കോട്ടയം: ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിന്റെ വെള്ളൂരിലെ ഫാക്ടറി കേരള സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ സാധ്യത. ഇതുമായി ബന്ധപ്പെട്ട് 142 കോടി രൂപയുടെ പദ്ധതി സമര്‍പ്പിക്കാന്‍ കേരള സര്‍ക്കാര്‍ കിന്‍ഫ്രയ്ക്ക് അനുമതി നല്കി. ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിന്റെ വില്‍പ്പനയ്ക്കായി കോടതി നേരത്തെ നിയോഗിച്ച റസല്യൂഷന്‍ പ്രൊഫഷണല്‍ കുമാര്‍ രാജന് പുതുക്കിയ ഏറ്റെടുക്കല്‍ കിന്‍ഫ്ര തിങ്കളാഴ്ച സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടാണ് മനോരമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

നഷ്ടത്തിലായ എച്ച്എന്‍എല്‍ നേരത്തെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. ഇതിന്റെ വില്പന നടത്തുന്നതിന് നാഷനല്‍ കമ്പനി ലോ ട്രൈബ്യൂണലാണ് റസല്യൂഷന്‍ പ്രഫഷനലിനെ നിയോഗിച്ചത്. ഈ റസല്യൂഷന്‍ പ്രഫഷനലുമായി ചര്‍ച്ച നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കിന്‍ഫ്രയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ കമ്പനിയുടെ കടങ്ങള്‍ തീര്‍ക്കേണ്ടതുണ്ട്. ഇതിനായി 260 കോടി രൂപയാണ് ആവശ്യപ്പെട്ടത്. 133 കോടി രൂപ കിന്‍ഫ്ര ആദ്യം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ തുക കൂട്ടിത്തരണമെന്നായിരുന്നു റസല്യൂഷന്‍ പ്രഫഷനലിന്റെ മറുപടി. അതോടെ 5% തുക കൂട്ടി നല്കാന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അനുമതി നല്കി.
കിന്‍ഫ്രയുടെ പുതിയ വാഗ്ദാനം എച്ച്എന്‍എല്ലിന് വായ്പ നല്കിയ ധനകാര്യ സ്ഥാപനങ്ങളെ അറിയിക്കും. ഇത് അംഗീകരിച്ച് കഴിഞ്ഞാല്‍ എച്ച്എന്‍എല്‍ കേരളത്തിന് കൈമാറാന്‍ കമ്പനി ലോ ട്രിബ്യൂണല്‍ ഉത്തരവ് ഇറക്കും. കിന്‍ഫ്രയെ കൂടാതെ ഒരു സ്വകാര്യ കമ്പനിയായ സണ്‍ പേപ്പേഴ്സും ഏറ്റെടുക്കാന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ കിന്‍ഫ്ര പറഞ്ഞതിലും കുറഞ്ഞ തുകയാണ് സണ്‍ പേപ്പേഴ്സ് വാഗ്ദാനം ചെയ്തത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
