രണ്ടാം പകുതിയിൽ കനത്ത ഇടിവിന് സാക്ഷ്യം വഹിച്ച വിപണി ആറ് ദിവസത്തെ നേട്ടത്തിന് ശേഷം തകർന്നടിഞ്ഞു. യുകെയിലെ കൊറോണ വൈറസിന്റെ പുതിയ തരംഗത്തെ ഭയന്ന് നിഫ്റ്റി 13,350 ന് താഴേക്ക് വീണു. സെൻസെക്സ് 1,406.73 പോയിൻറ് അഥവാ 3.00 ശതമാനം ഇടിഞ്ഞ് 45553.96 ൽ എത്തി. നിഫ്റ്റി 432.10 പോയിൻറ് അഥവാ 3.14 ശതമാനം ഇടിഞ്ഞ് 13328.40 ൽ എത്തി. ഏകദേശം 580 ഓഹരികൾ ഇന്ന് മുന്നേറി, 2381 ഓഹരികൾ ഇടിഞ്ഞു. 163 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
ഒഎൻജിസി, ടാറ്റ മോട്ടോഴ്‌സ്, ഗെയിൽ, ഹിൻഡാൽകോ, ഐഒസി എന്നിവയുടെ നേതൃത്വത്തിൽ നിഫ്റ്റി 50 ലെ എല്ലാ ഓഹരികളും ഇന്ന് ഇടിഞ്ഞു. എല്ലാ മേഖലാ സൂചികകളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചിക 7 ശതമാനം ഇടിഞ്ഞപ്പോൾ മെറ്റൽ, ഇൻഫ്ര, ബാങ്ക്, ഓട്ടോ, എനർജി സൂചികകൾ 4-5 ശതമാനം വീതം ഇടിഞ്ഞു.

ഇന്ത്യൻ രൂപ 21 പൈസ കുറഞ്ഞ് 73.78 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. വെള്ളിയാഴ്ചത്തെ 73.57 എന്ന നിരക്കിനെ അപേക്ഷിച്ച് 18 പൈസ കുറഞ്ഞ് ഡോളറിന് 73.75 എന്ന നിലയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്.
യുകെയിലെ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് വകഭേദമാണ് ഇന്ന് വിപണികളുടെ തകർച്ചയ്ക്ക് കാരണമായത്. യുകെയിലേക്കും പുറത്തേക്കും നിരവധി രാജ്യങ്ങൾ ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങൾ മറ്റൊരു ലോക്ക്ഡൗണിന്റെ ആശങ്കകൾ വർദ്ധിപ്പിച്ചു. തീരുമാനിച്ച സമയപരിധിക്ക് മുമ്പായി ബ്രെക്സിറ്റ് കരാറിൽ എത്താൻ യുകെയും യൂറോപ്യൻ യൂണിയനും പരാജയപ്പെട്ടതിനാൽ യൂറോപ്യൻ വിപണി കൂടുതൽ വിൽപ്പന സമ്മർദ്ദത്തിന് സാക്ഷ്യം വഹിച്ചു.
More From GoodReturns

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
