കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ചും ആഗോള സാമ്പത്തിക ആഘാതത്തെക്കുറിച്ചുമുള്ള നിക്ഷേപകരുടെ ആശങ്കകൾക്കിടയിൽ ഇന്ത്യൻ ഓഹരികൾ ചൊവ്വാഴ്ച 2.5 ശതമാനം ഇടിഞ്ഞു. ബാങ്കിംഗ്, ഫിനാൻഷ്യൽ ഓഹരികളുടെ ഇടിവാണ് പ്രധാനമായും ഇന്ന് വിപണിയെ നഷ്ടത്തിലാക്കിയത്. ബിഎസ്‌ഇ സെൻസെക്സ് 811 പോയിൻറ് കുറഞ്ഞ് 30,579 ലും എൻഎസ്സി നിഫ്റ്റി 230 പോയിൻറ് കുറഞ്ഞ് 8,967 ലും ക്ലോസ് ചെയ്തു. ഇന്നത്തെ വ്യാപാരത്തിനിടയിൽ സൂചികകൾ രണ്ട് ശതമാനം വരെ ഉയർന്നെങ്കിലും ആ നേട്ടം നിലനിർത്താൻ കഴിഞ്ഞില്ല. ഉച്ചയ്ക്ക് ശേഷം സൂചികകൾ വീണ്ടും നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തി.
റിസർവ് ബാങ്ക് നിലപാട്
കൊറോണ വൈറസ് പൊട്ടിത്തെറിയുടെ ആഘാതം പരിഹരിക്കാനുള്ള നടപടികൾ റിസർവ് ബാങ്ക് തിങ്കളാഴ്ച പ്രഖ്യാപിച്ചെങ്കിലും പലിശനിരക്കുകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. നിഫ്റ്റി മിഡ്‌കാപ്പ് സൂചികയിൽ 2.5 ശതമാനം ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി സ്‌മോൾകാപ്പ് സൂചിക മൂന്ന് ശതമാനം ഇടിഞ്ഞു.
മേഖല സൂചികകൾ
നിഫ്റ്റി എഫ്എംസിജിയും നിഫ്റ്റി ഫാർമയും ഒഴികെയുള്ള എല്ലാ മേഖലാ സൂചികകളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്കുകളും സാമ്പത്തിക മേഖലയുമാണ് ഏറ്റവും കൂടുതൽ ഇടിഞ്ഞത്. നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ് എന്നില 4.5 ശതമാനം ഇടിഞ്ഞു. നിഫ്റ്റി ഐടി 2.7 ശതമാനവും നിഫ്റ്റി മെറ്റൽ ഒരു ശതമാനവും ഇടിഞ്ഞു. നിഫ്റ്റി ഓട്ടോയും 0.7 ശതമാനം ഇടിഞ്ഞു.
ഓഹരികൾ
ഓഹരികളിൽ യെസ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, എച്ച് യു എൽ, ഹീറോ മോട്ടോകോർപ്പ്, കോൾ ഇന്ത്യ എന്നിവയാണ് നിഫ്റ്റി 50 സൂചികയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. സീ, ഐസിഐസിഐ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, യുപിഎൽ, ഭാരതി ഇൻഫ്രാറ്റെൽ എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. റേറ്റിംഗ് ഏജൻസിയായ മൂഡീസ് യെസ് ബാങ്കിന്റെ റേറ്റിംഗ് ഉയർത്തിയതോടെ യെസ് ബാങ്കിന്റെ ഓഹരികൾ 59 ശതമാനം ഉയർന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്‌ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്



Click it and Unblock the Notifications
