ഗുണമേന്മയും ഉൽപ്പാദനക്ഷമതയുംഅടിസ്ഥാനമാക്കി ആവും ഇന്ത്യൻ വ്യവസായത്തിന്റെ ഭാവി;പിയൂഷ് ഗോയൽ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി; ഇന്ത്യൻ വ്യവസായ മേഖലയുടെ ഭാവി ഗുണമേന്മയിലും ഉൽപ്പാദനക്ഷമതയിലും അടിസ്ഥാനമാക്കി ആവും രൂപപ്പെടുക എന്ന് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. 'ഉദ്യോഗ് മൻധനിന്റെ' ഭാഗമായുള്ള വെബ്ബിനാറിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 'ബ്രാൻഡ് ഇന്ത്യ' എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ നാം പരിശ്രമിക്കേണ്ടത് ഉണ്ടെന്നും രാജ്യത്തെ ഉത്പാദന-സേവന വിതരണം മികച്ചതും ഫലപ്രാപ്തി ഉള്ളതും ആക്കാൻ നാം മുന്നേറണമെന്നും കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടു.

 
  ഗുണമേന്മയും ഉൽപ്പാദനക്ഷമതയുംഅടിസ്ഥാനമാക്കി ആവും ഇന്ത്യൻ വ്യവസായത്തിന്റെ ഭാവി;പിയൂഷ് ഗോയൽ

ഇന്ത്യൻ വ്യവസായ മേഖലയുടെ ഗുണമേന്മയും ഉൽപ്പാദനക്ഷമതയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വെബ്ബിന്നാർ പരമ്പരയാണ് 'ഉദ്യോഗ് മൻധൻ'. വ്യവസായ- ആഭ്യന്തര വ്യാപാര വകുപ്പ്, ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ, നാഷണൽ പ്രൊഡക്ടിവിറ്റി കൗൺസിൽ, മറ്റു വ്യവസായ സംരംഭങ്ങൾ തുടങ്ങിയവയുടെ പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

2021 ജനുവരി നാലിന് തുടക്കം കുറിക്കപ്പെട്ട വെബിനാർ പരമ്പര 2021 മാർച്ച് രണ്ടുവരെ തുടരും. ഉൽപാദന സേവന മേഖലകളിലെ വിവിധ വിഭാഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് 45 സമ്മേളനങ്ങളാണ് പരമ്പരയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിലെ വെല്ലുവിളികൾ, അവസരങ്ങൾ എന്നിവ തിരിച്ചറിയുവാനും നൂതനമായ പരിഹാരമാർഗങ്ങളും മാതൃകകളും വികസിപ്പിക്കാനും പരമ്പര ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.

പ്രാദേശിക ഉൽപ്പന്നങ്ങളുടെ പ്രചാരകരാവുക (വോക്കൽ ഫോർ ലോക്കൽ) എന്ന ആശയം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഉൽപ്പാദനക്ഷമതയും, ഗുണമേന്മയും വർദ്ധിപ്പിക്കാനും, 'സ്വാശ്രയ ഭാരതം' എന്ന ദർശനം യാഥാർഥ്യമാക്കാനും വെബ്ബിനാർ പരമ്പര സഹായിക്കുമെന്നാണ് കരുതുന്നത്.

Read more about: economy
English summary

The future of Indian industry will depend on quality and productivity; Piyush Goel| ഗുണമേന്മയും ഉൽപ്പാദനക്ഷമതയുംഅടിസ്ഥാനമാക്കി ആവും ഇന്ത്യൻ വ്യവസായത്തിന്റെ ഭാവി;പിയൂഷ് ഗോയൽ

The future of Indian industry will depend on quality and productivity; Piyush Goel| ഗുണമേന്മയും ഉൽപ്പാദനക്ഷമതയുംഅടിസ്ഥാനമാക്കി ആവും ഇന്ത്യൻ വ്യവസായത്തിന്റെ ഭാവി;പിയൂഷ് ഗോയൽ
Story first published: Wednesday, January 6, 2021, 23:47 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X