ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം നികുതി ഇളവ് ലഭിക്കുന്ന സ്ഥിര നിക്ഷേപങ്ങളാണ് ടാക്‌സ് സേവിംഗ് സ്തിര നിക്ഷേപങ്ങൾ. നിക്ഷേപിക്കുന്ന തുകയ്ക്ക് 1.50 ലക്ഷം രൂപ വരെയാണ് നികുതി ഇളവ് ലഭിക്കുന്നത്. അതേസമയം, പലിശയായി ലഭിക്കുന്ന തുക നിക്ഷേപകന്റെ ടാക്‌സ് സ്ലാബ് അനുസരിച്ച് നികുതി ചുമത്തും.
സാധാരണ സ്ഥിര നിക്ഷേപങ്ങളിൽ നിന്ന് വ്യത്യസ്തമായി 5 വർഷ ലോക്ഇൻ പിരിയഡ് ടാക്‌സ് സേവിംഗ്് സ്ഥിര നിക്ഷേപത്തിനുണ്ട്. കാലാവധിക്ക് മുൻപ് നിക്ഷേപം പിൻവലിക്കാൻ സാധിക്കില്ല. ഇതിനാൽ തന്നെ ലിക്വിഡിറ്റി പരിഗണിക്കുന്നവർക്ക് ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപം സാധ്യമല്ല. ടാക്‌സ് സേവിംഗ്‌സ് സ്ഥിര നിക്ഷേപം ആരംഭിക്കും മുൻപ് പരിഗണിക്കേണ്ട 10 കാര്യങ്ങൾ നോക്കാം

1. വിശ്വാസ യോഗ്യവും മികച്ച പ്രവർത്തന പാരമ്പര്യവുമുള്ള ബാങ്കുകളെ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം.
2. വ്യത്യസ്ത ബാങ്കുകളിലെ പലിശ നിരക്ക് നിക്ഷേപത്തിന് മുൻപ് പരിഗണിക്കണം. 5 വർഷത്തെ നിക്ഷേപമായതിനാൽ മികച്ച പലിശ ലഭിക്കുമ്പോൾ വലിയ ആദായം കാലാവധിയിൽ ലഭിക്കും. ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് ബാങ്കുകൾ ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
3. അഞ്ച് വർഷ ലോക് ഇൻ പിരിയഡുള്ളതിനാൽ ഇതിന് മുൻപ് നിക്ഷേപം പിൻവലിക്കാൻ സാധ്യമല്ല. ഇക്കാര്യ ഓർത്ത് വേണം നിക്ഷേപ നടത്താൻ.
4. നിക്ഷേപിക്കുന്ന തുകയിൽ 1.50 ലക്ഷം രൂപ മാത്രമാണ് നികുതി ഇളവ് ലഭിക്കുന്നത്. ആദായ നികുതി നി.മത്തിലെ സ്‌കഷൻ 80 സി പ്രകാരമാണ് ഈ നികുതി ഇളവ്.
5. ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് നികുതി ബാധകമാണ്. സാമ്പത്തിക വർഷത്തിൽ ലഭിക്കുന്ന പലിശ 40,000 രൂപയിൽ കൂടുതൽ ആണെങ്കിൽ സ്രോതസിൽ നിന്നുള്ള നികുതി ബാധകമാണ്. മുതിർന്ന പൗരന്മാരാണെങ്കിൽ പലിശ 50,000 രൂപയാണ്.
6. നിക്ഷേപം നേരത്തെ പിൻവലിക്കുകയാണെങ്കിൽ ബാധകമാകുന്ന പിഴകളും നിരക്കുകളും അറിയണം. ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങളിൽ നിക്ഷേപിക്കുന്നതിന് മുൻപ് നിബന്ധനകളും വ്യവസ്ഥകളും നന്നായി മനസ്സിലാക്കുക.
7. നിക്ഷേപങ്ങളുടെ റെക്കോർഡ് സൂക്ഷിക്കാൻ ശ്രദ്ധിക്കുക. ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന പലിശ ഫോം 26 എഎസിൽ പ്രതിഫലിച്ചേക്കില്ല.
8. നെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്, അല്ലെങ്കിൽ ഒരു ബാങ്ക് ബ്രാഞ്ച് സന്ദർശിച്ച് ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങളിൽ നിക്ഷേപിക്കാം.
9. ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപത്തിന് നൽകുന്ന ഏത് രീതിയിലാണ് നൽകുന്നതെന്ന് അറിഞ്ഞിരിക്കണം. പ്രതിമാസം, ത്രൈമാസികം, അർധ വാർഷികം, വാർഷികാടിസ്ഥാനത്തിലോ പലിശ നൽകുന്നതെന്ന് അറിയണം. പണമൊഴുക്ക് ആവശ്യകതകയ്ക്ക് അനുയോജ്യമായ പേഔട്ട് തിരഞ്ഞെടുക്കണം. പലിശ വരുമാനം കൂടുതൽ ലഭിക്കാൻ ക്യുമുലേറ്റീവ് രീതി തിരഞ്ഞെടുക്കാം. നിക്ഷേപത്തിന് കൂട്ടുപലിശ നേടുന്നതിന് റീഇൻവെസ്റ്റ്‌മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കുന്നത് പരിഗണിക്കുക.
10. നികുതി ലാഭിക്കുന്ന സ്ഥിര നിക്ഷേപിക്കുമ്പോൾ ആവശ്യമായ എല്ലാ രേഖകളും പക്കലുണ്ടെന്ന് ഉറപ്പാക്കുക. ആവശ്യമായ നോമിനികളെ ഉൾപ്പെടുത്തു. പങ്കാളിയോ കുടുംബാംഗങ്ങളോടോ ചേർന്ന് ജോയിന്റ് അക്കൗണ്ട് വഴിയും ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപം തുടങ്ങാം.
പലിശ നിരക്ക്
എസ്ബിഐ 5 വർഷ ടാക്‌സ് സേവിംഗ് സ്ഥിര നിക്ഷേപത്തിന് 6.50 ശതമാനം പലിശയാണ് ഈടാക്കുന്നത്. കൊട്ടക് മഹീന്ദ്ര ബാങ്ക് 6.20 ശതമാനവും എച്ച്ഡിഎഫ്‌സി ബാങ്ക് 7 ശതമാനവും പഞ്ചാബ് നാഷണ ബാങ്ക് 6.50 ശതമാനം പലിശയും നൽകുന്നു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications