റെക്കോഡ് ഉയരങ്ങളിലേക്ക് എയര്‍ടെല്‍ കുതിപ്പ്; ഉടന്‍ 900 മറികടക്കും; 4 കാരണങ്ങള്‍

കഴിഞ്ഞ മൂന്ന് മാസമായി വിപണി ചാഞ്ചാട്ടത്തിന്റെ പാതയിലായിരുന്നു. മിക്ക ഓഹരികളും തിരുത്തല്‍ നേരിട്ട് താഴേക്കിറങ്ങി. എന്നാല്‍ ഇടയ്‌ക്കൊന്നു പതറിയെങ്കിലും ശക്തമായി മുന്നേറ്റത്തിന്റെ പാതയിലേക്ക് തിരികെയെത്തിയ പ്രകടനമാണ് എയര്‍ടെല്‍ ഓഹരികള്‍ പുറത്തെടുത്തത്. കമ്പനിയുമായി ചുറ്റിപ്പറ്റിയ സംഭവവികാസങ്ങളും അനുകൂല വാര്‍ത്തകളുടെ പ്രവാഹവുമാണ് എയര്‍ടെല്‍ ഓഹരികളെ റെക്കോഡ് നിലവാരത്തിലേക്ക് നയിക്കുന്നത്. നിലവില്‍ 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 4 ശതമാനം മാത്രം അകലെയാണ് ഓഹരികള്‍ നില്‍ക്കുന്നത്. കുതിപ്പിനുള്ള കാരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ഭാരതി എയര്‍ടെല്‍

ഭാരതി എയര്‍ടെല്‍

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയാണ് ഭാരതി എയര്‍ടെല്‍. 1995-ലാണ് തുടക്കം. ഇന്ന് ഏഷ്യയിലും ആഫ്രിക്കയിലുമായി 18 രാജ്യങ്ങളില്‍ ടെലികോം സേവനങ്ങള്‍ നല്‍കുന്നു. 2-ജി, 4-ജി എല്‍ടിഇ, 4-ജി++ മൊബൈല്‍ സേവനങ്ങള്‍, ബ്രോഡ് ബാന്‍ഡ് എന്നിവയിലാണ് ശ്രദ്ധയൂന്നിയിരിക്കുന്നത്. ഇതിനോടൊപ്പം ഡിഷ് ടിവി, പേയ്‌മെന്റ് ബാങ്ക് തുടങ്ങിയ രംഗങ്ങളിലും കമ്പനിക്ക് ബിസിനസ് സംരംഭങ്ങളുണ്ട്. ഇന്ത്യയില്‍ ആദ്യമായി 5-ജി പരീക്ഷണം നടത്തിയതും എയര്‍ടെല്ലാണ്. എന്‍ക്സ്ട്രാ, ഇന്‍ഡസ് ടവേഴ്സ്, ഭാരതി ഹെക്സാകോം എന്നിവ പ്രധാന ഉപകമ്പനികളാണ്.

4 കാരണങ്ങള്‍

4 കാരണങ്ങള്‍

  • മാര്‍ച്ച് 25-ന് വിവിധ അനലിസ്റ്റുകളുമായുള്ള കൂടിക്കാഴ്ചയില്‍ എയര്‍ടെല്‍ നേതൃത്വം ചില ഭാവി പരിപാടികള്‍ വെളിപ്പെടുത്തിയിരുന്നു. കമ്പനിയുടെ മൊബൈല്‍, മൊബൈല്‍ഇതര വിഭാഗങ്ങളിലെ വളര്‍ച്ചയിലും പ്രകനത്തിലും ആത്മവിശ്വാസം പ്രകടിപ്പിച്ചു. പേയ്‌മെന്റ് ബാങ്ക്, ഡേറ്റ സെന്ററും വില്‍ക്കുന്നതിനും ഇതിലൂടെ ലഭിക്കുന്ന പണം പുതിയ ബിസിനസ് അവസരങ്ങള്‍ക്കായ വിനിയോഗിക്കുമെന്നും വ്യക്തമാക്കിയത്.
  • 2015-ല്‍ വാങ്ങിയ സ്‌പെക്ട്രത്തിന്റെ കുടിശികയില്‍ 8,815 കോടി രൂപയാണ് കഴിഞ്ഞയാഴ്ച എയര്‍ടെല്‍ തിരിച്ചടച്ചത്. 2027 വരെ പണമടയ്ക്കാന്‍ സാവകാശം ഉണ്ടായിരുന്നിട്ടും പലിശ ഇനത്തിലെ ചെലവ് ലാഭിക്കുന്നതിനായാണ് നേരത്തെ തിരിച്ചടച്ചത്. ഉയര്‍ന്ന വരുമാനവും അധിക മൂലധനം ലഭിച്ചതും കുറഞ്ഞ പലിശയില്‍ കടമെടുത്തതിന്റേയും പശ്ചാത്തലത്തിലാണ് കമ്പനിയുടെ നീക്കം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് സര്‍ക്കാരിനുള്ള കുടിശിക നേരത്തെ തിരിച്ചടയ്ക്കുന്നത്.
ഇന്‍ഡസ് ടവേഴ്‌സില്‍
  • ഇതിനോടൊപ്പം ഇന്‍ഡസ് ടവേഴ്‌സില്‍ വൊഡാഫോണിന് ഉണ്ടായിരുന്ന ഓഹരി വിഹിതത്തില്‍ നിന്നും 4.7 ശതമാനം ഏറ്റെടുത്തിരുന്നു. 2,388 കോടി രൂപ ചെലവിട്ടാണ് ഏറ്റെടുക്കല്‍. ഇതിനോടും നിക്ഷേപകര്‍ അനുകൂലമായാണ് പ്രതികരിച്ചത്. ഉപകമ്പനിയായ നെറ്റില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മുഖേനയാണ് ഇന്‍ഡസ് ടവേഴ്‌സിന്റെ ഓഹരിക്ക് 187.88 രൂപ നിരക്കില്‍ വിഹിതം ഏറ്റെടുത്തത്.
  • 5-ജി ലേലവുമായി ബന്ധപ്പെട്ട തുകയും നടപടിക്രമങ്ങളും സംബന്ധിച്ച തീരുമാനം രണ്ടാഴ്ചയ്്ക്കുള്ളില്‍ ഉണ്ടാകാമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കിയ സൂചന. ഏറ്റവും പുതിയ ടെലികോം സാങ്കേതിക വിദ്യയായ 5-ജി, ഇന്ത്യയില്‍ ആദ്യമായി പരീക്ഷണം നടത്തിയതും എയര്‍ടെല്ലാണ്. 5-ജി ശൃംഖല നടപ്പാക്കുന്നതിനായി 5 വര്‍ഷത്തിനുള്ളില്‍ 1.17 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ മാനേജ്മെന്റ് പ്രഖ്യാപിച്ചു കഴിഞ്ഞു.
സാമ്പത്തികം

സാമ്പത്തികം

കഴിഞ്ഞ 3 വര്‍ഷമായി ഭാരതി എയര്‍ടെല്ലിന്റെ വരുമാനം 6.5 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 14.4 ശതമാനം വീതവും സംയോജിത വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ ആകെ വരുമാനം 29,867 കോടി രൂപയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 12.63 ശതമാനം വര്‍ധനയാണ് കാണിച്ചത്. മൂന്നാം പാദത്തിലെ അറ്റാദായം 830 കോടി രൂപയാണ്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 3 ശതമാനം ഇടിവാണ്. പ്രതിയോഹരി വരുമാനവും 1.57 രൂപയില്‍ നിന്നും 1.49-ലേക്ക് താഴ്ന്നു. അതേസമയം, ടെലികോം മേഖലയിലെ എതിരാളികളായ ജിയോ, വൊഡാഫോണ്‍ എന്നിവരേക്കാള്‍ ഉപഭോക്താക്കളുടെ എണ്ണത്തിലും വരിക്കാരില്‍ നിന്നുള്ള വരുമാനത്തിലും എയര്‍ടെല്‍ മികവ് പുലര്‍ത്തി.

ഓഹരി വിശദാംശം

ഓഹരി വിശദാംശം

എയര്‍ടെല്ലിന്റെ (BSE: 532454, NSE: BHARTIARTL) ഓഹരികളില്‍ 56 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 19.37 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 19.49 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. കമ്പനിയുടെ വിപണി മൂല്യം 4,22,024 കോടി രൂപയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 191.88 രൂപ നിരക്കിലുമാണ്. ടെലികോം കമ്പനികളുടെ ശരാശരി പിഇ റേഷ്യോ 35.03 ആയിരിക്കുമ്പോള്‍ എയര്‍ടെല്ലിന്റേത് 140.33 നിലവാരത്തിലാണ്.

ലക്ഷ്യവില 910

ലക്ഷ്യവില 910

ചൊവ്വാഴ്ച 3 ശതമാനം ഉയര്‍ന്ന് 755 രൂപ നിലവാരത്തിലാണ് എയര്‍ടെല്‍ ഓഹരികള്‍ ക്ലോസ് ചെയ്തത്. സമീപ കാലയളവില്‍ ഓഹരിക്ക് 910 രൂപയിലേക്ക് ഉയരാനാകുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഒസ്വാള്‍ സൂചിപ്പിച്ചത്. ഇതിലൂടെ സമീപ ഭാവിയില്‍ 21 ശതമാനം നേട്ടം കരസ്ഥമാക്കാനാകും. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരികളില്‍ 10 ശതമാനം കുതിപ്പുണ്ടായിട്ടുണ്ട്. 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 781.80 രൂപയും കുറഞ്ഞ വില 505.07 രൂപയുമാണ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X