ഇടപാടുകള്‍ വേഗത്തില്‍ നടത്തിക്കോളൂ; എസ്ബിഐ നെറ്റ് ബാങ്കിംഗ്, യോനോ ആപ്പ് സേവനങ്ങള്‍ ഇന്ന് മുടങ്ങും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം: എസ്ബിഐ ഡിജിറ്റല്‍ സേവനങ്ങള്‍ ഇന്ന് 14 മണിക്കൂര്‍ നേരത്തേക്ക് മുടങ്ങുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. നെഫ്റ്റ് സംവിധാനങ്ങള്‍ക്ക് സാങ്കേതിക നവീകരണം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ഓണ്‍ലൈന്‍ സേവനത്തെ ബാധിക്കുന്നതെന്നാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്.

 
 ഇടപാടുകള്‍ വേഗത്തില്‍ നടത്തിക്കോളൂ; എസ്ബിഐ നെറ്റ് ബാങ്കിംഗ്, യോനോ ആപ്പ് സേവനങ്ങള്‍ ഇന്ന് മുടങ്ങും

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ ഉപഭോക്താക്കള്‍ക്ക് ഞായറാഴ്ച അര്‍ദ്ധ രാത്രി 12 മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് സേവനങ്ങള്‍ തടസപ്പെടുക. ഈ സമയത്ത് ഇന്റര്‍നെറ്റ് ബാങ്കിംഗ്, യോനോ , യോനോ ലൈറ്റ് എന്നീ സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്. നാളെ വൈകീട്ട് മുതല്‍ സേവനങ്ങള്‍ പതിവ് പോലെ ലഭ്യമാകുന്നതായിരിക്കും.

ബാങ്ക് ഓഹരികള്‍ കുതിക്കുന്നു, സെന്‍സെക്‌സ് 976 പോയിന്റ് കയറി

ഒരു ബാങ്കില്‍ നിന്ന് മറ്റൊരു ബാങ്കിലേക്ക് വലിയ തുക കൈമാറ്റം ചെയ്യുന്ന സംവിധാനത്തെയാണ് നെഫ്റ്റ് (എന്‍ഇഎഫ്ടി) എന്നറിയപ്പെടുന്നത്. ആഴ്ചയിലെ എല്ലാ ദിവസവും ഇതിന്റെ സേവനം ഉപഭോക്താക്കല്‍ക്ക് ലഭ്യമാകുന്നതാണ്. ഇതുവഴി കൈമാറുന്ന തുകയ്ക്ക് ഉയര്‍ന്ന പരിധിയില്ല, എന്നാല്‍ വ്യത്യസ്ത ബാങ്കുകള്‍ കൈമാറ്റം ചെയ്യുന്ന തുകയ്ക്ക് വ്യത്യസ്ത പരിധികള്‍ നിശ്ചയിച്ചിട്ടുണ്ട്. നെഫ്റ്റിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് സാങ്കേതിക നവീകരണം.

കേന്ദ്ര സര്‍ക്കാരിന് ലക്ഷം കോടിയോളം രൂപ കൈമാറി ആര്‍ബിഐ; അക്കൗണ്ടിങ് ഇയര്‍ മാറ്റി

English summary

Technological upgrade of NEFT systems; SBI Net Banking and Yono app services to be suspended today

Technological upgrade of NEFT systems; SBI Net Banking and Yono app services to be suspended today
Story first published: Saturday, May 22, 2021, 20:17 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X