3 മാസം കൊണ്ട് പതിനായിരം 25 ലക്ഷമായി പെരുകി; കെട്ടുകഥയല്ല, ഒരു മള്‍ട്ടിബാഗര്‍ പെന്നിയുടെ അപാരത

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രിപ്‌റ്റോ കറന്‍സികളുടെ ലോകത്ത് അവിശ്വസനീയ ആദായത്തിന്റെ കഥകള്‍ ഒരുപാട് തവണ ആവര്‍ത്തിച്ചിട്ടുണ്ട്. ശൈശവദശയിലുള്ളതും അതിവേഗത്തില്‍ പരിവര്‍ത്തനം സംഭവിക്കുന്നതുമായ ഒരു വിപണിയില്‍ അത് സ്വാഭാവികമെന്നും കരുതാം. എന്നാല്‍ നിയതമായ നിയമങ്ങളും നിയന്ത്രണങ്ങളുമൊക്കെ നിലനില്‍ക്കുന്ന ഓഹരി വിപണിയില്‍ പൊതുവേ നിമിഷാര്‍ധത്തിനുള്ളിലെ സമ്പദ്‌സൃഷ്ടി അത്ര പതിവുള്ളതല്ല. കാരണം ഓഹരിയിലെ നിക്ഷേപമെന്നത് ഒരു ബിസിനസിലുളള നിക്ഷേപം കൂടിയാണ്. ഭൗതിക ലോകത്ത് ഒരു ബിസിനസിന് വളരണമെങ്കില്‍ കുറച്ചു സമയം എന്തായാലും വേണമല്ലോ. എങ്കിലും ബുള്‍ തരംഗത്തില്‍ പെന്നി സ്റ്റോക്കുകളിലും വമ്പന്‍ വില വര്‍ധന പ്രകടമാകാറുണ്ട്. കടന്നുപോയ 2021 വര്‍ഷം, മള്‍ട്ടിബാഗര്‍ പെന്നി സ്റ്റോക്കുകളുടെ പെരുമഴക്കാലം തന്നെയായിരുന്നു. ഇത്തരത്തില്‍ മൂന്ന് മാസത്തിനിടെ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നത് 2.5 കോടി രൂപയായി വര്‍ധിപ്പിച്ച ഒരു ഓഹരിയെ കുറിച്ചാണ് ഈ ലേഖനം.

പെന്നി സ്റ്റോക്ക്

പെന്നി സ്റ്റോക്ക്

തീരെ വിലക്കുറവിലുള്ള ഓഹരികളെയാണ് മൈക്രോ കാപ് സ്റ്റോക്കുകള്‍ അഥവാ പെന്നി സ്റ്റോക്കുകള്‍ എന്നു വിളിക്കുക. ഇന്ത്യയില്‍ 10-20 രൂപയില്‍ താഴെ വിലയുള്ള ഓഹരികളെയാണ് ഈ ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഞൊടിയിടയില്‍ ഒരു നിക്ഷേപകനെ പണക്കാരനും പാപ്പരാക്കാനും കഴിവുള്ള ഓഹരി വിഭാഗമാണ് പെന്നി സ്റ്റോക്കുകള്‍. ഇവയുടെ വിപണി മൂല്യവും, ഓഹരി ഉടമകളുടെ എണ്ണവും പൊതുവേ കുറവായിരിക്കും. അപ്രതീക്ഷിതമായ ഊഹാപോഹങ്ങളും തീരുമാനങ്ങളും പ്രഖ്യാപനങ്ങളും ഒക്കെ കമ്പനികളുടെ ഓഹരി വിലയില്‍ വളരെ വേഗത്തില്‍ പ്രതിഫലിക്കും. അതിനാല്‍ ഞൊടിയിടയില്‍ പെന്നി സ്റ്റോക്കുകളുടെ വിലയും ഉയരുകയും താഴുകയും ചെയ്യാം. എന്നാല്‍ അടിസ്ഥാനപരമായി മികച്ച നിലയിലുള്ള പെന്നി സ്റ്റോക്കുകള്‍ക്ക് കാലക്രമേണ മികച്ച നിക്ഷേപ വളര്‍ച്ചയും നല്‍കാറുണ്ട്. അല്ലാത്തവ നഷ്ടത്തിലും കലാശിക്കാം.

എസ്ഇഎല്‍ മാനുഫാക്ചറിംഗ്

എസ്ഇഎല്‍ മാനുഫാക്ചറിംഗ്

ടെക്‌സ്റ്റൈല്‍ മേഖലയില്‍ വിവിധ ശ്രേണിയിലുള്ള ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന പഞ്ചാബിലെ ലുധിയാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് എസ്ഇഎല്‍ മാനുഫാക്ചറിംഗ് കമ്പനി ലിമിറ്റഡ്. വിവിധതരം പരുത്തി നൂലുകളുടേയും നെയ്‌തെടുത്ത വസ്ത്രങ്ങളുടേയും നിര്‍മാണം, കയറ്റുമതി എന്നിവയാണ് കമ്പനിയുടെ മുഖ്യ പ്രവര്‍ത്തനം. കയറ്റുമതിക്ക് ശേഷം അവശേഷിക്കുന്ന ഉത്പന്നങ്ങള്‍ പ്രാദേശിക വിപണിയിലും വിതരണം ചെയ്യുന്നുണ്ട്. ആര്‍ എസ് ലീഡിങ് എഡജ് പ്രൈവറ്റ് ലിമിറ്റഡ് (Arr Ess Leading Edge) ആണ് പ്രമോട്ടര്‍മാര്‍.

Also Read: രാകേഷിനും ടാറ്റ പ്രേമം; തകര്‍ച്ചയ്ക്കിടെ വിഹിതം കൂട്ടിയ നാലില്‍ മൂന്നും ടാറ്റ കമ്പനികള്‍; കൈവശമുണ്ടോ?Also Read: രാകേഷിനും ടാറ്റ പ്രേമം; തകര്‍ച്ചയ്ക്കിടെ വിഹിതം കൂട്ടിയ നാലില്‍ മൂന്നും ടാറ്റ കമ്പനികള്‍; കൈവശമുണ്ടോ?

റീട്ടെയില്‍ 1 % മാത്രം

റീട്ടെയില്‍ 1 % മാത്രം

എസ്ഇഎല്‍ മാനുഫാക്ചറിംഗിങ്ങിന്റെ 75 ശതമാനം ഓഹരികളും പ്രമോട്ടര്‍മാര്‍ കൈവശം വെച്ചിരിക്കുന്നു. ഇതില്‍ 36.13 ശതമാനം ഓഹരികളും എസ്ബിഐ കാപ് ട്രസ്റ്റീ കമ്പനിക്ക് ഈടായി (Pledge) നല്‍കിയിട്ടുണ്ട്. അതേസമയം, 23.57 ശതമാനം ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളും 0.13 ശതമാനം ഓഹരികള്‍ വിദേശ നിക്ഷേപരുടേയും പക്കലുള്ള കമ്പനിയില്‍ റീട്ടെയില്‍ നിക്ഷേപകരുടെ പങ്കാളിത്തം വെറും 1.04 ശതമാനം മാത്രമാണ്. അതുപോലെ ഓഹരിയുടെ ബുക്ക് വാല്യൂ 11,569.71 രൂപയാണെന്നതും ശ്രദ്ധേയം. അതായത് ഓഹരിയുടെ അറ്റമൂല്യത്തിന്റെ 0.01 ശതമാനം മാത്രമാണ് നിലവിലെ ഓഹരി വില. നിലവില്‍ 290 കോടി രൂപയാണ് വിപണി മൂലധനം.

സാമ്പത്തികം

സാമ്പത്തികം

എസ്ഇഎല്‍ മാനുഫാക്ചറിംഗിന് (BSE: 532886, NSE: SELMC) 2017 വരെ 1500 കോടിയിലേറെ രൂപയുടെ വാര്‍ഷിക വിറ്റുവരവ് ഉണ്ടായിരുന്നു. എന്നാല്‍ പിന്നിടുള്ള വര്‍ഷങ്ങളില്‍ വരുമാനം കുത്തനെ ഇടിഞ്ഞു. 2021-ല്‍ വാര്‍ഷിക വരുമാനം 190 കോടിയിലേക്ക് കൂപ്പുകുത്തി. എങ്കിലും കഴിഞ്ഞ 5 സാമ്പത്തിക പാദങ്ങളിലായി വരുമാനത്തില്‍ ക്രമാനുഗത വളര്‍ച്ചയുണ്ട്. സെപ്റ്റംബര്‍ പാദത്തില്‍ 107 കോടി രൂപ വരുമാനം രേഖപ്പെടുത്തി.

Also Read: ഒഴിവാക്കിയത് 4; പകരം വാങ്ങിയത് 3; പൊറിഞ്ചു വെളിയത്തിന്റെ കൈവശമുള്ള 18 ഓഹരികളിതാAlso Read: ഒഴിവാക്കിയത് 4; പകരം വാങ്ങിയത് 3; പൊറിഞ്ചു വെളിയത്തിന്റെ കൈവശമുള്ള 18 ഓഹരികളിതാ

24,900 % നേട്ടം

24,900 % നേട്ടം

എസ്ഇഎല്‍ ഓഹരികള്‍ 87.45 രൂപയിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത്. ഇത് ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ കൂടിയ വിലയുമാണ്. ഓക്ടോബര്‍ 27-ന് ഓഹരികളുടെ വില 0.35 രൂപ മാത്രമായിരുന്നു. ഇവിടെ നിന്നും 3 മാസത്തില്‍ 24,900 ശതമാനമാണ് വില വര്‍ധിച്ചിരിക്കുന്നത്. അതായത് മൂന്ന് മാസം മുമ്പ് ഈ ഓഹരിയില്‍ പതിനായിരം രൂപ നിക്ഷേപിച്ചിരുന്നു എങ്കില്‍ ഇന്നത് 25 ലക്ഷം രൂപയയി വര്‍ധിക്കുമായിരുന്നു. ജനുവരിയില്‍ മാത്രം ഓഹരികള്‍ 44.40 രൂപയില്‍ നിന്നും 87.45 ആയി ഇരട്ടിച്ചു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിസര്‍ച്ച് റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായും നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

Textile Exporting Company Super Multibagger Penny Stock SEL Manufacturing Give Mind-blowing Returns Of 24900 Percent In Just 3 Months

Textile Exporting Company Super Multibagger Penny Stock SEL Manufacturing Give Mind-blowing Returns Of 24900 Percent In Just 3 Months
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X