രാജ്യാന്തര കമ്പോളത്തില്‍ ടെസ്ലയും ഇലോണ്‍ മസ്കും അതിവേഗ കുതിപ്പ് തുടരുകയാണ്. വെള്ളിയാഴ്ച്ച അമേരിക്കന്‍ ഓഹരി വിപണിയില്‍ 7.84 ശതമാനം നേട്ടം ടെസ്ല ഓഹരികള്‍ കയ്യടക്കി. ഫലമോ, വൈദ്യുത കാര്‍ നിര്‍മ്മാതാക്കളായ ടെസ്ലയുടെ വിപണി മൂല്യം 800 ബില്യണ്‍ ഡോളര്‍ പിന്നിട്ടു. വിപണിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ടെസ്ല 800 ബില്യണ്‍ ഡോളര്‍ നാഴികക്കല്ല് കടക്കുന്നത്. വെള്ളിയാഴ്ച്ച വ്യാപാരം അവസാനിക്കുമ്പോള്‍ ടെസ്ലയുടെ വിപണി മൂല്യം 834.17 ബില്യണ്‍ ഡോളര്‍ രേഖപ്പെടുത്തി. നിലവില്‍ വാള്‍സ്ട്രീറ്റിലെ ഏറ്റവും മൂല്യമേറിയ അഞ്ചാമത്തെ കമ്പനിയെന്ന പൊന്‍തൂവല്‍ ഇലോണ്‍ മസ്കിന്റെ ടെസ്ലയ്ക്കുണ്ട്.

പട്ടികയില്‍ ഫെയ്സ്ബുക്ക് പോലും ടെസ്ലയ്ക്ക് പിന്നിലാണ്. ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബറ്റ് ഇന്‍കോര്‍പ്പറേഷനുമായി വലിയ അകലം ടെസ്ലയ്ക്കില്ലെന്നും പ്രത്യേകം സൂചിപ്പിക്കണം. എന്തായാലും ടെസ്ലയുടെ കുതിപ്പില്‍ ഇലോണ്‍ മസ്ക് സമ്പത്ത് വാരിക്കൂട്ടുകയാണ്. വെള്ളിയാഴ്ച്ച മാത്രം 14.5 ബില്യണ്‍ ഡോളര്‍ അധികം സമ്പാദിക്കാന്‍ ടെസ്ല മേധാവിയായ മസ്കിന് സാധിച്ചു. നിലവില്‍ 209 ബില്യണ്‍ ഡോളറാണ് ഇലോണ്‍ മസ്കിന്റെ മൊത്തം സമ്പാദ്യം. നേരത്തെ, ടെസ്ല ഓഹരികളുടെ കുതിപ്പിന്റെ പശ്ചാത്തലത്തില്‍ ഇലോണ്‍ മസ്ക് ലോകത്തെ ഏറ്റവും അതിസമ്പന്നനെന്ന പട്ടം സ്വന്തമാക്കിയിരുന്നു. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ കുത്തക തകര്‍ത്താണ് ഇലോണ്‍ മസ്ക് അതിസമ്പന്നരുടെ പട്ടികയില്‍ പ്രഥമ സ്ഥാനം കയ്യടക്കിയത്.
വെള്ളിയാഴ്ച്ച വ്യാപാരം പൂര്‍ത്തിയാക്കുമ്പോള്‍ ജെഫ് ബെസോസിന്റെ മൊത്തം ആസ്തി 186 ബില്യണ്‍ ഡോളറിലാണ് എത്തിനിന്നത്. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സിന് 134 ബില്യണ്‍ ഡോളര്‍ ആസ്തിയുണ്ട്. ആഗോള ഇന്‍വെസ്റ്റ്മെന്റ് ബാങ്കിങ് കമ്പനിയായ എവര്‍കോര്‍ ഐഎസ്ഐ ടെസ്ല ഓഹരികളുടെ റേറ്റിങ് 'അണ്ടര്‍പെര്‍ഫോമില്‍' നിന്നും 'ഇന്‍ ലൈനായി' തിരുത്തിയതിന് പിന്നാലെയാണ് കമ്പനി വന്‍കുതിപ്പ് രേഖപ്പെടുത്തിയത്. ടെസ്ല ഓഹരികളുടെ പ്രൈസ് ടാര്‍ഗറ്റ് 225 ഡോളറില്‍ നിന്നും 650 ഡോളറായും എവര്‍കോര്‍ ഐഎസ്ഐ ഉയര്‍ത്തുകയുണ്ടായി. പോയവര്‍ഷം മാത്രം 700 ശതമാനം നേട്ടമാണ് ടെസ്ല ഓഹരികള്‍ കാഴ്ച്ചവെച്ചത്. ഡിസംബറില്‍ വലിയ അമേരിക്കന്‍ ഓഹരികള്‍ മാത്രം പങ്കെടുക്കുന്ന എസ് ആന്‍ഡ് പി 500 സൂചികയിലും ടെസ്ല പേരുചേര്‍ത്തു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
