പ്രതിസന്ധികൾ നിറഞ്ഞ ഇന്ത്യയിലെ ടെലികോം മേഖലയെ കരയറ്റുന്നതിനായി കേന്ദ്ര സർക്കാർ ഉത്തേജന പാക്കേജ് ഉടൻ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. സർക്കാർ മൊബൈൽ കോളുകൾ, ഡാറ്റാ എന്നിവയ്ക്ക് കുറഞ്ഞ നിരക്ക് നിശ്ചയിക്കുമെന്നും ഇക്കാര്യത്തെക്കെുറിച്ച് ടെലികോം വകുപ്പ് സെക്രട്ടറിമാരുടെ സമിതി ആലോചിക്കുന്നുണ്ടെന്നുമാണ് ദേശീയ മാധ്യമമായ സിഎൻബിസി-ടിവി 18 റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ടെലികോം താരിഫുകൾക്ക് മിനിമം നിരക്ക് ഈടാക്കുന്നതിനെ കുറിച്ച് ടെലികോം വകുപ്പിൽ നിന്ന് കമ്മിറ്റി ശുപാർശകൾ തേടിയിട്ടുണ്ടെന്നും ടെലികോം ഓപ്പറേറ്റർമാരിൽ ഇത് ചെലുത്തുന്ന സ്വാധീനം വിലയിരുത്തുമെന്നും വികസനത്തെക്കുറിച്ച് അറിയുന്ന വൃത്തങ്ങൾ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2019 സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാം പാദത്തിൽ 74,000 കോടി രൂപയുടെ നഷ്ടം റിപ്പോർട്ട് ചെയ്ത വോഡഫോൺ ഐഡിയ, ഭാരതി എയർടെൽ തുടങ്ങിയവർക്ക് ഈ നീക്കം പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യവസായത്തിന്റെ ദുർബലമായ അവസ്ഥ കണക്കിലെടുത്ത് സർക്കാർ ഇക്കാര്യത്തിൽ ഗൗരവമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാരതി എയർടെല്ലിന്റെ ഇന്ത്യയും ദക്ഷിണേഷ്യ എംഡിയും സിഇഒയുമായ ഗോപാൽ വിറ്റാൽ പറഞ്ഞു.
ഇന്ത്യന്‍ ടെലികോം മേഖലയിലെ പ്രമുഖരായ വോഡാഫോണ്‍ -ഐഡിയയിലും പ്രതിസന്ധി കനക്കുകയാണ്. ഇന്ത്യയിലെ വോഡാഫോണിന്റെ സ്ഥിതി ഗുരുതരമാണെന്ന സിഇഒ നിക്ക് റീഡ് കഴിഞ്ഞ ദിവസം പരാമര്‍ശം നടത്തിയിരുന്നു. ഇതിന് പിന്നാലെ വോഡാഫോണ്‍ ഇന്ത്യ വിടാന്‍ പോകുന്നതായുളള റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഇന്ത്യന്‍ ടെലികോം മേഖലയില്‍ 30 ശതമാനം വിപണി വിഹിതമുളള കമ്പനിയാണ് വോഡാഫോണ്‍ -ഐഡിയ. വോഡാഫോണ്‍ അവരുടെ ഇന്ത്യന്‍ സംരംഭം അവസാനിപ്പിക്കാന്‍ തീരുമാനിച്ചാല്‍ രാജ്യത്തെ ടെലികോം
വ്യവസായത്തെ അത് വന്‍ പ്രതിസന്ധിയിലേക്കാകും അത് തള്ളിവിടുക.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെങ്കിലും ബിഎസ്എന്‍എല്‍ അടച്ചുപൂട്ടാന്‍ പദ്ധതിയില്ലെന്ന് കേന്ദ്രം
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
