ആഗോള വിപണികളുടെ നേട്ടത്തെ തുടർന്ന് ബെഞ്ച്മാർക്ക് സൂചികകൾ ഇന്ന് റെക്കോർഡ് നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. എല്ലാ മേഖലാ സൂചികകളിലും ഇന്ന് നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി ബാങ്ക് സൂചിക ഒരു ശതമാനം ചേർത്തു.
നിഫ്റ്റി ആദ്യമായാണ് 13000 എന്ന നിലയിലെത്തുന്നത്. രാവിലെ 09:18ന് സെൻസെക്സ് 274.67 പോയിൻറ് അഥവാ 0.62 ശതമാനം ഉയർന്ന് 44351.82 ൽ എത്തി. നിഫ്റ്റി 83.50 പോയിൻറ് അഥവാ 0.65 ശതമാനം ഉയർന്ന് 13010 ൽ എത്തി. ഏകദേശം 1032 ഓഹരികൾ രാവിലെ മുന്നേറിയപ്പോൾ 277 ഓഹരികൾ ഇടിഞ്ഞു. 53 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

മാരുതി, ഒൻജിസി, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, പവർഗ്രിഡ് എന്നിവയാണ് സെൻസെക്സിൽ ഏറ്റവും കൂടുതൽ നേട്ടം രേഖപ്പെടുത്തുന്ന ഓഹരികൾ. ബജാജ് ഓട്ടോ, നെസ്ലെ, എച്ച്ഡിഎഫ്സി, അൾട്രാ സിമന്റ്, സൺ ഫാർമ എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ നഷ്ടം.
നിഫ്റ്റി മിഡ്ക്യാപ്, നിഫ്റ്റി സ്മോൾക്യാപ്പ് എന്നിവ യഥാക്രമം 0.8 ശതമാനവും ഒരു ശതമാനവും ഉയർന്നു. നിഫ്റ്റി ഫിൻ സർവീസസ് 0.8 ശതമാനം ഉയർന്നു. മെറ്റൽ, ഫാർമ, ഓട്ടോ സൂചികകളും 0.5-0.7 ശതമാനം വരെ ഉയർന്നു.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
