ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങൾ പ്രവചിക്കുക എന്നത് ശ്രമകരമായ കാര്യമാണ്. എപ്പോൾ വേണമെങ്കിലും പോയിന്‍റുകൾ ഉയരുകയും താഴുകയും ചെയ്യാം. കൃത്യമായ ധാരണയും വീക്ഷണവും ഈ കാര്യത്തിൽ നിക്ഷേപകനുണ്ടെങ്കിൽ മാത്രമേ ഓഹരി വിപണിയിലൂടെ നേട്ടമുണ്ടാക്കാൻ സാധിക്കുകയുള്ളു.
ഒരു കമ്പനി അതിന്‍റെ ബിസിനസിൽ വളർച്ച നേടുമ്പോൾ സ്വാഭാവികമായും അതിന്‍റെ ഓഹരി വിലയിലും വർധനവുണ്ടാകും. നേരെ മറിച്ചും സംഭവിക്കാം. അതുകൊണ്ടു തന്നെ ഏത് കമ്പനിയുടെ ഓഹരിയാണോ വാങ്ങിയിരിക്കുന്നത് ആ കമ്പനിയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള കാര്യങ്ങൾ എപ്പോഴും വിലയിരുത്തുകയും വിശകലനത്തിന് വിധേയമാക്കുകയും വേണം.

മുന്നേറ്റത്തിന്‍റെ പാതയിൽ സുസ്ലോൺ എനർജി
കഴിഞ്ഞ അഞ്ച് ട്രേഡിംഗ് സെഷനുകളിലും നഷ്ടം സംഭവിച്ച കമ്പനിയാണ് സുസ്ലോൺ എനർജി. രാജ്യത്തെ ഏറ്റവും വലിയ പുനരുപയോഗ ഊർജ്ജ ദാതാക്കൾ കൂടിയാണ് സുസ്ലോൺ എനർജി. തുടർച്ചയായ അഞ്ച് ദിവസത്തെ ദുർബലമായ പ്രകടനത്തെത്തുടർന്ന്, മൂല്യത്തിൽ ഏകദേശം 14.50% ഇടിവാണ് കമ്പനിക്കുണ്ടായത്. എന്നാൽ വ്യാഴാഴ്ചത്തെ ഓഹരി വിപണിയിലെ പ്രകടനത്തിലൂടെ മുന്നേറ്റത്തിന്‍റെ പാതയിലേക്ക് കമ്പനി തിരിച്ചെത്തിയിരിക്കുന്നു.
തിരിച്ചുവരവിന്‍റെ കാരണം
ഇന്നത്തെ എക്‌സ്‌ചേഞ്ച് ഫയലിംഗിൽ, ജൂനിപ്പർ ഗ്രീൻ എനർജി പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് 72.45 മെഗാവാട്ട് കാറ്റാടി വൈദ്യുതി പദ്ധതിയുടെ അനുമതി ലഭിച്ചതായി സുസ്ലോൺ എനർജി അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് ഓഹരി വിപണിയിലും നേട്ടത്തിലേക്കെത്തിയത്. ഹൈബ്രിഡ് ലാറ്റിസ് ട്യൂബുലാർ (എച്ച്എൽടി) ടവറും 3.15 മെഗാവാട്ട് വീതം റേറ്റുചെയ്ത ശേഷിയുമുള്ള 23 വിൻഡ് ടർബൈൻ ജനറേറ്ററുകൾ (ഡബ്ല്യുടിജി) കമ്പനി സ്ഥാപിക്കും.
അതോടെ ഓഹരി വിപണിയിൽ സുസ്ലോൺ എനർജി മുന്നേറി. 4.60 ശതമാനത്തിന്‍റെ ഉയർച്ചയാണ് ഓഹരിക്കുണ്ടായത്. അതോടെ വില 40.50 രൂപയിലേക്കെത്തി.
മൾട്ടിബാഗർ നേട്ടം
കഴിഞ്ഞ ഒരു വർഷത്തിനിടെ സുസ്ലോൺ എനർജിയുടെ ഓഹരി നേടിയത് 370 ശതമാനത്തിന്‍റെ വളർച്ചയാണ്. 13 വർഷത്തിന് ശേഷം 2024 ഫെബ്രുവരി 2ന് ഓഹരി വില 50 രൂപ കടക്കുകയും ചെയ്തു.

കടത്തിൽ നിന്നും മുക്തമാവുക ലക്ഷ്യം
കഴിഞ്ഞ ആഴ്ചയും കമ്പനിക്ക് സമാനമായി ഇഡിഎഫ് റിന്യൂവബിൾസിൽ നിന്ന് 30 മെഗാവാട്ടിന്‍റെ പ്രൊജക്ട് ലഭിച്ചിരുന്നു. കാറ്റിൽ നിന്നുള്ള ഊർജ്ജ മേഖലയിൽ സുസ്ലോൺ വലിയ നേട്ടങ്ങളുണ്ടാക്കുന്നു എന്നതിന്‍റെ സൂചനയായാണ് ഇതിനെ വിദഗ്ധർ വിലയിരുത്തുന്നത്. ഈ നേട്ടങ്ങൾ കടത്തിൽ നിന്ന് മുക്തമാകാൻ കമ്പനിയെ സഹായിക്കുകയും ചെയ്യും.
കാറ്റിൽ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന എല്ലാം സംസ്ഥാനങ്ങളിലും സുസ്ലോൺ എനർജിയുടെ സാന്നിധ്യമുണ്ട്. കമ്പനിയുടെ ഓർഡർ ബുക്കും നേട്ടത്തിന്‍റെ പാതിയിലാണ്. 2023 സാമ്പത്തിക വർഷത്തിന്‍റെ നാലാം പാദത്തിൽ 652 മെഗാവാട്ടിൽ നിന്ന് ജനുവരി വരെ 3,157 മെഗാവാട്ടായി വളർന്നു. വളർച്ചയിൽ പുതിയ മുന്നേറ്റം കമ്പനി നേടുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
അറ്റാദായത്തിൽ 160 ശതമാനത്തിന്‍റെ വളർച്ച
2024 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 160 ശതമാനം ഉയർന്ന് 203.04 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ അറ്റാദായം 78.28 കോടി രൂപയായിരുന്നു .
ഈ പാദത്തിൽ, സുസ്ലോൺ എനർജിയുടെ സാമ്പത്തിക ചെലവിലും കുറവുണ്ടായിരുന്നു. മുൻ കാലയളവിൽ 86.2 കോടി രൂപയായിരുന്നത് ഈ പാദത്തിൽ 14.28 കോടി രൂപയാണ്.
സുസ്ലോൺ എനർജി
കാറ്റില്‍ നിന്നും ഇന്ത്യയില്‍ ഏറ്റവുമധികം ഊര്‍ജം ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് പൂനെ ആസ്ഥാനമായ സുസ്ലോണ്‍ എനര്‍ജി ലിമിറ്റഡ്. കാലാവസ്ഥയ്ക്ക് അനുയോജ്യമായ ടര്‍ബൈനുകളാണ് രൂപകല്‍പ്പന ചെയ്യുന്നത്. കാറ്റാടികള്‍ നിര്‍മിക്കുന്നതില്‍ വിദഗ്ധരായ കമ്പനിക്ക് 18 രാജ്യങ്ങളില്‍ ബിസിനസ് സാന്നിധ്യമുണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
