ബെഞ്ച്മാർക്ക് സൂചികകൾ ആദ്യകാല നേട്ടങ്ങളിൽ ചിലത് മായ്ച്ചെങ്കിലും നിഫ്റ്റി 11200 പോയിന്റിനടുത്താണ് വ്യാപാരം നടത്തുന്നത്. രാവിലെ 09:51ന് സെൻസെക്സ് 166.53 പോയിൻറ് അഥവാ 0.44% ഉയർന്ന് 37900.61 ൽ എത്തി. നിഫ്റ്റി 45.50 പോയിൻറ് അഥവാ 0.41% ഉയർന്ന് 11199.20 ൽ എത്തി. ഏകദേശം 1252 ഓഹരികൾ മുന്നേറിയപ്പോൾ 523 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 68 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. ഇന്ത്യൻ രൂപ 73.58 എന്ന നിരക്കിലാണ് ബുധനാഴ്ച വ്യാപാരം ആരംഭിച്ചത്.

റിലയൻസ് റീട്ടെയിലിലെ 1.28 ശതമാനം ഓഹരികൾക്കായി 5,550 കോടി രൂപ നിക്ഷേപിക്കുമെന്ന് കെകെആർ അറിയിച്ചതിനെത്തുടർന്ന് ബുധനാഴ്ച റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ മൂന്ന് ശതമാനം ഉയർന്നു. ഓഹരി വില 2.94 ശതമാനം ഉയർന്ന് 2,276.20 രൂപയായി. രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാമത്തെ ഇടപാടാണ്. സെപ്റ്റംബർ ഒൻപതിന് സ്വകാര്യ ഇക്വിറ്റി ഭീമനായ സിൽവർ ലേക്ക് പാർട്ണേഴ്സും 1.75 ശതമാനം ഓഹരികൾക്കായി 7,500 കോടി രൂപ റിലയൻസ് റീട്ടെയിലിൽ നിക്ഷേപിക്കുമെന്ന് അറിയിച്ചിരുന്നു.
4.21 ലക്ഷം കോടി രൂപയുടെ പ്രീ-മണി ഇക്വിറ്റി മൂല്യത്തിലാണ് റിലയൻസ് റീട്ടെയിലിനെ കെകെആർ ഇടപാട് വിലമതിക്കുന്നതെന്ന് കമ്പനിയുടെ എക്സ്ചേഞ്ച് ഫയലിംഗ് അറിയിച്ചു. റിലയൻസ് ഇൻഡസ്ട്രീസിന്റെ അനുബന്ധ സ്ഥാപനമായ കെകെആറിന്റെ രണ്ടാമത്തെ നിക്ഷേപമാണിത്. ജിയോ പ്ലാറ്റ്ഫോമിൽ 11,367 കോടി രൂപയുടെ നിക്ഷേപം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
