ഹ്രസ്വകാല നേട്ടങ്ങള്‍ക്ക് വാങ്ങാം ഈ 2 സ്റ്റോക്കുകള്‍; വില്‍ക്കാം ഒരെണ്ണം!

തിങ്കളാഴ്ച്ച 200 പോയിന്റിലേറെ ഉയര്‍ന്ന നിഫ്റ്റി അവസാന മണി മുഴങ്ങുമ്പോള്‍ 28 പോയിന്റ് കൂട്ടിച്ചേര്‍ത്ത് 17,054 എന്ന നിലയ്ക്കാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയില്‍ ഹ്രസ്വകാല ട്രെന്‍ഡ് ദുര്‍ബലമാണ്. കാരണം പ്രതിദിന ചാര്‍ട്ടില്‍ 'ലോവര്‍ ടോപ്പ് ലോവര്‍ ബോട്ടം' രൂപീകരണമാണ് സൂചിക കണ്ടെത്തുന്നത്. നിലവില്‍ എല്ലാ പ്രധാന ഹ്രസ്വകാല മൂവിങ് ആവറേജുകള്‍ക്കും താഴെയാണ് നിഫ്റ്റിയുടെ വ്യാപാരം.

ഹ്രസ്വകാല ട്രെൻഡ്

ഡെറിവേറ്റീവ് വിപണിയില്‍ 17,000 - 17,300 റേഞ്ചില്‍ മാര്‍ക്കറ്റ് കോള്‍ ഉയരുന്നുണ്ട്. കൂടാതെ, അഞ്ച് ദിവസത്തെ ഇഎംഎ (എക്‌സ്‌പോണന്‍ഷ്യല്‍ മൂവിങ് ആവറേജ്) താഴേക്കെത്തി 17,295 നിലയ്ക്കാണ് ചുവടുവെയ്ക്കുന്നത്. അതുകൊണ്ട് 17,000 പോയിന്റ് നിലയ്ക്ക് മുകളില്‍ നിഫ്റ്റി ക്ലോസ് ചെയ്യാത്തിടത്തോളം ഹ്രസ്വകാല ട്രെന്‍ഡ് കരടിയുടെ പിടിയിലായിരിക്കും.

ജാഗ്രത

തിങ്കളാഴ്ച്ച 16,782 പോയിന്റ് വരെ വീണ ശേഷമായിരുന്നു സൂചികയുടെ തിരിച്ചുവരവ്. കഴിഞ്ഞപ്രാവശ്യത്തെ പ്രധാന പ്രതിരോധ നിലയായ 16,700 ഇനി പിന്തുണ നല്‍കും. 16,700 - 16,800 റേഞ്ചിലായിരിക്കും സൂചികയ്ക്ക് അടിയന്തര പിന്തുണ കിട്ടുക. ചുരുക്കത്തില്‍ നിഫ്റ്റിയിലെ ഹ്രസ്വകാല ട്രെന്‍ഡ് ദുര്‍ബലമാണ്. ഇക്കാരണത്താല്‍ 17,300 -ന് മുകളില്‍ സൂചിക ക്ലോസ് ചെയ്യുന്നതുവരെ നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തണം.

 
നിർദേശങ്ങൾ

ഈ അവസരത്തില്‍ അടുത്ത രണ്ടു മുതല്‍ മൂന്നാഴ്ച്ച കൊണ്ട് നേട്ടം തരാന്‍ സാധ്യതയുള്ള രണ്ടു സ്റ്റോക്കുകളില്‍ 'ബൈ' റേറ്റിങ്ങും ഒരു സ്റ്റോക്കില്‍ 'സെല്‍' റ്റേിങ്ങും നല്‍കുകയാണ് എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ് സീനിയര്‍ ഡെറിവേറ്റീവ് & ടെക്‌നിക്കല്‍ അനലിസ്റ്റ് നന്ദീഷ് ഷാ. ഇവ ഏതെല്ലാമെന്ന് ചുവടെ അറിയാം.

 
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്

ഇന്ത്യയിലെ പ്രമുഖ ഐടി, കണ്‍സള്‍ട്ടിങ് കമ്പനിയായ ടിസിഎസില്‍ ബൈ റേറ്റിങ്ങാണ് നന്ദീഷ് ഷാ നല്‍കുന്നത്. മൂന്നാഴ്ച്ച കൊണ്ട് സ്റ്റോക്ക് 7.1 ശതമാനം വരെ നേട്ടം സമര്‍പ്പിക്കുമെന്ന് ഇദ്ദേഹം പ്രവചിക്കുന്നു. 3,750 രൂപയാണ് ടിസിഎസിലെ ലക്ഷ്യവില. സ്റ്റോപ്പ് ലോസ് 3,400 രൂപ. തിങ്കളാഴ്ച്ച 3,502 രൂപയിലാണ് ടിസിഎസ് ഓഹരികള്‍ വ്യാപാരം പൂര്‍ത്തിയാക്കിയത്.

ആരോഹണം

ടെക്‌നിക്കല്‍ ചിത്രം പരിശോധിച്ചാല്‍, ഏകദേശം 3,400 രൂപ നിലയില്‍ ഒന്നിലേറെ അടിത്തട്ടുകള്‍ കണ്ടെത്തിയ ശേഷമാണ് സ്റ്റോക്കിന്റെ ഉയര്‍ച്ച. കഴിഞ്ഞ 5, 20 ദിവസങ്ങളിലെ എക്‌സ്‌പോണന്‍ഷ്യല്‍ മൂവിങ് ആവറേജുകള്‍ക്ക് മുകളിലാണ് ടിസിഎസ് തിങ്കളാഴ്ച്ച ക്ലോസ് ചെയ്തത്. 200 ദിവസത്തെ എക്‌സ്‌പോണന്‍ഷ്യല്‍ മൂവിങ് ആവറേജിന് മുകളില്‍ ഇടപാടുകള്‍ തുടരുന്നതുകൊണ്ട് സ്റ്റോക്കിലെ പ്രാഥമിക ട്രെന്‍ഡ് പോസിറ്റീവാണ്.

50 -ലേറെയുള്ള പ്രതിദിന ആര്‍എസ്‌ഐ (റിലേറ്റീവ് സ്‌ട്രെങ്ത് ഇന്‍ഡക്‌സ്) രേഖയും ആരോഹണത്തില്‍ത്തന്നെ. ഇപ്പോഴത്തെ അപ്‌ട്രെന്‍ഡ് ശക്തമാണെന്ന് ഇതു പറഞ്ഞുവെയ്ക്കുന്നു.

ഫിനോലക്‌സ് കേബിള്‍സ്

ഫിനോലക്‌സ് കേബിള്‍സ്

ഇന്ത്യയിലെ മുന്‍നിര കേബിള്‍ നിര്‍മ്മാതാക്കളാണ് ഫിനോലക്‌സ് കേബിള്‍സ്. ഈ സ്‌റ്റോക്കിലും 'ബൈ' റേറ്റിങ്ങാണ് നന്ദീഷ് ഷാ കല്‍പ്പിക്കുന്നത്. മൂന്നാഴ്ച്ച കൊണ്ട് സ്റ്റോക്ക് 11.1 ശതമാനം വരെ നേട്ടം സമര്‍പ്പിക്കുമെന്ന് ഇദ്ദേഹം പ്രവചിക്കുന്നു. 620 രൂപയാണ് ഫിനോലക്‌സ് കേബിള്‍സിലെ ലക്ഷ്യവില. സ്റ്റോപ്പ് ലോസ് 530 രൂപ. തിങ്കളാഴ്ച്ച 557.9 രൂപയിലാണ് ഫിനോലക്‌സ് ഓഹരികള്‍ വ്യാപാരം പൂര്‍ത്തിയാക്കിയത്.

 
അപ്ട്രെൻഡ്

പ്രതിമാസ ചാര്‍ട്ടില്‍ സ്‌റ്റോക്ക് വില അവരോഹണം ഭേദിച്ച് ബ്രേക്കൗട്ടിലേക്ക് കടന്നിട്ടുണ്ട്. 2018 ഫെബ്രുവരി, 2021 ജൂലായ് കാലഘട്ടങ്ങളിലെ ഉയര്‍ച്ചയ്‌ക്കൊപ്പമെത്താന്‍ ഫിനോലക്‌സ് ഓഹരികള്‍ക്ക് ഒരിക്കല്‍ക്കൂടി സാധിച്ചു. 2018 ജൂലായ്ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയ്ക്കാണ് സ്റ്റോക്കിന്റെ ഇന്നലത്തെ ക്ലോസിങ്. പ്രതിവാര ആര്‍എസ്‌ഐ (റിലേറ്റീവ് സ്‌ട്രെങ്ത് ഇന്‍ഡക്‌സ്), പണമൊഴുക്ക് സൂചകങ്ങള്‍ 60 -ന് മേലെയാണ്. സ്റ്റോക്കില്‍ രൂപംകൊള്ളുന്ന കരുത്തുറ്റ അപ്‌ട്രെന്‍ഡാണിത് പറഞ്ഞുവെയ്ക്കുന്നത്.

പിരാമല്‍ എന്‍ര്‍പ്രൈസസ്

പിരാമല്‍ എന്‍ര്‍പ്രൈസസ്

പിരാമല്‍ എന്‍ര്‍പ്രൈസസ് ഓഹരികളില്‍ 'സെല്‍' റേറ്റിങ്ങാണ് നന്ദീഷ് ഷാ നല്‍കുന്നത്. ലക്ഷ്യവില 2,200 രൂപ. സ്റ്റോപ്പ് ലോസ് 2,500 രൂപ. തിങ്കളാഴ്ച്ച 2,384.70 രൂപ എന്ന നിലയ്ക്കാണ് പിരാമല്‍ ഓഹരികള്‍ വ്യാപാരം പൂര്‍ത്തിയാക്കിയത്. പ്രതിദിന ചാര്‍ട്ടില്‍ ഉയര്‍ന്ന ഇടപാടുകളോടെ താഴേക്കാണ് സ്റ്റോക്ക് വിലയുടെ പ്രയാണം. പിരാമല്‍ എന്‍ര്‍പ്രൈസസിലുള്ള ഹ്രസ്വകാല ട്രെന്‍ഡ് ദുര്‍ബലമാണ്. കഴിഞ്ഞ 5, 20 ദിവസങ്ങളിലെ എക്‌സ്‌പോണന്‍ഷ്യല്‍ മൂവിങ് ആവറേജുകള്‍ക്ക് താഴെയാണ് സ്‌റ്റോക്കിന്റെ വ്യാപാരമെന്നതുതന്നെ ഇതിന് കാരണം.

 
സൂചകങ്ങൾ

പ്രതിദിന ആര്‍എസ്‌ഐ (റിലേറ്റീവ് സ്‌ട്രെങ്ത് ഇന്‍ഡക്‌സ്), പണമൊഴുക്ക് സൂചകങ്ങള്‍ 40 -ന് താഴെ അവരോഹണം തുടരുകയാണ്. സ്‌റ്റോക്കിലെ ക്ഷീണമാണിത് പറഞ്ഞുവെയ്ക്കുന്നത്. മറ്റു സൂചകങ്ങള്‍ വിലയിരുത്തിയാല്‍, മൈനസ് എഡിഐ ലൈന്‍ (ശേഖരണ വിതരണ സൂചകം) പ്ലസ് എഡിഐയ്ക്ക് മുകളിലാണ്. എഡിഎക്‌സ് ലൈനാകട്ടെ (ശരാശരി ദിശാസൂചിക) 25 -ന് മുകളിലും തുടരുന്നു. സ്റ്റോക്കില്‍ രൂപംകൊള്ളുന്ന ഡൗണ്‍ട്രെന്‍ഡിന്റെ തീവ്രതയെ ഇവ സൂചിപ്പിക്കുന്നു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X