ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയാണ് ടിസിഎസ് (ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്). റിലയന്‍സ് കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വിപണി മൂല്യമുള്ള രണ്ടാമത്തെ കമ്പനിയും ടിസിഎസുതന്നെ. അടുത്തിടെയാണ് 2020-21 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് ടിസിഎസ് പുറത്തുവിട്ടത്. ഈ അവരത്തില്‍ 2021 മാര്‍ച്ച് 31 വരെയുള്ള കണക്കുപ്രകാരം ടിസിഎസില്‍ ഏറ്റവും കൂടുതല്‍ ഓഹരി പങ്കാളിത്തമുള്ള ആദ്യ പത്തു നിക്ഷേപകര്‍ ആരൊക്കെയാണെന്ന് ചുവടെ അറിയാം.

ടാറ്റ സണ്‍സ് പ്രവൈറ്റ് ലിമിറ്റഡിന്റെ പക്കലാണ് ടിസിഎസിന്റെ സിംഹഭാഗം ഓഹരികളും. കൃത്യമായി പറഞ്ഞാല്‍ കമ്പനിയുടെ 2,669,125,829 ഓഹരികള്‍ ടാറ്റ സണ്‍സിന്റെ പക്കലുണ്ട്. ശതമാന കണക്കില്‍ ടിസിഎസിന്റെ 72.2 ശതമാനം ഓഹരികളും ടാറ്റ സണ്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കൈവശം ഭദ്രമാവുന്നു. എല്‍ഐസിയാണ് (ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന്) പട്ടികയില്‍ രണ്ടാമത്. ടിസിഎസിന്റെ 143,882,693 ഓഹരികള്‍ എല്‍ഐസി സ്വന്തമാക്കിയിട്ടുണ്ട്.
പ്രമുഖ മ്യൂച്വല്‍ ഫണ്ടായ ഇന്‍വെസ്കോ ഓപ്പന്‍ഹെയ്മര്‍ ഡെവലപ്പിങ് മാര്‍ക്കറ്റ്സ് ഫണ്ടാണ് ടിസിഎസില്‍ ഏറ്റവും ഉയര്‍ന്ന നിക്ഷേപം നടത്തിയിരിക്കുന്ന മൂന്നാമത്തെ കമ്പനി. ഇവരുടെ പക്കല്‍ ടിസിഎസിന്റെ 29,442,588 ഓഹരികളുണ്ട്.
26,771,470 ഓഹരികളുടെ ഉടമസ്ഥതയുമായി എസ്ബിഐ മ്യൂച്വല്‍ ഫണ്ട് പട്ടികയില്‍ നാലാം സ്ഥാനത്ത് നില്ക്കുന്നു. ആക്സിസ് മ്യൂച്വല്‍ ഫണ്ട് ട്രസ്റ്റീ ലിമിറ്റഡാണ് ടിസിഎസിഎലെ ഏറ്റവും വലിയ അഞ്ചാമത്തെ നിക്ഷേപകര്‍. ഫണ്ടിന്റെ കൈവശം ടിസിഎസിന്റെ 20,931,890 ഓഹരികളുണ്ട്.
വാന്‍ഗാര്‍ഡ് എമേര്‍ജിങ് മാര്‍ക്കറ്റ്സ് സ്റ്റോക്ക് ഇന്‍ഡക്സ് ഫണ്ടാണ് പട്ടികയില്‍ ആറാമത്. ഇവര്‍ ടിസിഎസിന്റെ 13,581,105 ഓഹരികളുടെ ഉടമസ്ഥത കൈക്കലാക്കി. 13,327,027 ഓഹരികള്‍ വാങ്ങിയ എന്‍പിഎസ് ട്രസ്റ്റ് ഫണ്ടാണ് ടിസിഎസില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള ഏഴാമത്തെ കമ്പനി.
പട്ടികയില്‍ എട്ടാമതുള്ള സിംഗപ്പൂര്‍ സര്‍ക്കാരിന് ടിസിഎസില്‍ 13,123,054 ഓഹരികളുടെ ഉടമസ്ഥാവകാശമുണ്ട്. ഒന്‍പതാം സ്ഥാനത്ത് വാന്‍ഗാര്‍ഡ് ടോട്ടല്‍ ഇന്റര്‍നാഷണല്‍ സ്റ്റോക്ക് ഇന്‍ഡക്സ് ഫണ്ടാണ്. ഇവരുടെ കൈവശം കമ്പനിയുടെ 12,174,731 ഓഹരികളാണുള്ളത്. പത്താം സ്ഥാനത്ത് ഫസ്റ്റ് സ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ്സ് ഐസിവിസി - സ്റ്റ്യുവാര്‍ട്ട് ഇന്‍വെസ്റ്റേഴ്സ് ഏഷ്യ പസിഫിക് ലീഡേഴ്സ് ഫണ്ടിനെ കാണാം. ഈ ഫണ്ട് ടിസിഎസിന്റെ 11,529,01 ഓഹരികളില്‍ അവകാശം വെയ്ക്കുന്നുണ്ട്.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ



Click it and Unblock the Notifications