ദളപതി എന്ന പേരിന് മറ്റൊരു വിശേഷണത്തിന്റെ ആവശ്യമില്ല. തെന്നിന്ത്യയുടെ വികാരമായി മാറിയ ജോസഫ് വിജയ് ഇപ്പോൾ സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് ചുവട് മാറ്റാൻ ഒരുങ്ങുകയാണ്. രാഷ്ട്രീയ പ്രവേശത്തിനു മുന്നേ എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ എന്ന ചിത്രത്തിലാണ് ഇപ്പോൾ വിജയ് അഭിനയിക്കുന്നത്. ഓരോ കാലഘട്ടത്തിൽ താരങ്ങൾ മാറുമ്പോഴും വിജയ് എന്ന പേരിനോടുള്ള പ്രണയം ഇന്നും നിലനിൽക്കുന്നു.
വിജയ് 68 സിനിമകളിലാണ് ഇതുവരെ അഭിനയിച്ചത്. ഇപ്പോൾ ഒരു സിനിമയിൽ നിന്നും 100 കോടി മുതൽ 120 കോടി രൂപ വരെയാണ് പ്രതിഫലം വാങ്ങുന്നത്. കോളിവുഡ് സിനിമകളിൽ കൂടുതൽ പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളിൽ മുൻപന്തിയിലാണ് വിജയ്. മറ്റു അഭിനേതാക്കളിൽ നിന്നും വ്യത്യസ്തമായി സ്റ്റൈലും, ഇമോഷണൽ രംഗങ്ങളും, റൊമാൻസും, ഡാൻസും, പാട്ടും എന്നിവയെല്ലാം വിജയ് സിനിമകളിലെ മാത്രം പ്രത്യേകതകളാണ്.
ആഢംബര ജീവിതം...
ഇന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന അഭിനേതാക്കളിൽ ഒരാളായ വിജയുടെ മൊത്തം ആസ്തി ഏകദേശം 600 കോടി രൂപയോളം വരുന്നു. 33 വർഷത്തെ സിനിമാ അഭിനയത്തിലൂടെ സമ്പാദിച്ചതാണ് അദ്ദേഹത്തിന്റെ മൊത്തം ആസ്തിയും. ഓരോന്നും വിശദമായി അറിയാം... സിനിമാ വരുമാനത്തിന് പുറമേ, ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റുകളിൽ നിന്ന് വിജയ് പ്രതിവർഷം 10 കോടി രൂപ സമ്പാദിക്കുന്നു.

1. നീലങ്കരൈ കടൽ തീരത്തുള്ള ബംഗ്ലാവ്
ടോം ക്രൂയിസിന്റെ പ്രശസ്തമായ ബീച്ച് ഹൗസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചെന്നൈയിൽ നിർമ്മിച്ച ബംഗ്ലാവാണ് നീലങ്കരൈയിലെ കാസുവാരിന ഡ്രൈവിൽ സ്ഥിതി ചെയ്യുന്ന വിജയ്‌യുടെ വസതി. ആധുനിക വാസ്തുവിദ്യയും വെളുത്ത നിറത്തിലുള്ള എക്സ്റ്റീരിയറുമാണ് ഇതിന്റെ സവിശേഷത.
2. താരത്തിന്റെ ആഢംബര കാർ കളക്ഷൻ....
വിജയ്‌യുടെ കാർ ശേഖരത്തിൽ പ്രധാനപ്പെട്ടതാണ് 2.5 കോടി രൂപ വിലമതിക്കുന്ന റോൾസ് റോയ്‌സ് ഗോസ്റ്റ്. ഈ വാഹനം 6.6 ലിറ്റർ ട്വിൻ-ടർബോ V12 എഞ്ചിന് പേരുകേട്ടതാണ്. ബി.എം.ഡബ്ല്യു എക്സ്5 ഉം, എക്സ്6 ഉം ഉൾപ്പെടുന്നു. മറ്റൊന്ന് 1.17 കോടി രൂപ വിലയുള്ള ഓഡി A8 L.
- റേഞ്ച് റോവർ ഇവോക്ക് : 65 ലക്ഷം രൂപ വിലയുള്ള ഈ വാഹനം ആഡംബരവും ഓഫ്-റോഡിന് മികച്ചതുമാണ്.
- ഫോർഡ് മസ്റ്റാങ് : 74 ലക്ഷം രൂപ വിലയുള്ള കാർ
- വോൾവോ XC90 : 87 ലക്ഷം രൂപ വിലയുള്ള XC90 കിടിലൻ ആഢംബര കാറാണ്.
- മെഴ്‌സിഡസ് ബെൻസ് GLA : 87 ലക്ഷം രൂപ വിലമതിക്കുന്ന GLAയും ലിസ്റ്റിൽ ഉൾപ്പെടുന്നു.
ചന്തു വീണ്ടും തോറ്റോ? ദേവദൂതനെ മറികടക്കുമോ? വടക്കൻ വീരഗാഥയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്
ഗോട്ട് സിനിമയിലെ പ്രതിഫലം...
വിജയുടെ അവസാനം റിലീസാ ചെയ്ത ഗോട്ട് എന്ന ചിത്രത്തിന് 200 കോടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതിഫലം. എന്നാൽ സിനിമയുടെ മൊത്തം ബജറ്റ് 400 കോടിയായിരുന്നു. ഈ വർഷം റിലീസിനൊരുങ്ങുന്ന ചിത്രമാണ് ജനനായകൻ. 300 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.
വിജയ്‌യുടെ ആസ്തി ഏകദേശം 600 കോടി രൂപ അഥവാ 72 മില്യൺ ഡോളർ ആണെന്ന് കണക്കാക്കപ്പെടുന്നു. തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും സാമ്പത്തിക ശേഷിയുള്ള താരങ്ങളിൽ ഒരാളായി വിജയിയെ വളർത്തുന്നു. 2019 മുതൽ, 100 മുതൽ 120 കോടി രൂപ വരെയാണ് അദ്ദേഹത്തിന്റെ വാർഷിക വരുമാനം
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
