1 ലക്ഷം നിക്ഷേപിച്ചവര്‍ക്ക് 1 വര്‍ഷം കൊണ്ട് കിട്ടിയത് 12 ലക്ഷം; അറിയണം ഈ ഓഹരിയെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിക്ഷേപകരെ അമ്പരപ്പിച്ചുകൊണ്ട് ഇന്ത്യന്‍ ഓഹരി വിപണി കുതിക്കുകയാണ്. കോവിഡ് കാലത്തും വിപണി മുന്നേറ്റം തുടരുന്നു. ഈ അവസരത്തില്‍ വിപണിയിലെ തിളക്കമേറിയ ഓഹരികള്‍ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്.

കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് നിക്ഷേപകര്‍ക്ക് വമ്പന്‍ നേട്ടം സമ്മാനിച്ച കമ്പനികളില്‍ ഒന്നാണ് ടാറ്റ ടെലിസര്‍വീസസ് (മഹാരാഷ്ട്ര) ലിമിറ്റഡ്. 'പൈസ ഇറക്കിയവര്‍ക്ക്' 1,138 ശതമാനം ആദായം തിരിച്ചുനല്‍കാന്‍ ടാറ്റ ടെലിസര്‍വീസസ് ലിമിറ്റഡിന് ഒരു വര്‍ഷം കൊണ്ട് സാധിച്ചു.

ഓഹരി വില

2020 ജൂലായ് 10 -ന് 3.75 രൂപ കുറിച്ച കമ്പനിയുടെ ഓഹരി വില (ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് - ബിഎസ്ഇ) ഇപ്പോള്‍ എത്തിനില്‍ക്കുന്നത് 46.45 രൂപയിലാണ്. അതായത് ഒരു വര്‍ഷം മുന്‍പ് ടാറ്റ ടെലിസര്‍വീസസില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചവര്‍ക്ക് കിട്ടിയത് 12.29 ലക്ഷം രൂപ! സെന്‍സെക്‌സ് പോലും ഒരു വര്‍ഷം കൊണ്ട് 42.58 ശതമാനമാണ് ഉയര്‍ന്നതെന്ന കാര്യം ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം.

ടാറ്റ ടെലിസർവീസസ്

നടപ്പുവര്‍ഷം മാത്രം 489 ശതമാനം വളര്‍ച്ചയാണ് ടാറ്റ ടെലിസര്‍വീസസ് ലിമിറ്റഡ് ഓഹരികള്‍ കാഴ്ചവെച്ചത്. ജൂണിലാകട്ടെ 113 ശതമാനം നേട്ടം കുറിക്കാനും കമ്പനിക്ക് കഴിഞ്ഞു. ഇതേസമയം, വെള്ളിയാഴ്ച്ച (ജൂലായ് 10) 5 ശതമാനം ലോവര്‍ സര്‍ക്യൂട്ടില്‍ ടാറ്റ ടെലിസര്‍വീസസ് ലിമിറ്റഡ് വന്നിട്ടുണ്ട്. ഇന്നലെ 46.45 രൂപയിലാണ് കമ്പനി വ്യാപാരം നിര്‍ത്തിയതും (4.96 ശതമാനം നഷ്ടം). കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് 14 ശതമാനം തകര്‍ച്ച ഈ മിഡ്ക്യാപ് ഓഹരിയില്‍ കാണാം.

ശരാശരി മാറ്റം

വെള്ളിയാഴ്ച്ച 9,178 കോടി രൂപ വിപണി മൂല്യവുമായാണ് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കമ്പനി വ്യാപാരം പൂര്‍ത്തിയാക്കിയത്. എന്തായാലും കഴിഞ്ഞ 5, 20, 50, 100, 200 ദിവസങ്ങളിലെ ശരാശരി മാറ്റം (മൂവിങ് ആവറേജ്) വിലയിരുത്തുമ്പോള്‍ ടാറ്റ ടെലിസര്‍വീസസ് ഓഹരികള്‍ അനുക്രമമായ വളര്‍ച്ച കുറിച്ചിട്ടുണ്ട്.

Also Read: കിസ്സാന്‍ വികാസ് പത്രയിലൂടെ ചുരുങ്ങിയ കാലയളവില്‍ നിങ്ങളുടെ സമ്പാദ്യം ഇരട്ടിയാക്കാം! കൂടുതല്‍ അറിയേണ്ടേ?Also Read: കിസ്സാന്‍ വികാസ് പത്രയിലൂടെ ചുരുങ്ങിയ കാലയളവില്‍ നിങ്ങളുടെ സമ്പാദ്യം ഇരട്ടിയാക്കാം! കൂടുതല്‍ അറിയേണ്ടേ?

 
ഓഹരി പങ്കാളിത്തം

മാര്‍ച്ച് പാദത്തിലെ കണക്കുകള്‍ പ്രകാരം ടാറ്റ ടെലിസര്‍വീസസിന്റെ 74.36 ശതമാനം ഓഹരി പങ്കാളിത്തം പ്രമോട്ടര്‍മാരുടെ പക്കല്‍ ഭദ്രമാണ്. കമ്പനിയുടെ 25.64 ശതമാനം ഓഹരി പൊതുനിക്ഷേപകരും കയ്യടക്കുന്നു. രണ്ടു വിദേശ സ്ഥാപന നിക്ഷേപകര്‍ക്കും ടാറ്റ ടെലിസര്‍വീസസില്‍ ഓഹരി പങ്കാളിത്തമുണ്ട് (0.01 ശതമാനം). ഡിസംബര്‍ പാദത്തില്‍ വിദേശ സ്ഥാപന നിക്ഷേപകര്‍ ആരും കമ്പനിയില്‍ നിക്ഷേപം നടത്തിയിരുന്നില്ല.

എതിരാളികൾ

ടെലികോം മേഖലയിലെ മറ്റു വമ്പന്മാരുടെ കാര്യമെടുത്താല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഭാരതി എയര്‍ടെല്‍ 6.65 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വോഡഫോണ്‍ ഐഡിയ ഓഹരികള്‍ 5.23 ശതമാനം താഴേക്ക് പോയി. ഇക്കാലയളവില്‍ എംടിഎന്‍എല്‍, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് കമ്പനികള്‍ മാത്രമാണ് നേട്ടം കണ്ടെത്തിയത്. എന്‍ടിഎന്‍എല്‍ 90.1 ശതമാനവും റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് 42.41 ശതമാനവും വീതം മുന്നേറ്റം കാഴ്ച്ചവെച്ചത് കാണാം.

Also Read: 1 ലക്ഷം രൂപ 6 ലക്ഷമായി, വെറും 1 വര്‍ഷം കൊണ്ട്! അറിയണം ഈ ഓഹരിയെAlso Read: 1 ലക്ഷം രൂപ 6 ലക്ഷമായി, വെറും 1 വര്‍ഷം കൊണ്ട്! അറിയണം ഈ ഓഹരിയെ

 
നഷ്ടം

മികവുറ്റ സാമ്പത്തിക ഫലം മുന്‍നിര്‍ത്തിയാണ് ടാറ്റ ടെലിസര്‍വീസസിന്റെ ഇതുവരെയുള്ള പ്രയാണം. 2021 മാര്‍ച്ച് പാദത്തില്‍ 873.96 കോടിയില്‍ നിന്നും 288.29 കോടി രൂപയിലേക്ക് നഷ്ടം ചുരുക്കാന്‍ കമ്പനിക്ക് സാധിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജൂണ്‍ പാദത്തില്‍ 1,069 കോടി രൂപയായിരുന്നു ഈ ടാറ്റ ഗ്രൂപ്പ് കമ്പനിയുടെ നഷ്ടം. എന്നാല്‍ ഇതിന് ശേഷം ഓരോ ത്രൈമാസപാദത്തിലും കമ്പനി കണക്കുപുസ്തകം മെച്ചപ്പെടുത്തി.

1,996.69 കോടി രൂപ നഷ്ടം കുറിച്ചുകൊണ്ടാണ് 2020-21 സാമ്പത്തിക വര്‍ഷം കമ്പനി പിന്നിട്ടത്. 2019-20 വര്‍ഷം നഷ്ടം 3,714 കോടി രൂപയായിരുന്നു. മാര്‍ച്ചില്‍ സമര്‍പ്പിച്ച വിവരങ്ങള്‍ പ്രകാരം കമ്പനിയുടെ മൊത്തം കടബാധ്യതകള്‍ 17,774.47 കോടി രൂപയാണ്.

പുതിയ രൂപം

പറഞ്ഞുവരുമ്പോള്‍ 2009 മുതല്‍ നഷ്ടം കുറിച്ചുവരുന്ന കമ്പനിയാണ് ടാറ്റ ടെലിസര്‍വീസസ്. ഇതുവരെയുള്ള 49 പാദങ്ങളില്‍ 47 -ലും കമ്പനി നഷ്ടം വരവേറ്റു. 2019 മാര്‍ച്ചിലും 2016 ജൂണിലും മാത്രമാണ് ടാറ്റ ടെലിസര്‍വീസസ് ലാഭം കണ്ടെത്തിയത്. എന്തായാലും ടാറ്റ ടെലിസര്‍വീസസില്‍ ടാറ്റ സണ്‍സ് നടത്തുന്ന പുതിയ പരിഷ്‌കാരങ്ങള്‍ കമ്പനിയുടെ ഓഹരി വിലയ്ക്ക് കരുത്തുപകരുന്നുണ്ട്.

ടാറ്റ ടെലി ബിസിനസ് സര്‍വീസസ് (ടിടിബിഎസ്) എന്ന പുതിയ പേരില്‍ ടാറ്റ ടെലിസര്‍വീസസ് അവതരിപ്പിക്കാന്‍ ടാറ്റ സണ്‍സ് ആലോചിക്കുന്നതായാണ് സൂചന. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് കമ്പനി സേവനങ്ങള്‍ ഉറപ്പുവരുത്തും.

English summary

Tata Teleservices Limited Share Price Spiked; Shareholders Received More Than 1000 Per Cent Return In Past 1 Year

Tata Teleservices Limited Share Price Spiked; Shareholders Received More Than 1000 Per Cent Return In Past 1 Year. Read in Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X