ഈ അച്ഛനും മക്കളും ഒരേ പൊളി; നിമിഷങ്ങൾ കൊണ്ടല്ലേ പണം വാരുന്നത്! കോടികളുടെ സമ്രാജ്യം ഉണ്ടാക്കിയവരെ കണ്ടുപഠിക്കാം

പഴയ തലമുറയുടെ ബിസിനസ് പരിചയവും പുതുതലമുറയുടെ നൂതന ആശയങ്ങളും തന്നെയാണ് ഇന്നത്തെ മുൻനിര ബിസിനസുകളിലും കാണാൻ സാധിക്കുന്നത്. കമ്പനികളുടെ ബോർഡിലടക്കം ഈയൊരു സന്തുലനം കാണാൻ സാധിക്കും. ടാറ്റ, അംബാനി, അദാനി ​ഗ്രൂപ്പുകളുടെ പാരമ്പര്യ ബിസിനസിനൊപ്പം ബിസിനസ് രം​ഗത്ത് അച്ഛൻ-മകൻ പങ്കാളിത്തം പിന്തുടരുന്ന നിരവധി കമ്പനികളുണ്ട്. പഴയ തലമുറയുടെ അറിവിനൊപ്പം നൂതന ആശയങ്ങളുമാണ് ഈ ബിസിനസുകളുടെ ഊർജം. ഇവ വിശദമായി അറിയാം.

ജംസെറ്റ്ജി ടാറ്റ- രത്തൻജി- ദൊറാബ്ജി ടാറ്റ

1839 മാര്‍ച്ച് മൂന്നിനാണ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ പിതാവ് എന്നറിയപ്പെടുന്ന ജംഷദ്ജി ടാറ്റ ജനിക്കുന്നത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ജംഷദ്പൂരില്‍ ടാറ്റ അയേണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനി ആരംഭിക്കുന്നത്. മുംബൈയില്‍ പശ്ചിമഘട്ടത്തിലെ ആദ്യത്തെ ജലവൈദ്യുത നിലയങ്ങളിലൊന്ന് നിര്‍മിക്കുന്നതിനുള്ള പദ്ധതി ജംഷ്ദ്ജി ടാറ്റയ്ക്കുണ്ടായിരുന്നു. ജംസെറ്റ്ജിയുടെ മക്കളായ ദൊറാബ്ജിയും രത്തനും പിന്നീട് മുംബൈ ന​ഗരത്തിൽ വൈദ്യുതി പദ്ധതി ആരംഭിച്ചു.

ഈ അച്ഛനും മക്കളും ഒരേ പൊളി; നിമിഷങ്ങൾ കൊണ്ടല്ലേ പണം വാരുന്നത്! കോടികളുടെ സമ്രാജ്യം ഉണ്ടാക്കിയവരിതാ

ദീരുബായ് അംബാനി- മുകേഷ് അംബാനി

ഇന്ന് ഇന്ത്യക്കാർക്ക് സുപരിചിതമായ പേരാണ് അംബാനിയെന്നത്. റിലയൻസ് കൊമേഴ്‌സ്യൽ കോർപ്പറേഷൻ സ്ഥാപിച്ച ധീരുഭായ് അംബാനിയുടെ മൂന്നാം തലമുറയാണ് ഇന്ന് റിലയൻസ് ബിസിനസ് നിയന്ത്രിക്കുന്നത്. ഇടത്തരം കുടുംബത്തിൽ പിറന്ന ധീരുഭായ് അംബാനിയാണ് ആരംഭിച്ച കമ്പനി ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാന്യമുള്ള കമ്പനികളിലൊന്നായി മാറി. റിലയൻസ് ഇൻഡസ്ട്രീസിന്റെ പാരമ്പര്യം മൂത്തമകൻ മുകേഷ് അംബാനിയുടെ നേതൃത്വത്തിലാണ് മുന്നോട്ട് കൊണ്ടുപോകുന്നത്.

അംബാനി കുടുംബത്തിലെ മൂന്നാം തലമുറയായ ആകാശ് അംബാനിയും അനൻ അംബാനിയും ഇഷാ അംബാനിയുടെയും നേതൃത്വത്തിലാണ് ബിസിനസ് മുന്നോട്ട് പോകുന്നത്. ജിയോ പ്ലാറ്റ്‌ഫോമുകളുടെ വളർച്ചയും റിലയൻസ് ഗ്രൂപ്പിന്റെ വിപുലീകരണവും മുകേഷ് അംബാനിയുടെ സംഭാവനയാണ്.

​ഗൗതം അദാനിയും ജീത് അദാനി

രാജ്യത്തെ രണ്ടാമത്തെ വലിയ സമ്പന്നനാണ് ​ഗൗതം അദാനി. തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, വൈദ്യുതി ഉൽപ്പാദനം, പ്രസരണം, ഹരിത ഊർജം തുടങ്ങിയ മേഖലകളിൽ കൈവശം വച്ചിരിക്കുന്ന 32 ബില്യൺ ഡോളറിന്റെ ബിസിനസ് സാമ്രാജ്യമാണ് ​ഗൗതം അദാനി നിയന്ത്രിക്കുന്നത്. അദാനിയുടെ അടുത്ത തലമുറയും ബിസിനസ് ബാധ്യതകൾ ഏറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി ഗൗതം അദാനിയുടെ ഇളയ മകൻ ജീത് അദാനി, അദാനി ഡിജിറ്റൽ ലാബ്‌സിന്റെ ഡയറക്ടറായും ഗ്രൂപ്പ് ഫിനാൻസ് വൈസ് പ്രസിഡന്റായും ബിസിനസ് രം​ഗത്തുണ്ട്.

ശ്യാം സുന്ദർ അഗർവാളും മനീഷ് അഗർവാളും

മക്കളിലൂടെ ബിസിനസ് വളർച്ചയുടെ മറ്റൊരു മാതൃകയാണ് ബികനേർവാല ഫുഡ്‌സ്. 1947 ൽ ജോലി തേടി ഡൽഹിയിലെത്തിയ ലാലാ കേദാർനാഥ് അഗർവാൾ ചാന്ദ്‌നി ചൗക്കിലെ തെരുവുകളിൽ ലഘു ഭക്ഷണങ്ങളും എണ്ണയിൽ വറുത്ത പലഹാരങ്ങളും വിൽക്കുന്ന ബിക്കാനീർ നാംകീൻ ഭണ്ഡാർ എന്ന പേരിൽ ചെറിയ കട ആരംഭിച്ചു.

ഇത് ഏറ്റെടുത്ത മകൻ ശ്യാം സുന്ദർ അഗർവാൾ പാക്കേജ്ഡ് ഫുഡ് കമ്പനിയായ ബിക്കാനോ അവതരിപ്പിച്ചു. ഇവിടെ നിന്ന് ശ്യാം സുന്ദറിന്റെ മകൻ മനീഷ് അ​ഗർവാളാണ് ബികനേർവാല ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് ആരംഭിക്കുന്നത്.

ഇന്ന് ഇന്ത്യയിലെ പ്രമുഖ റെസ്റ്റോറന്റ് ശൃംഖലയാണ് ബികനേർവാല. 2000-ൽ മനീഷ് അ​ഗർവാൾ കമ്പനി ഏറ്റെടുത്തതിനുശേഷം അദ്ദേഹം ബിക്കാനോയുടെ ബിസിനസ്സ് രീതികളിൽ മാറ്റം വരുത്തി. ചെലവ്, സമയ മാനേജ്മെന്റ് എന്നിവ മികച്ച രീതിയിൽ കകൈകാര്യം ചെയ്തു. ഇന്ന് യുകെ, യുഎസ്എ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഇന്ത്യ എന്നിവയുൾപ്പെടെ ലോകത്തെ 35-ലധികം രാജ്യങ്ങളിൽ കമ്പനിയുടെ സാന്നിധ്യം വിപുലീകരിക്കാൻ അദ്ദേഹത്തിനായി.

പി അറുമുഖവും കനിഷ്‌ക അറുമുഖവും

ഇന്ത്യയിലെ അഡ്വാൻഡ് വാട്ടർ പമ്പ്, വാട്ടർ ടെക്നോളജി കമ്പനിയായ എക്കി ​ഗ്രൂപ്പിന് പിന്നിലും അച്ഛൻ മകൻ ബന്ധമുണ്ട്. പി അറുമുഖം, കെകെ വേലുച്ചാമി, എംഎസ് സുന്ദരം എന്നിവർ ചേർന്നാണ് എക്കി ഗ്രൂപ്പിന്റെ ആദ്യ രൂപമായ ഡെക്കാൻ പമ്പ്സ് സ്ഥാപിച്ചത്. 9 ജീവനക്കാരുമായി ചെറിയ രീതിയിൽ ആരംഭിച്ച കമ്പനി പിന്നീട് ഉത്പ്പന്ന ശ്രേണി വിപുലീകരിച്ചു. 2013-ൽ അറുമുഖം കമ്പനി വാങ്ങുകയും ഏക ഉടമകമായാവുകയും ചെയ്തു.

പിന്നീട് പി അറുമുഖവും മകൻ കനിഷ്‌ക അറുമുഖവും ചേർന്നാണ് ബിസിനസ് വളർത്തുന്നത്. ഡെക്കാൻ പമ്പ്സ്, ഡെക്കാൻ എന്റർപ്രൈസസ്, ഇക്കി ഹോമ, ഇക്കി പമ്പ്സ് എന്നീ നാല് കമ്പനികൾ അടങ്ങുന്ന വലിയ ഹോൾഡിംഗ് സ്ഥാപനമാണ് ഇന്ന് എകി ​ഗ്രൂപ്പ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X