തുടർച്ചയായ അഞ്ചാം സെഷനിലും ബെഞ്ച്മാർക്ക് സൂചികകൾ ഇന്ന് നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി 11,150 ന് താഴെയാണ് ഇന്ന് ക്ലോസ് ചെയ്തത്. സെൻസെക്സ് 65.66 പോയിൻറ് അഥവാ 0.17 ശതമാനം ഇടിഞ്ഞ് 37,668.42 ൽ എത്തി. നിഫ്റ്റി 21.80 പോയിൻറ് അഥവാ 0.20 ശതമാനം ഇടിഞ്ഞ് 11,131.90 ൽ എത്തി. ഏകദേശം 1213 ഓഹരികൾ ഇന്ന് മുന്നേറി. 1382 ഓഹരികൾ ഇടിഞ്ഞു, 155 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
നേട്ടവും നഷ്ടവും
ആക്സിസ് ബാങ്ക്, ഗെയിൽ, കോൾ ഇന്ത്യ, എച്ച് യു എൽ, ഇൻഫോസിസ് എന്നിവയാണ് ഇന്ന് നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയ ഓഹരികൾ. ഭാരതി എയർടെൽ, ഭാരതി ഇൻഫ്രാടെൽ, ടാറ്റ സ്റ്റീൽ, എൻടിപിസി, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവയാണ് നഷ്ടം രേഖപ്പെടുത്തിയ ഓഹരികൾ. മേഖല സൂചികകളിൽ പിഎസ്‌യു ബാങ്ക്, ഇൻഫ്ര, ഐടി, മെറ്റൽ, ഫാർമ എന്നിവയിൽ വിൽപ്പന നടന്നപ്പോൾ ബിഎസ്‌ഇ മിഡ്‌കാപ്പ്, സ്‌മോൾകാപ്പ് സൂചികകൾ നേരിയ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
ടെലികോം ഓഹരികൾ
മോഡി സർക്കാർ ഇന്നലെ രാജ്യസഭയിൽ ടെലികോം കമ്പനികളുടെ എജിആർ കുടിശ്ശിക വെളിപ്പെടുത്തിയതിന് ശേഷം മിക്ക ടെലികോം ഓഹരികളും ഇന്ന് തകർന്നു. വോഡഫോൺ ഐഡിയ ഓഹരി വില 11 ശതമാനവും ഭാരതി എയർടെൽ ഓഹരികൾ 8.14 ശതമാനവും ഭാരതി ഇൻഫ്രാടെൽ ഓഹരി വില 8.21 ശതമാനവും റിലയൻസ് കമ്മ്യൂണിക്കേഷൻസ് ഓഹരി വില 4.39 ശതമാനവും മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ് അല്ലെങ്കിൽ എംടിഎൻഎൽ ഓഹരികൾ 2.78 ശതമാനവും ഇടിഞ്ഞു.
ഏഷ്യൻ വിപണികൾ
ഏഷ്യയിലെ പ്രധാന സൂചികയായ ജാപ്പനീസ് നിക്കി 225 0.06 ശതമാനം ഇടിഞ്ഞു. ദക്ഷിണ കൊറിയൻ കോസ്പി 0.03 ശതമാനം ഉയർന്നു. ഹോങ്കോങ്ങിന്റെ ഹാംഗ് സെങ് 0.11 ശതമാനം ഉയർന്നപ്പോൾ ഷാങ്ഹായ് വിപണി 0.17 ശതമാനം ഉയർന്നു. വാൾസ്ട്രീറ്റിൽ ഇന്നലെ ഡോവ് ജോൺസ് 0.52 ശതമാനവും നാസ്ഡാക്ക് 1.71 ശതമാനവും സ്മോൾ ക്യാപ് 2000 0.83 ശതമാനവും എസ് ആന്റ് പി 500 1.05 ശതമാനവും ഉയർന്നു.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications