വായ്പ മൊറട്ടോറിയം തിങ്കളാഴ്ച്ച അവസാനിക്കും. ഓഗസ്റ്റ് 31ന് അവസാനിച്ച ശേഷം റിസർവ് ബാങ്ക് വായ്പ തിരിച്ചടവ് സംബന്ധിച്ച മൊറട്ടോറിയം നീട്ടില്ലെന്ന് റിപ്പോർട്ട്. ലോക്ക്ഡൌൺ പശ്ചാത്തലത്തിൽ വായ്പകൾക്കുള്ള മൊറട്ടോറിയം ഒരു താൽക്കാലിക പരിഹാരമാണെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. മൊറട്ടോറിയം സമയപരിധിക്കപ്പുറത്തേക്ക് നീട്ടുന്നതിൽ ബാങ്കുകൾ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.
പണമടയ്ക്കാൻ കഴിവുള്ള ചില വായ്പക്കാർ ഇളവ് പ്രയോജനപ്പെടുത്തുന്നുണ്ടെന്നും അതിനാൽ മൊറട്ടോറിയം നീട്ടരുതെന്നും പ്രമുഖ ബാങ്കർമാരായ ഹൌസിംഗ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ചെയർമാൻ ദീപക് പരേഖ്, എസ്ബിഐ ചെയർമാൻ രജനിഷ് കുമാർ, കൊട്ടക് മഹീന്ദ്ര ബാങ്ക് എംഡി ഉദയ് കൊട്ടക് എന്നിവർ പറഞ്ഞിരുന്നു.

വായ്പക്കാർക്ക് ആശ്വാസം നൽകുന്നതിനും കൊവിഡ് -19 മഹാമാരി ബാധിച്ച ബിസിനസുകൾക്കും താങ്ങായുമാണ് മാർച്ചിൽ റിസർവ് ബാങ്ക് വായ്പ മൊറട്ടോറിയം അവതരിപ്പിച്ചത്. റിസർവ് ബാങ്കിന്റെ കണക്കുകൾ പ്രകാരം, പകുതിയോളം ഉപഭോക്താക്കളും ബാങ്ക് വായ്പകളിൽ ആനുകൂല്യങ്ങൾ നേടി. മെയ് 31 ന് അവസാനിക്കുന്ന തരത്തിൽ മൂന്ന് മാസത്തേക്കാണ് സെൻട്രൽ ബാങ്ക് ആദ്യം മൊറട്ടോറിയം അനുവദിച്ചിരുന്നത്. എന്നാൽ പിന്നീട് ഇത് ആഗസ്റ്റ് അവസാനം വരെ നീട്ടി.
പിന്നീട്, കോർപ്പറേറ്റ്, റീട്ടെയിൽ വായ്പക്കാർക്ക് റിസർവ് ബാങ്ക് കടം തിരിച്ചുപിടിക്കാൻ അനുമതി നൽകി. വായ്പ നൽകുന്നവർക്ക് തിരിച്ചടവ് കാലാവധി പരമാവധി രണ്ട് വർഷം വരെ നീട്ടാൻ കഴിയും. ഇത് കൊവിഡ് -19 കാരൻം തൊഴിലില്ലാത്തവരായിത്തീർന്ന നിരവധിയാളുകൾക്ക് വിശ്രമം അനുവദിക്കുകയും നിലവിലുള്ള കടം തിരിച്ചടയ്ക്കാനുള്ള അവരുടെ കഴിവ് കുറയ്ക്കുകയും ചെയ്യും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications