വിപണിയില്‍ ചരിത്രം കുറിക്കാന്‍ ഒരുങ്ങുകയാണ് മുന്‍നിര വൈദ്യുത വാഹന നിര്‍മ്മാതാക്കളായ ടെസ്ല. തിങ്കളാഴ്ച്ച എസ് ആന്‍ഡ് പി 500 സൂചികയില്‍ ടെസ്ല പേരുചേര്‍ക്കും. എസ് ആന്‍ഡ് പി 500 സൂചികയില്‍ കടന്നുവരുന്ന ഏറ്റവും മൂല്യമേറിയ കമ്പനിയെന്ന വിശേഷണം ടെസ്ലയ്ക്ക് തിലകക്കുറി ചാര്‍ത്തുന്നുണ്ട്. ഈ അവസരത്തില്‍ ടെസ്ലയുടെ എസ് ആന്‍ഡ് പി 500 പ്രവേശനത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ചുവടെ കാണാം.

1. എസ് ആന്‍ഡ് പി ഡോ ജോണ്‍സ് സൂചിക പ്രകാരം എസ് ആന്‍ഡ് പി 500 ട്രാക്ക് ചെയ്യുന്ന ഇന്‍ഡക്സ് ഫണ്ടുകള്‍ വെള്ളിയാഴ്ച്ച വ്യാപാരം പൂര്‍ത്തിയാക്കും മുന്‍പ് 80 ബില്യണ്‍ ഡോളറിലേറെ മൂല്യമുള്ള ടെസ്ല ഓഹരികള്‍ വാങ്ങേണ്ടതുണ്ട്. സമാന്തരമായി ഇതേ തുകയ്ക്ക് എസ് ആന്‍ഡ് പി 500 -ല്‍ ഭാഗമായ ഘടക ഓഹരികള്‍ വിറ്റഴിക്കേണ്ട ചുമതലയും ഇന്‍ഡക്സ് ഫണ്ടുകള്‍ക്കുണ്ട്.
2. വിപണി മൂല്യമെടുത്താല്‍ അമേരിക്കന്‍ ഓഹരി വിപണിയില്‍ കടന്നുവരുന്ന ഏറ്റവും വലിയ ആറാമത്തെ കമ്പനിയാകും ടെസ്ല. 600 ബില്യണ്‍ ഡോളറില്‍പ്പരം മൂല്യമുണ്ട് ടെസ്ലയ്ക്ക്. ഇതേസമയം, എസ് ആന്‍ഡ് പി 500 സൂചികയില്‍ പേരുചേര്‍ക്കുമ്പോള്‍ ടെസ്ലയ്ക്ക് കുറഞ്ഞ മൂല്യമായിരിക്കും കണക്കാക്കപ്പെടുക. കാരണം കമ്പനിയുടെ അഞ്ചിലൊന്ന് ഓഹരി മേധാവിയായ ഇലോണ്‍ മസ്കിന്റെ കൈവശമാണ്.
3. ലോകത്തെ ഏറ്റവും മൂല്യമേറിയ വാഹന നിര്‍മ്മാണ കമ്പനിയാണ് ടെസ്ല. 700 ശതമാനം വളര്‍ച്ച കമ്പനി ഇതുവരെ കാഴ്ച്ചവെച്ചു കഴിഞ്ഞു. വാഹന ലോകത്ത് ടൊയോട്ട മോട്ടോര്‍, ഫോക്സ്വാഗണ്, ജനറല്‍ ഗ്രൂപ്പ് എന്നിവരുമായാണ് ടെസ്ലയുടെ പ്രധാന മത്സരം.
4. വാള് സ്ട്രീറ്റില്‍ ഏറ്റവും കൂടുതല്‍ വ്യാപാരം ചെയ്യപ്പെടുന്ന ഓഹരിയാണ് ടെസ്ല. കഴിഞ്ഞ 12 മാസത്തെ കണക്കെടുത്താല്‍ ഓരോ സെഷനിലും ശരാശരി 18 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ടെസ്ല ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നുണ്ട്. ആപ്പിളിനെ മറികടന്നാണ് ടെസ്ലയുടെ ഈ നേട്ടം. ശരാശരി 14 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് ഓരോ സെഷനിലും ആപ്പിള്‍ ഓഹരികള്‍ കുറിക്കുന്നത്.
5. നേരത്തെ, രണ്ടാം പാദത്തിലെ സാമ്പത്തിക റിപ്പോര്‍ട്ട് ടെസ്ലയുടെ വളര്‍ച്ചാ നിരക്ക് കുറച്ചിരുന്നു. എന്തായാലും 2020 വര്‍ഷം 1.1 ബില്യണ്‍ ഡോളര്‍ മൊത്ത വരുമാനമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ജനറല്‍ മോട്ടോര്‍സിന്റെ ശരാശരി മൊത്ത വാര്‍ഷിക വരുമാനം 6 ബില്യണ്‍ ഡോളറാണെന്ന കാര്യം ഇവിടെ എടുത്തുപറയണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
