തത്യാന ബകാല്‍ചുക് ആണ് ഇപ്പോള്‍ ലോക മാധ്യമങ്ങളിലെ ശ്രദ്ധാകേന്ദ്രം. ഒരു ഓണ്‍ലൈന്‍ ഫാഷന്‍ സംരംഭത്തിന്റെ സ്ഥാപകയായ തത്യാന ബകാല്‍ചുക് ഇപ്പോള്‍ റഷ്യയിലെ ഏറ്റവും സമ്പന്ന വനിതയെന്ന നേട്ടത്തിനുടമയായിരിക്കുകയാണ്. 56 -കാരിയായ യെലേന ബാറ്റുറിനയായിരുന്നു ഇതുവരെ ഈ നേട്ടത്തിനുടമയായിരുന്നത്. യെലേനയുടെ 1.2 ബില്യണ്‍ ഡോളര്‍ സമ്പത്ത് മറികടന്നാണ് 46 -കാരിയായ തത്യാനയുടെ നേട്ടം. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 1.4 ബില്യണ്‍ ഡോളര്‍ സമ്പത്തിനുടമയാണ് തത്യാന ബകാല്‍ചുക്. മോസ്കോ മുന്‍ മേയറുടെ ഭാര്യയാണ് തത്യാന.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെ തുടര്‍ന്ന് റഷ്യയില്‍ സ്റ്റേറ്റ് കമ്പനികളുടെ ദ്രുതഗതിയിലുള്ള സ്വകാര്യവത്ക്കരണം നടന്നിരുന്നു. ഇതിന് പ്രകാരം ഒരുപാട് കമ്പനികള്‍ രാജ്യത്ത് നേട്ടമുണ്ടാക്കി. ബകാല്ചുക്കിന്റെ ഓണ്‍ലൈന്‍ റീട്ടെയില്‍ സംരഭമായ വൈല്ഡ്ബെറീസും ഈ ഗണത്തില്‍പ്പെടുന്നു. മുന്‍ ഇംഗ്ലീഷ് അധ്യാപിക കൂടിയായിരുന്ന തത്യാന ബകാല്‍ചുക് തന്റെ 28-ാം വയസില്‍, 2004 -ല്‍ ആണ് കമ്പനി ആരംഭിക്കുന്നത്. പ്രസവാവധി എടുത്ത് മോസ്കോയിലെ അപ്പാര്‍ട്മെന്റില്‍ കഴിയുന്ന കാലത്തായിരുന്നു ഇത്.

തന്റെ കുഞ്ഞിനാവശ്യമായ സാധനങ്ങള്‍ വിവിധ സ്റ്റോറുകളില്‍ ഷോപ്പിങ് ചെയ്യുമ്പോഴാണ് തത്യാനയ്ക്ക് ഒരു ഇ-കൊമേഴ്സ് ബിസിനസെന്ന ആശയമുദിച്ചത്. തുടര്‍ന്ന് ആരംഭിച്ച സംരംഭം റഷ്യയിലും മുന്‍ സോവിയറ്റ് രാഷ്ട്രങ്ങളിലുമുള്പ്പടെ വിജയക്കൊടി പാറിച്ചു. 2019 -ല്‍ 88 ശതമാനം വളര്‍ച്ചയാണ് കമ്പനി കൈവരിച്ചത്. കൂടാതെ 223.5 ബില്യണ്‍ റൂബിള്‍ (3.5 ബില്യണ്‍ ഡോളര്‍) വാര്‍ഷിക വരുമാനവും കമ്പനി നേടി. ആദ്യഘട്ടങ്ങളില്‍ ഷൂസ്, വസ്ത്രങ്ങള്‍ തുടങ്ങിയവയില്‍ കേന്ദ്രീകരിച്ചാണ് ബിസിനസ് തുടങ്ങിയത്.
പിന്നീട് ഫുഡ്, ബുക്കുകള്‍, ഇലക്ട്രോണിക്സ്, ആരോഗ്യ ഉത്പ്പന്നങ്ങള്‍ എന്നിവ ഉള്‍പ്പെട്ട 10,000 ബ്രാന്‍ഡ് ഉത്പ്പന്നങ്ങള്‍ ലഭ്യമാക്കുന്ന സംരംഭമായി ഇതുമാറി. മുന്‍ സോവിയറ്റ് രാഷ്ട്രങ്ങളായ ബെലാറസ്, കസാഖസ്ഥാന്‍, അര്‍മേനിയ എന്നിവിടങ്ങളിലെ ഓണ്‍ലൈന്‍ റീട്ടൈല്‍ വ്യാപാരത്തില്‍ പ്രധാന ശക്തിയാവാന്‍ തത്യാനയുടെ വൈല്‍ഡ്ബെറീസിന് സാധിച്ചു. പോളണ്ടിലേക്കും സേവനങ്ങള്‍ വ്യാപിപ്പിച്ച് യൂറോപ്യന്‍ വിപണിയിലേക്കും ഈ വര്‍ഷം കമ്പനി ചുവടുവെപ്പ് നടത്തി. ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന ഇ-കൊമേഴ്സ് വെബ്സൈറ്റുകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്താനും കമ്പനിയ്ക്ക് സാധിച്ചിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
