ബാങ്ക്, ഓട്ടോ, മെറ്റൽ, ഫാർമ ഓഹരികളിലെ കനത്ത ഇടിവിനെ തുടർന്ന് ബെഞ്ച്മാർക്ക് സൂചികകൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 937.66 പോയിൻറ് അഥവാ 1.94 ശതമാനം ഇടിഞ്ഞ് 47,409.93 ൽ എത്തി. നിഫ്റ്റി 271.40 പോയിൻറ് അഥവാ 1.91 ശതമാനം ഇടിഞ്ഞ് 13,967.50 ൽ എത്തി. ഏകദേശം 1053 ഓഹരികൾ ഇന്ന് മുന്നേറിയപ്പോൾ 1809 ഓഹരികൾ ഇടിഞ്ഞു, 141 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
ടാറ്റ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്, ടാറ്റാ സ്റ്റീൽ, ഗെയിൽ, ടൈറ്റൻ കമ്പനി എന്നിവയാണ് നിഫ്റ്റിയിൽ വലിയ നഷ്ടം നേരിട്ട ഓഹരികൾ. ടെക് മഹീന്ദ്ര, എസ്‌ബിഐ ലൈഫ് ഇൻഷുറൻസ്, വിപ്രോ, ഐടിസി, പവർ ഗ്രിഡ് കോർപ്പറേഷൻ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടം കൈവരിച്ചത്. എഫ്എംസിജി ഒഴികെ മറ്റെല്ലാ മേഖലാ സൂചികകളും ഇന്ന് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

ബിഎസ്‌ഇ മിഡ്‌കാപ്പ്, സ്‌മോൾകാപ്പ് സൂചികകൾ 0.5-1.3 ശതമാനം ഇടിഞ്ഞു. ഇന്ത്യൻ രൂപ ഇന്ന് നേട്ടങ്ങൾ മായ്ച്ച് ഡോളറിന് എതിരെ 72.92 എന്ന നിലയിലെത്തി. തിങ്കളാഴ്ച ക്ലോസ് ചെയ്ത 72.95 ൽ നിന്ന് 72.94 എന്ന നിരക്കിലാണ് ഇന്ന് വിപണി തുറന്നത്. 72.78നും 72.94 നും ഇടയിലാണ് ഇന്ന് വ്യാപാരം നടന്നത്.
2021ൽ ഇന്ത്യ 11.5 ശതമാനം വളർച്ച കൈവരിക്കുമെന്ന് ഐഎംഎഫ് പ്രവചിച്ചെങ്കിലും ഇന്ത്യൻ വിപണിയിൽ ഇന്ന് സൂചികകൾ 2 ശതമാനം ഇടിവ് രേഖപ്പെടുത്തി. ആഗോളതലത്തിൽ പ്രധാന സമ്പദ്‌വ്യവസ്ഥകളിലെ ഏറ്റവും ഉയർന്ന വളർച്ചാ നിരക്കാണ് ഇന്ത്യയുടേത്. നിഫ്റ്റി വീണ്ടപം 14,000 എന്ന നിർണായക നിലയ്ക്ക് താഴെയെത്തി. ഇത് വിപണിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനും കൂടുതൽ വിൽപ്പന സമ്മർദ്ദത്തിനും കാരണമായേക്കാം.
More From GoodReturns

മാരുതി സുസുക്കി ഒന്നാം പാദ ഫലം: ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ റേറ്റിംഗും ടാർഗെറ്റ് പ്രൈസും ഇങ്ങനെ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

188 ഇരട്ടി സബ്സ്ക്രിപ്ഷൻ; എംവി ഇലക്ട്രോസിസ്റ്റംസ് ഐപിഒ ഇന്ന് വിപണിയിൽ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

റൈറ്റ്സ് ലിമിറ്റഡ് ബോർഡ് യോഗം ഓഗസ്റ്റ് 4-ന്; ലാഭവിഹിതം പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയിൽ

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

ജൂലൈയിലെ വാഹന വിൽപന: ഗ്രാമീണ വിപണിയിലെ ഉണർവും ഓഹരി വിപണിയിലെ നിർണ്ണായക മാറ്റങ്ങളും

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?

ക്രൂഡ് ഓയിൽ വില ഇടിവ്: നിഫ്റ്റി ഓട്ടോ, ടയർ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications