ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് കുതിക്കുകയാണ് ഇന്ത്യൻ ഓഹരി വിപണി. ചൊവ്വാഴ്ച സെൻസെക്‌സ് 185.55 പോയിൻ്റ് ഉയർന്ന് 80,850.41 ലെത്തി. നിഫ്റ്റി 63.35 പോയിൻ്റ് ഉയർന്ന് 24,650.05 എന്ന എക്കാലത്തെയും ഉയർന്ന ലെവലും തൊട്ടു. വരും ദിവസങ്ങളിലും സമാന കുതിപ്പ് തുടരുമെന്നാണ് പ്രതീക്ഷ. ജൂലൈ 23-ന് യൂണിയൻ ബജറ്റ് വരാനിരിക്കെ വലിയ പ്രഖ്യാപനങ്ങൾ വിപണി പ്രതീക്ഷിക്കുന്നുണ്ട്.
വരും നാളുകളിൽ വലിയ കുതിപ്പിലേക്കെത്തുമെന്ന് ബ്രോക്കറേജുകൾ വിലയിരുത്തുന്ന ഓഹരിളിലൊന്നാണ് വേദാന്ത ലിമിറ്റഡ്. അതുകൊണ്ടു തന്നെ വേദാന്ത ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കാം.
വേദാന്ത ലിമിറ്റഡ്
ലോഹങ്ങളും അസംസ്കൃത എണ്ണയും ഉൾപ്പെടെ വ്യത്യസ്ത പ്രകൃതിദത്ത വിഭവങ്ങളുടെ ഖനനത്തിലും പര്യവേഷണത്തിലും സംസ്കരണത്തിലും പ്രവർത്തിക്കുന്ന വൻകിട കമ്പനിയാണ് വേദാന്ത ലിമിറ്റഡ്. ഈയം, വെള്ളി, ചെമ്പ്, അലുമിനിയം, ഇരുമ്പയിര്, പ്രകൃതിവാതകം, അസംസ്കൃത എണ്ണ തുടങ്ങിയ മേഖലകളിലാണ് മുഖ്യമായും ശ്രദ്ധയൂന്നീയിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ ദക്ഷിണാഫ്രിക്ക, നമീബിയ, അയർലൻഡ്, ലൈബീരിയ, യുഎഇ എന്നിവടങ്ങളിലും ബിസിനസ് സംരംഭങ്ങളുണ്ട്. വ്യാവസായികാടിസ്ഥാനത്തിൽ ഊർജോത്പാദനവും സ്റ്റീൽ ഉത്പദാനവും ഇന്ത്യയിൽ ചെയ്യുന്നുണ്ട്.
വിപണിയിലെ വളർച്ച
എൻഎസ്ഇയിൽ 462.65 രൂപ എന്നതാണ് വേദാന്ത ഓഹരിയുടെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ 2.29 ശതമാനം വളർച്ച കൈവരിക്കാൻ ഓഹരിക്ക് സാധിച്ചു. 69.34 ശതമാനം മുന്നേറ്റമാണ് ആറ് മാസത്തിനിടെ ഓഹരി നേടിയത്. 2024-ൽ ഇതുവരെ 79.91 ശതമാനം വളർച്ച കൈവരിക്കാനും ഓഹരിക്ക് സാധിച്ചു. 63 ശതമാനം നേട്ടമാണ് ഒരു വർഷത്തിനിടെ ഓഹരി നേടിയത്.
506.75 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 208 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

ബ്രോക്കറേജ് വിലയിരുത്തൽ
ദീർഘകാലത്തേക്ക് നിക്ഷേപകരുടെ പോർട്ട്‌ഫോളിയോയിൽ സൂക്ഷിക്കേണ്ട ഒരു മെറ്റൽ സ്റ്റോക്ക് ഉണ്ടെങ്കിൽ, അത് വേദാന്തയാണെന്നാണ് ടെക്‌നിക്കൽ അനലിസ്റ്റ് മനസ് ജയ്‌സ്വാൾ പറയുന്നത്. ഓഹരിയുടെ ദീർഘകാല ചാർട്ട് വളരെ പ്രതീക്ഷ നൽകുന്നതാണ്.
വേദാന്തയുടെ ദീർഘകാല ചാർട്ട് ഒരു ബ്രേക്ക്ഔട്ട് സംഭവിച്ചിട്ടുണ്ട്. അടുത്ത 12-18 മാസത്തിനുള്ളിൽ വേദാന്ത ഓഹരി 700-750 രൂപ ലെവലിലേക്ക് ഉയരാൻ സാധ്യതയുണ്ടെന്നാണ് മനസ് ജയ്‌സ്വാൾ വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ 360 രൂപ സ്റ്റോപ്പ് ലോസ് നിശ്ചയിച്ച് നിക്ഷേപം തുടരാൻ അദ്ദേഹം ഉപദേശിച്ചു.

ക്യുഐപി വഴി 6688 കോടി
ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലെയ്‌സ്‌മെൻ്റ് (ക്യുഐപി) വഴി 6688 കോടി രൂപ സമാഹരിക്കാനുള്ള പദ്ധതിയിലാണ് വേദാന്ത. ധനസമാഹരണത്തിൽ നിന്നുള്ള വരുമാനം നിലവിലുള്ള മൂലധനച്ചെലവുകളെ പിന്തുണയ്ക്കുകയും, കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായിട്ടുള്ള ഉയർന്ന ചിലവ് കടം പിൻവലിക്കാൻ ഉപയോഗിക്കുകയും ചെയ്തേക്കാം. ഈ നീക്കം കമ്പനിയുടെ ലാഭം വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
വളർച്ചയിലും മൂലധന ചെലവിലും ശ്രദ്ധ
വേദാന്ത നിലവിൽ നിരവധി വളർച്ചാ പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ഏകദേശം 8 ബില്യൺ ഡോളറിൻ്റെ ദീർഘകാല മൂലധനച്ചെലവ് പ്രതീക്ഷിക്കുന്നു. നടപ്പ് സാമ്പത്തിക വർഷത്തിൽ, കമ്പനി 1.9 ബില്യൺ ഡോളറിൻ്റെ മൂലധന ചെലവ് ലക്ഷ്യം വെച്ചിട്ടുണ്ട്, മുൻ വർഷത്തെ 1.4 ബില്യൺ ഡോളറിൻ്റെ ചെലവിൽ നിന്ന് മൂന്നിലൊന്നിലധികം വർധന.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
