ഓഹരി വിപണിയിൽ ഇന്ന് നേട്ടത്തിൽ തുടക്കം, ബാങ്ക് ഓ​ഹരികൾക്ക് നേട്ടം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്കിംഗ് ഓഹരികൾ വ്യാപാരത്തിൽ ചെറിയ വീണ്ടെടുക്കൽ നടത്തിയതിനാൽ ബെഞ്ച്മാർക്ക് സൂചികകൾ ഇന്ന് നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. റിസർവ് ബാങ്കിന്റെ സാമ്പത്തിക സ്ഥിരത റിപ്പോർട്ടിനെത്തുടർന്ന് തിങ്കളാഴ്ച ഈ ഓഹരികളിൽ ചിലത് വൻ വിൽപ്പന സമ്മർദ്ദത്തിന് സാക്ഷ്യം വഹിച്ചിരുന്നു. 66 പോയിന്റ് നേട്ടത്തോടെ 11,197 പോയിന്റുമായി നിഫ്റ്റി വ്യാപാരം ആരംഭിച്ചു. കമ്പനിയുടെ അറ്റാദായത്തിൽ കാര്യമായ നേട്ടമില്ലെങ്കിലും ടെക് മഹീന്ദ്ര ഓഹരികൾ പ്രതീക്ഷകളെ മറികടന്നു. ഇന്ന് വ്യാപാരത്തിൽ സ്റ്റോക്ക് അഞ്ച് ശതമാനം ഉയർന്നു.

2020 ജൂൺ 30 ന് അവസാനിച്ച ത്രൈമാസത്തിൽ കമ്പനിയുടെ അറ്റാദായം ഇടിഞ്ഞതിനെത്തുടർന്ന് ഹിന്ദുസ്ഥാൻ മീഡിയ വെൻ‌ചേഴ്സിലെ ഓഹരികൾ ഇടിഞ്ഞു. ​രാവിലെ വ്യാപാരത്തിൽ ഓഹരികൾ 2.5 ശതമാനം ഇടിഞ്ഞു. ഇന്ത്യൻ റോഡ് നിർമ്മാണ വ്യവസായത്തിനായി ബിറ്റുമെൻ ഡെറിവേറ്റീവുകളും പ്രത്യേക ഉൽ‌പന്നങ്ങളും നിർമ്മിക്കാനും വിപണനം നടത്താനും തുല്യ സംയുക്ത സംരംഭം ആരംഭിച്ചതായി കമ്പനിയും ഫ്രഞ്ച് ഊർജ്ജ ഭീമനായ ടോട്ടലും വ്യക്തമാക്കിയതിനെ തുടർന്ന് ഇന്ത്യൻ ഓയിൽ ഓഹരികൾക്ക് വാങ്ങൽ പിന്തുണ ലഭിച്ചു.

എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി സ്‌കീം:എംഎസ്എംഇകള്‍ക്ക് 1.30 ലക്ഷം കോടി അനുവദിച്ച് ബാങ്കുകള്‍എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി സ്‌കീം:എംഎസ്എംഇകള്‍ക്ക് 1.30 ലക്ഷം കോടി അനുവദിച്ച് ബാങ്കുകള്‍

ഓഹരി വിപണിയിൽ ഇന്ന് നേട്ടത്തിൽ തുടക്കം, ബാങ്ക് ഓ​ഹരികൾക്ക് നേട്ടം

നിഫ്റ്റിയിൽ നിന്ന് ആദ്യകാല നേട്ടമുണ്ടാക്കിയവരിൽ ഇൻ‌ഡസ് ഇൻ‌ഡ് ബാങ്ക്, ഐ‌സി‌ഐ‌സി‌ഐ ബാങ്ക് എന്നിവയുൾപ്പെടെ ബാങ്കിംഗ് മേഖലയിൽ നിന്നുള്ള ഓഹരികളും ഉൾപ്പെടുന്നു. 2020 ജൂൺ 30 ന് അവസാനിച്ച ത്രൈമാസത്തിൽ കമ്പനി നഷ്ടം രേഖപ്പെടുത്തിയതിനെത്തുടർന്ന് മഹാരാഷ്ട്ര സീംലെസിന്റെ ഓഹരി വില 6 ശതമാനം ഇടിഞ്ഞു. അതേസമയം, ഏഷ്യൻ വിപണികളിൽ ഭൂരിഭാഗവും ഇന്ന് നേട്ടത്തിലാണ്. ജാപ്പനീസ് നിക്കി മികച്ച നേട്ടം കൈവരിച്ചാണ് മുന്നേറുന്നത്.

ഡോവ് ഫ്യൂച്ചേഴ്സും ഇന്ന് യുഎസ് വിപണികളിൽ ഉയർന്ന ഓപ്പണിംഗിലേക്ക് വിരൽ ചൂണ്ടുമെന്നാണ് വിദ​ഗ്ധരുടെ അഭിപ്രായം.

ഓഹരി വിപണി ഇന്ന്: 269 പോയിന്റ് ഉയർന്ന് സെൻസെക്സ്, നിഫ്റ്റി 11,200ന് മുകളിൽഓഹരി വിപണി ഇന്ന്: 269 പോയിന്റ് ഉയർന്ന് സെൻസെക്സ്, നിഫ്റ്റി 11,200ന് മുകളിൽ

English summary

The stock market started gaining today, Bank Stocks leading | ഓഹരി വിപണിയിൽ ഇന്ന് നേട്ടത്തിൽ തുടക്കം, ബാങ്ക് ഓ​ഹരികൾക്ക് നേട്ടം

Benchmark indices started trading higher today as banking stocks made a small recovery in trading. Read in malayalam.
Story first published: Tuesday, July 28, 2020, 10:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X