ടാറ്റാ ഓഹരികളെ നിക്ഷേപകർക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മികച്ച നേട്ടം നൽകിയ ഓഹരികളിലാണ് ടാറ്റാ ഗ്രൂപ്പ് ഓഹരികൾ. എന്നാൽ ടാറ്റ ടെക്‌നോളജീസ് ഓഹരിയുടെ വില കൂടുതൽ താഴേക്ക് പതിക്കുകയാണ്. പല ബ്രോക്കറേജ് സ്ഥാപനങ്ങളും ഓഹരിയിൽ ബിയറിഷ് (bearish) കാൾ നിലനിർത്തുകയാണ്. കമ്പനിയുടെ ക്യു1 ഫലങ്ങൾക്ക് ശേഷം ടാർഗെറ്റ് വിലകൾ കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ടാറ്റ ടെക്‌നോളജീസ് ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കാം.
അറ്റാദായം ഇടിഞ്ഞു
ജൂൺ പാദ ഫലങ്ങളിൽ ടാറ്റ ടെക്നോളജീസിൻ്റെ അറ്റാദായം 15.4% ഇടിഞ്ഞ് 162.03 കോടി രൂപയായി. അതിൻ്റെ പ്രവർത്തന വരുമാനം മുൻ വർഷത്തെ അപേക്ഷിച്ച് 1,257.53 കോടി രൂപയിൽ നിന്ന് 1,268.97 കോടി രൂപയായി ഉയർന്നു. ഇബിഐടിഡിഎ 7.7 ശതമാനം ഇടിഞ്ഞ് 231.1 കോടി രൂപയായപ്പോൾ മാർജിൻ മുൻ വർഷത്തെ 19.9% ൽ നിന്ന് 18.2% ആയി കുറഞ്ഞു.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 999.85 രൂപ എന്നതാണ് നിലവിൽ ( 19-07-2024, 1.00 PM) ടാറ്റ ടെക്‌നോളജീസ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 1.88 ശതമാനം ഇടിവ് ഓഹരി നേരിട്ടു. 2.69 ശതമാനം നഷ്ടമാണ് ഒരു മാസത്തിനിടെ ടാറ്റാ ഓഹരിക്ക് സംഭവിച്ചത്. കഴിഞ്ഞ ആറ് മാസത്തിനിടെ 12.34 ശതമാനവും 2024-ൽ ഇതുവരെ 15.30 ശതമാനവും ഓഹരി ഇടിഞ്ഞു.
കഴിഞ്ഞ ഒരു വർഷത്തിനിടെ 23.85 ശതമാനം നഷ്ടമാണ് ടാറ്റ ടെക്‌നോളജീസ് ഓഹരി നിക്ഷേപകർക്ക് സംഭവിച്ചത്. 1400 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 982.25 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

ബ്രോക്കറേജ് വിലയിരുത്തൽ
ബ്രോക്കറേജ് സ്ഥാപനമായ ഗോൾഡ്‌മാൻ സാച്ച്‌സ് ഓഹരിയിൽ "വിൽപ്പന" കോൾ നിലനിർത്തുകയും ടാർഗെറ്റ് വില 950 രൂപയായി കുറയ്ക്കുകയും ചെയ്തു. ഓട്ടോ ബിസിനസിൻ്റെ പ്രധാന സേവനങ്ങളിലെ വരുമാനത്തിൽ വിൻഫാസ്റ്റ് ഉപഭോക്താവുമായി ബന്ധപ്പെട്ട ക്വാർട്ടർ-ഓൺ-ക്വാർട്ടർ മോഡറേഷൻ കമ്പയുടെ പാദ ഫലത്തെ പ്രതികൂലമായി ബാധിച്ചു എന്നാണ് ബ്രോക്കറേജ് വിലയിരുത്തൽ.
കൊട്ടക് ഇൻസ്റ്റിറ്റിയൂഷണൽ ഇക്വിറ്റീസും ഓഹരിയിൽ "വിൽപ്പന" കോൾ നിലനിർത്തുകയും ടാർഗെറ്റ് വില 700 രൂപയിൽ നിന്ന് 650 രൂപയായി കുറയ്ക്കുകയും ചെയ്തു. റിസർച്ച് സ്ഥാപനം 25-27 സാമ്പത്തിക വർഷത്തേക്കാൾ ഒരു ഷെയറിൻ്റെ വരുമാനം 12-15% കുറച്ചു. സേവന വരുമാനത്തിൻ്റെ 47% സംഭാവന ചെയ്യുന്ന ആങ്കർ ക്ലയൻ്റുകളെ ടാറ്റ ടെക്കിന് ഉയർന്ന ആശ്രിതത്വമുണ്ട്, ഡിജിറ്റൽ, എംബഡഡ് എഞ്ചിനീയറിംഗിലെ മിതമായ കഴിവുകൾ, നോൺ-ആങ്കർ ക്ലയൻ്റുകളുമായുള്ള ബന്ധം പരിമിതമാണ് എന്നാണ് ബ്രോക്കറേജ് റിപ്പോർട്ടിൽ പറയുന്നത്.

ടാറ്റ ടെക്‌നോളജീസ്
ആഗോള തലത്തിൽ വിവിധ എൻജിനീയറിങ് ഉത്പന്ന വികസന സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ടാറ്റ മോട്ടോർസിന്റെ ഉപകമ്പനിയാണ് ടാറ്റ ടെക്നോളജീസ്. പൂനെ ആസ്ഥാനമാക്കിയാണ് പ്രവർത്തനം. കൺസപ്റ്റ് ഡിസൈൻ, വൈഹിക്കിൾ ആർക്കിടെക്ചർ, ബോഡി & ഷാസി എൻജിനീയറിങ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് സിസ്റ്റം എന്നിങ്ങനെയുള്ള വിവിധ സേവനങ്ങളാണ് കമ്പനി പ്രധാനമായും നൽകുന്നത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

വാഹന വിപണിയിൽ റെക്കോർഡ് കുതിപ്പ്; പെട്രോൾ കാറുകളെ മറികടന്ന് പുതിയ താരങ്ങൾ, ശ്രദ്ധിക്കേണ്ട ഓഹരികൾ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!



Click it and Unblock the Notifications
