2025 സാമ്പത്തിക വർഷം നന്നായി തുടങ്ങിയിട്ടുണ്ടെങ്കിലും വിപണി അസ്ഥിരമായി തുടരാനുള്ള സാധ്യതയുണ്ടെന്നാണ് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ആക്സിസ് സെക്യൂരിറ്റീസ് വിലയിരുത്തുന്നത്. വളർന്നുവരുന്ന മറ്റ് വിപണികളെ അപേക്ഷിച്ച് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മികച്ച പ്രകടനം തുടരും. സ്ഥിരമായി ശക്തമായ കോർപ്പറേറ്റ് വരുമാനം അർത്ഥമാക്കുന്നത് ഇന്ത്യൻ കോർപ്പറേറ്റുകൾ എന്നത്തേക്കാളും ശക്തമായ നിലയിലാണെന്നാണ്. വരും ദിവസങ്ങളിൽ നേട്ടമുണ്ടാക്കുമെന്ന് വിലയിരുത്തുന്ന ഓഹരികളുടെ പട്ടിക ആക്സിസ് സെക്യൂരിറ്റീസ് തയ്യാറാക്കിയിട്ടുണ്ട്. നമുക്ക് വിശദമായി നോക്കാം.
1. ഐസിഐസിഐ ബാങ്ക് ലിമിറ്റഡ്
എൻഎസ്ഇയിൽ 1,191.90 രൂപ എന്ന നിലയിലാണ് ഐസിഐസിഐ ബാങ്ക് ഓഹരി വില. കഴിഞ്ഞ ഒരു മാസത്തിനിടെ 2 ശതമാനം മുന്നേറ്റമാണ് ഓഹരി നേടിയത്. ആറ് മാസം കൊണ്ട് 21.34 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.
1325 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് ശുപാർശ. നിലവിലെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 11 ശതമാനം വളർച്ച.

2. കോൾ ഇന്ത്യ ലിമിറ്റഡ്
എൻഎസ്ഇയിൽ 479.40 രൂപ എന്നതാണ് നിലവിൽ കോൾ ഇന്ത്യ ലിമിറ്റഡ് ഓഹരിയുടെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ 6 ശതമാനത്തിന്‍റെ ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്. ആറ് മാസത്തിനിടെ 22.09 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ഒരു വർഷത്തിനിടെ 106.95 ശതമാനം മുന്നേറ്റമുണ്ടാക്കാനും കോൾ ഇന്ത്യ ഓഹരിക്ക് സാധിച്ചു.
550 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് ശുപാർശ. നിലവിലെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 14-16 ശതമാനം വളർച്ച.
3. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
827.60 രൂപ എന്നതാണ് നിലവിൽ എസ്ബിഐയുടെ ഓഹരി വില. കഴിഞ്ഞ ഒരു മാസത്തിനിടെ 8 ശതമാനം ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്. അതേസമയം 2024-ൽ ഇതുവരെ 29.04 ശതമാനം വളർച്ച കൈവരിക്കാൻ ഓഹരിക്ക് സാധിച്ചു. 41.36 ശതമാനമാണ് ഒരു വർഷത്തെ മുന്നേറ്റം.
1010 രൂപ ടാർഗെറ്റ് വിലയോടെ എസ്ബിഐ ഓഹരി വാങ്ങാം. നിലവിലെ വിലയിൽ നിന്നും ഏകദേശം 20 ശതമാനം ലാഭം നേടാൻ സാധിക്കും.

4. ഫെഡറൽ ബാങ്ക് ലിമിറ്റഡ്
175.39 എന്നതാണ് ഫെഡറൽ ബാങ്ക് ലിമിറ്റഡ് ഓഹരിയുടെ വില. കഴിഞ്ഞ ആറ് മാസത്തിനിടെ 15.46 ശതമാനം വളർച്ചയാണ് ബാങ്ക് ഓഹരി നേടിയത്. ഒരു വർഷത്തിനിടെ 37.51 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 179.73 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.
205 രൂപ ടാർഗെറ്റ് വിലയോടെ ബാങ്ക് ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് ശുപാർശ. ഏകദേശം 17 ശതമാനത്തോളം ലാഭം.
5. ചോളമണ്ഡലം ഇൻവെസ്റ്റ്‌മെൻ്റ് & ഫിനാൻസ് കമ്പനി ലിമിറ്റഡ്
എൻഎസ്ഇയിൽ 1,399.25 രൂപ എന്നതാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ ആറ് മാസത്തിനിടെ 12.80 ശതമാനം മുന്നേറ്റമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. ഒരു വർഷത്തിനിടെ 15 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്.
1575 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് ശുപാർശ. നിലവിലെ ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ 13 ശതമാനത്തോളം നേട്ടം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്



Click it and Unblock the Notifications
