വായ്പയെടുത്തവർക്ക് ആശ്വാസം, കൂട്ടു പലിശ എഴുതി തള്ളുമെന്ന് കേന്ദ്രം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വായ്പയെടുക്കുന്നവർക്ക് വലിയ ആശ്വാസം. കൊറോണ വൈറസ് മഹാമാരി കാരണം ആറുമാസത്തെ മൊറട്ടോറിയത്തിൽ രണ്ട് കോടി രൂപ വരെയുള്ള വായ്പകളുടെ പലിശ ഒഴിവാക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. എം‌എസ്‌എം‌ഇ (മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ), വിദ്യാഭ്യാസ, ഭവന, വാഹന വായ്പകൾ എടുത്തവർക്കും ക്രെഡിറ്റ് കാർഡ് കുടിശ്ശിക, പ്രൊഫഷണൽ, ഉപഭോഗ വായ്പകൾ എന്നിവയ്ക്കും പലിശ ഇളവ് ബാധകമാകും.

 

മഹാമാരി സമയത്തെ, പലിശ എഴുതിത്തള്ളുന്നതിന്റെ ഭാരം സർക്കാർ വഹിക്കുക എന്നതാണ് ഏക പരിഹാരം. ഇതിനായി പാർലമെന്റിന്റെ അനുമതി തേടുമെന്ന് കേന്ദ്രം വെള്ളിയാഴ്ച സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു. നേരത്തെ പലിശ എഴുതിത്തള്ളില്ലെന്ന് കേന്ദ്രം നേരത്തെ പറഞ്ഞിരുന്നു, ഇത് ബാങ്കുകളെ ബാധിക്കുമെന്ന് പറഞ്ഞെങ്കിലും, വായ്പയെടുക്കുന്നവരെ സഹായിക്കാൻ സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടതിനെത്തുടർന്ന് രൂപീകരിച്ച സർക്കാർ പാനലിന്റെ ശുപാർശയ്ക്ക് ശേഷം നിലപാട് മാറ്റി.

ഭാര്യയുടെ ചെലവില്‍ കഴിയുന്ന മുന്‍ കോടീശ്വരന്‍... മറ്റാരുമല്ല, അനില്‍ അംബാനി; ചൈനീസ് ബാങ്കുകളിലെ കടം

വായ്പയെടുത്തവർക്ക് ആശ്വാസം, കൂട്ടു പലിശ എഴുതി തള്ളുമെന്ന് കേന്ദ്രം

വായ്പയെടുക്കുന്നവരെ സഹായിക്കാൻ ശക്തമായ പദ്ധതി ആവിഷ്കരിക്കാൻ കോടതി കേന്ദ്രത്തിന് നിർദേശം നൽകിയിരുന്നു. കേസ് തിങ്കളാഴ്ച പരിഗണിക്കും. ധനമന്ത്രാലയത്തിന്റെ സത്യവാങ്മൂലത്തിൽ പറയുന്നത് ഇങ്ങനെ.

വായ്പയെടുക്കുന്നയാൾ മൊറട്ടോറിയം ഉപയോഗിച്ചിട്ടുണ്ടോ ഇല്ലയോ എന്നത് നോക്കാതെ തന്നെ ഇളവ് ലഭിക്കും. മൊറട്ടോറിയം കാലയളവിൽ എല്ലാ വിഭാഗങ്ങളിലേക്കുമുള്ള വായ്പകളുടെ പലിശ എഴുതിത്തള്ളിയാൽ തുക 6 ലക്ഷം കോടി രൂപയാകും. ഇത് ബാങ്കുകളുടെ മൊത്തം ആസ്തിയുടെ പ്രധാന ഭാഗം ഇല്ലാതാക്കും. രണ്ട് കോടിയിൽ കൂടുതൽ വായ്പയുള്ള വ്യക്തികളുടെ പലിശ എഴുതിത്തള്ളാൻ അർഹതയില്ല

ബാങ്ക് എഫ്ഡിയേക്കാൾ ലാഭം, 3 വർഷത്തേക്ക് 9% പലിശ; ഹോക്കിൻസ് കുക്കേഴ്സ് എഫ്ഡിയെക്കുറിച്ച് അറിയാം

English summary

The Center will waive Interest On Interest to borrowers | വായ്പയെടുത്തവർക്ക് ആശ്വാസം, കൂട്ടു പലിശ എഴുതി തള്ളുമെന്ന് കേന്ദ്രം

The Central government has told the Supreme Court that interest on interest for loans up to Rs 2 crore will be waived. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X