ഇന്ത്യൻ ഇക്വിറ്റി ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്സും നിഫ്റ്റിയും തുടർച്ചയായ രണ്ടാം ആഴ്ച്ചയിലും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. രാവിലെ നഷ്ടത്തിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചതെങ്കിലും പിന്നീട് സൂചികകൾ ഉയർന്നു. റിലയന്സ് ഇൻഡസ്ട്രീസ്, ബജാജ് ഫിനാൻസ്, ഐഷർ മോട്ടോഴ്സ് എന്നിവയാണ് ഇന്ന് നിഫ്റ്റി 50 ഇൻഡക്സിൽ ഏറ്റവും മികച്ച നേട്ടം കൈവരിച്ചത്. മാധ്യമങ്ങളും എഫ്എംസിജിയും ഒഴികെ എല്ലാ മേഖലാ സൂചികകളും നേട്ടത്തിൽ ക്ലോസ് ചെയ്തു.

ഫാർമ, ഫിനാൻഷ്യൽ, റിയൽറ്റി ഓഹരികളാണ് ഇന്ന് ഏറ്റവും മികച്ച നേട്ടമുണ്ടാക്കിയത്. സെൻസെക്സ് 85.81 പോയിൻറ് അഥവാ 0.20 ശതമാനം ഉയർന്ന് 43,443.00 ൽ എത്തി. നിഫ്റ്റി 29.15 പോയിൻറ് അഥവാ 0.23 ശതമാനം ഉയർന്ന് 12,719.95 ലെത്തി. നിഫ്റ്റി സ്‌മോൾകാപ്പ് 100, നിഫ്റ്റി മിഡ്‌കാപ്പ് 100 സൂചികകൾ യഥാക്രമം 0.8%, 0.9 ശതമാനം നേട്ടമുണ്ടാക്കി.
ബജാജ് ഫിൻസെർവ്, ടാറ്റാ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ബജാജ് ഫിനാൻസ്, എസ്‌ബിഐ എന്നിവയാണ് സെൻസെക്സ് 30 ഓഹരികളിൽ 1 മുതൽ 4 ശതമാനം ഉയർച്ച രേഖപ്പെടുത്തിയത്. അതേസമയം, എൽ ആൻഡ് ടി, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയർടെൽ, ടെക് മഹീന്ദ്ര, എം ആന്റ് എം എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട ഓഹരികൾ. ഇവ അര ശതമാനം മുതൽ രണ്ട് ശതമാനം വരെ ഇടിഞ്ഞു.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications