിയുടെ പ്രതിയോഹരി വരുമാനം 6.27 രൂപയില്‍ നിന്നും 24.21 രൂപയായാണ് ഉയര്‍ന്നിട്ടുള്ളത്. ഓഹരി വിപണിയില്‍ ലിസ്റ്റു ചെയ്തിട്ടുള്ള ടാറ്റ സ്റ്റീലിന്റെ അനുബന്ധ കമ്പനിയാണ് ടിആര്‍എഫ്. ടാറ്റ സ്റ്റീല്‍ ഗ്രൂപ്പിന്റെ ഭാഗം കൂടിയാണ് ഇവര്‍. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 7.43 ശതമാനവും ഒരു മാസത്തിനിടെ 20.59 ശതമാനവും വീതം ഉയര്‍ച്ച സ്റ്റോക്ക് അറിയിക്കുന്നുണ്ട്.
ഇതേസമയം, ആറു മാസത്തെ കണക്കുകളില്‍ 8 ശതമാനത്തിലധികം വീഴ്ച്ച കാണാം. നടപ്പു വര്‍ഷം ഇതുവരെ നിക്ഷേപകര്‍ക്ക് 8 ശതമാനം ആദായം നല്കാന് ടിആര്‍എഫ് ഓഹരികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 12 ശതമാനം വളര്‍ച്ചയാണ് സ്റ്റോക്ക് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 172.40 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 98.40 രൂപ വരെയുള്ള താഴ്ച്ചയ്ക്കും ടിആര്‍എഫ് ലിമിറ്റഡ് സാക്ഷിയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
