സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെങ്കിലും ബിഎസ്എന്‍എല്‍ അടച്ചുപൂട്ടാന്‍ പദ്ധതിയില്ലെന്ന് കേന്ദ്രം

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: പൊതുമേഖലാ ടെലകോം സ്ഥാപനങ്ങളായ ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും വന്‍ സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നുണ്ടെങ്കിലും തല്‍ക്കാലം അവ അടച്ചുപൂട്ടാന്‍ പദ്ധതിയിട്ടിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പകരം അവയെ പുനരുജ്ജീവിപ്പിക്കാനുള്ള പാക്കേജ് തയ്യാറാക്കുമെന്നും ടെലകോം മന്ത്രി രവി ശങ്കര്‍ പ്രസാദ് വ്യക്തമാക്കി.

വിദേശ പണമിടപാട് സ്ഥാപനങ്ങള്‍ക്ക് മൂക്കുകയര്‍; പെയ്‌മെന്റ് വിവരങ്ങള്‍ ഇന്ത്യയില്‍ തന്നെ സൂക്ഷിക്കണമെന്ന് ആര്‍ബിഐവിദേശ പണമിടപാട് സ്ഥാപനങ്ങള്‍ക്ക് മൂക്കുകയര്‍; പെയ്‌മെന്റ് വിവരങ്ങള്‍ ഇന്ത്യയില്‍ തന്നെ സൂക്ഷിക്കണമെന്ന് ആര്‍ബിഐ

പുനരുജ്ജീവന പാക്കേജ് ഒരുങ്ങുന്നു

പുനരുജ്ജീവന പാക്കേജ് ഒരുങ്ങുന്നു

നഗരങ്ങളില്‍ ടെലകോം സോവനങ്ങള്‍ ലഭ്യമാക്കുന്ന മഹാനഗര്‍ ടെലഫോണ്‍ നിഗം ലിമിറ്റഡ് (എംടിഎന്‍എല്‍) കമ്പനിയെ പുനരുദ്ധരിക്കുന്നതിനുള്ള പാക്കേജ് തയ്യാറാക്കാന്‍ എംഎസ് ഡെലോയിറ്റിനെയും ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിനെ (ബിഎസ്എന്‍എല്‍) രക്ഷപ്പെടുത്താനുള്ള സമഗ്ര പാക്കേജ് തയ്യാറാക്കാന്‍ അഹ്മദാബാദ് ഐഐഎമ്മിനെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി ലോക്‌സഭയെ അറിയിച്ചു. ഇവ സമര്‍പ്പിക്കുന്ന സമഗ്ര പാക്കേജുകള്‍ ബോര്‍ഡുകളുടെ അംഗീകാരം നേടിയ ശേഷം സര്‍ക്കാര്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിനോട് സാമ്പത്തിക സഹായം തേടി

സര്‍ക്കാരിനോട് സാമ്പത്തിക സഹായം തേടി

വന്‍ സാമ്പത്തിക പ്രതിസന്ധി കാരണം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും പ്രയാസപ്പെടുന്ന രണ്ട് കമ്പനികളും സാമ്പത്തിക സഹായത്തിനായി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു. വന്‍ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് വിശദീകരണവുമായി കേന്ദ്ര മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

പ്രതിസന്ധിയിലാക്കിയത് ജിയോ

പ്രതിസന്ധിയിലാക്കിയത് ജിയോ

കുറഞ്ഞ താരിഫുകളുമായി റിലയന്‍സ് ജിയോ ടെലകോം സേവന രംഗത്തേക്ക് കടന്നുവന്നതോടെയാണ് അതിനോട് പിടിച്ചുനില്‍ക്കാനാവാതെ പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്. അതിനു പുറമെ, രണ്ട് സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യവും നല്‍കാന്‍ വരുമാനത്തിന്റെ ഏറിയ പങ്കും ചെലവഴിക്കേണ്ടിവരുന്നതെന്നും പ്രതിസന്ധിക്ക് കാരണമായി.

വരുമാനത്തിലേറെയും ചെലവഴിക്കുന്നത് ശമ്പളം നല്‍കാന്‍

വരുമാനത്തിലേറെയും ചെലവഴിക്കുന്നത് ശമ്പളം നല്‍കാന്‍

ബിഎസ്എന്‍എല്ലിന്റെ മൊത്ത വരുമാനത്തിന്റെ 75.06 ശതമാനവും എംടിഎന്‍എല്‍ വരുമാനത്തിന്റെ 87.15 ശതമാനവും ജീവനക്കാര്‍ക്ക് ശമ്പളവും മറ്റും നല്‍കാനാണ് ചെലവഴിക്കുന്നതെന്നും മന്ത്രി അറിയിച്ചു. സ്വകാര്യ ടെലകോം കമ്പനികളാവട്ടെ ജീവനക്കാര്‍ക്കായി വരുമാനത്തിന്റെ അഞ്ചു ശതമാനത്തില്‍ താഴെ മാത്രമാണ് ചെലവഴിക്കുന്നത്. എന്നാല്‍ ജീവനക്കാരെ സംരക്ഷിക്കുന്നതോടൊപ്പം കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

വരിക്കാരുടെ എണ്ണവും കുറഞ്ഞു

വരിക്കാരുടെ എണ്ണവും കുറഞ്ഞു

കഴിഞ്ഞ വര്‍ഷങ്ങളിലായി രണ്ട് കമ്പനികളുടെയും മാര്‍ക്കറ്റ് ഷെയറും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 2018-19ല്‍ എംടിഎന്‍എല്ലിന് രണ്ട് സര്‍ക്കിളുകളിലായി ഉള്ളത് വെറും 6.95 ശതമാനം വരിക്കാരെ മാത്രമാണ്. 2016-17ല്‍ ഇത് 7.37 ശതമാനമായിരുന്നു. ബിഎസ്എന്‍എല്ലിനാവട്ടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 10.72 ശതമാനം മാര്‍ക്കറ്റ് ഷെയറാണ് വരിക്കാരുടെ കാര്യത്തിലുള്ളത്. ശക്തമായ മല്‍സരത്തെ അതിജീവിച്ച് മുന്‍ വര്‍ഷത്തെ 9.63 ശതമാനത്തില്‍ നിന്ന് നില മെച്ചപ്പെടുത്തുകയാണ് ബിഎസ്എന്‍എല്‍ ചെയ്തത്.

English summary

financial crisis in bsnl

financial crisis in bsnl
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X