ഓഹരി വിപണിയിൽ ഇന്ന് രണ്ടാം പകുതിയിൽ ഓട്ടോ, ബാങ്കിംഗ് സൂചികകളിലെ വിൽപ്പന നിഫ്റ്റി, സെൻസെക്സ് എന്നിവ യഥാക്രമം 11,200നും 38,000നും താഴെ എത്താൻ കാരണമായി. സെൻസെക്സ് 433.15 പോയിൻറ് അഥവാ 1.13 ശതമാനം ഇടിഞ്ഞ് 37877.34 ൽ എത്തി. നിഫ്റ്റി 122.10 പോയിൻറ് അഥവാ 1.08 ശതമാനം ഇടിഞ്ഞ് 11178.40 ൽ എത്തി. ഏകദേശം 1085 ഓഹരികൾ ഇന്ന് മുന്നേറി, 1600 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 133 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
ഐഷർ മോട്ടോഴ്‌സ്, ടാറ്റ മോട്ടോഴ്‌സ്, എം ആൻഡ് എം, ബജാജ് ഫിനാൻസ്, ആക്‌സിസ് ബാങ്ക് എന്നിവയാണ് നിഫ്റ്റിയിൽ വലിയ നഷ്ടം നേരിട്ട ഓഹരികൾ. ജെഎസ്ഡബ്ല്യു സ്റ്റീൽ, കോൾ ഇന്ത്യ, സൺ ഫാർമ, സിപ്ല, എൻടിപിസി എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. മെറ്റലും ഫാർമയും ഒഴികെ മറ്റെല്ലാ മേഖല സൂചികകളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിച്ചത്. ബിഎസ്‌ഇ മിഡ്‌കാപ്പ്, സ്‌മോൾകാപ്പ് സൂചികകൾ 0.5 മുതൽ 1 ശതമാനം വരെ താഴ്ന്നു.

വർദ്ധിച്ചു വരുന്ന പണപ്പെരുപ്പം റിസർവ് ബാങ്ക് കൂടുതൽ നിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ തുടങ്ങിയവയാണ് ഇന്ന് വിപണിയെ ബാധിച്ച ഘടകങ്ങൾ. ബാങ്കിംഗ് സൂചികയ്ക്ക് തുടക്കത്തിലെ നേട്ടം നിലനിർത്താനായില്ല. ബാങ്ക് സൂചി രണ്ട് ശതമാനം കുറഞ്ഞു. നിഫ്റ്റി ഓട്ടോയ്ക്കും 2.7 ശതമാനവും നിഫ്റ്റി ഫിൻ സർവീസസിന് രണ്ട് ശതമാനവും കുറവുണ്ടായി. അതേസമയം, എഫ്എംസിജി, ഐടി സൂചികകൾ യഥാക്രമം 1.2 ശതമാനവും 0.4 ശതമാനവും വീതം ഇടിഞ്ഞു.
എന്നിരുന്നാലും, നിഫ്റ്റി ഫാർമ 1.5 ശതമാനവും നിഫ്റ്റി മെറ്റൽ 0.9 ശതമാനവും ഉയർന്നു. ജൂൺ പാദത്തിൽ ദുർബലമായ ഫലങ്ങൾ കമ്പനി റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഐഷർ മോട്ടോഴ്‌സ് ഓഹരികൾ 7 ശതമാനം ഇടിഞ്ഞു. റോയൽ എൻഫീൽഡ് 2020 ജൂൺ അവസാനിച്ച പാദത്തിൽ 55.2 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തെ ലാഭം 451.8 കോടി രൂപയായിരുന്നു.
സെൻസെക്സിൽ 141 പോയിന്റ് നേട്ടം, നിഫ്റ്റി 11,250 ന് മുകളിൽ; ഫാർമ ഓഹരികൾക്ക് മുന്നേറ്റം
More From GoodReturns

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications