രാവിലത്തെ നേട്ടങ്ങൾ തുടരുന്നതിൽ വിപണി ഇന്ന് പരാജയപ്പെട്ടു. സെൻസെക്സും നിഫ്റ്റിയും നേരിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ഐടിസി, ഐസിഐസിഐ ബാങ്ക്, എച്ച്യുഎൽ എന്നിവ ഇന്ന് ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തിയപ്പോൾ റിലയൻസ്, എച്ച്ഡിഎഫ്സി, ടിസിഎസ് എന്നിവ വിപണിയിൽ മികച്ച പ്രകടനം കാഴ്ച്ച വച്ചു. 400 പോയിന്റ് നേട്ടം കൈവരിച്ച ശേഷം സെൻസെക്സ് 8 പോയിൻറ് കുറഞ്ഞ് 37,973 പോയിന്റിലെത്തി.

നിഫ്റ്റി 5 പോയിന്റ് കുറഞ്ഞ് 11,222 ലും മിഡ്‌കാപ്പ് സൂചിക 25 പോയിൻറ് നഷ്ടത്തിൽ 16,974 ലും ക്ലോസ് ചെയ്തു. നിഫ്റ്റി ബാങ്കിനാണ് ഇന്ന് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. 254 പോയിന്റ് കുറഞ്ഞ് 21,411 ൽ ക്ലോസ് ചെയ്തു. എച്ച്ഡിഎഫ്സി ബാങ്ക് ഒഴികെ, എല്ലാ നിഫ്റ്റി ബാങ്ക് സൂചികകളും താഴ്ന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തിയ ഓഹരികൾ.
മെറ്റൽ ഓഹരികൾ മികച്ച നേട്ടം കൈവരിച്ചു. ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ തുടങ്ങിയ മെറ്റൽ ഓഹരികളാണ് മുന്നേറ്റമുണ്ടാക്കിയത്. ഹാർലി ഡേവിഡ്‌സൺ കരാറിന്റെ റിപ്പോർട്ടുകളെ തുടർന്ന് ഹീറോ മോട്ടോകോർപ്പ് തുടർച്ചയായ മൂന്നാം ദിവസവും ഉയർന്നു. വാർഷിക സമ്മേളനത്തിന് മുന്നോടിയായ വോഡഫോൺ ഐഡിയ ഓഹരികൾ 5% ഇടിഞ്ഞു. ഭാരതി എയർടെല്ലും നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
