വാൾസ്ട്രീറ്റ് ബുധനാഴ്ച നേടിയ നേട്ടത്തിന്റെ അടിസ്ഥാനത്തിൽ ആഗോള വിപണികളിൽ മൊത്തത്തിൽ ഇന്ന് മികച്ച നേട്ടമാണ് പ്രകടമാകുന്നത്. ഇന്ത്യൻ സൂചികകൾ ഇന്ന് നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. ബിഎസ്‌ഇ സെൻസെക്സ് 267 പോയിൻറ് ഉയർന്ന് 38,460 ൽ എത്തി. നിഫ്റ്റി 71 പോയിൻറ് ഉയർന്ന് 11,349 മാർക്കിലെത്തി. ബാങ്ക് നിഫ്റ്റി സൂചിക 244 പോയിന്റ് ഉയർന്ന് 22,511 ലെവലിൽ എത്തി. ഓപ്പണിംഗ് ബെൽ ട്രേഡ് സെഷനിൽ മെറ്റൽ, ടെലികോം, റിയൽറ്റി ഓഹരികൾ എന്നിവയാണ് പ്രധാന നേട്ടം കൈവരിച്ചത്.
നേട്ടവും നഷ്ടവും
മഹീന്ദ്ര ലോജിസ്റ്റിക്സ്, ദിലീപ് ബിൽഡ്കോൺ, സൺടെക് റിയൽറ്റി, വോഡഫോൺ ഐഡിയ, അദാനി ഗ്രീൻ എനർജി, ദീപക് ഫെർട്ടിലൈസേഴ്‌സ്, അശോക ബിൽഡ്‌കോൺ എന്നിവയുടെ ഓഹരികളാണ് ഇന്ന് ഓപ്പണിംഗ് ബെല്ലിൽ മുന്നേറിയത്. എസ്‌കോർട്ട്സ്, അപ്പോളോ ഹോസ്പിറ്റൽസ് എന്നിവയ്ക്ക് അതിരാവിലെ നടന്ന വ്യാപാര സെഷനിൽ വലിയ നഷ്ടം നേരിട്ടു.
മെറ്റൽ സൂചിക
ബിഎസ്‌ഇ മെറ്റൽ സൂചിക 0.85 ശതമാനത്തിലെത്തിയതോടെ മെറ്റൽ ഓഹരികൾ ഓപ്പണിംഗ് ബെല്ലിൽ പുതിയ വാങ്ങലിന് സാക്ഷ്യം വഹിച്ചു. നാൽകോ ഓഹരി വില 2.51 ശതമാനവും ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ ഓഹരികൾ 3.22 ശതമാനവും ഹിന്ദുസ്ഥാൻ സിങ്കിന്റെ ഓഹരികൾ 1.09 ശതമാനവും വേദാന്ത, ടാറ്റ സ്റ്റീൽ ഓഹരികൾ 0.75 ശതമാനവും ഉയർന്നു.
ടെലികോം സൂചിക
ടെലികോം മേഖലയിൽ ഐടിഐ ഓഹരി വില 3.96 ശതമാനവും സ്റ്റെർലൈറ്റ് ടെക്നോളജീസ് ഓഹരികൾ മൂന്ന് ശതമാനവും വോഡഫോൺ ഐഡിയ ഓഹരി 1.90 ശതമാനവും മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ് അല്ലെങ്കിൽ എംടിഎൻഎൽ ഓഹരി വില 1.89 ശതമാനവും ടാറ്റ കമ്മ്യൂണിക്കേഷൻസ് ഓഹരി വില 1.25 ശതമാനവും ഉയർന്നു.
ഏഷ്യൻ വിപണി
പ്രധാന ഏഷ്യൻ വിപണികളിൽ ജാപ്പനീസ് നിക്കി 0.61 ശതമാനം ഉയർന്നപ്പോൾ ദക്ഷിണ കൊറിയൻ കോസ്പി ശതമാനം 0.85 ഉയർന്നു. ഹോങ്കോങ്ങിന്റെ ഹാംഗ് സെങ് 0.09 ശതമാനവും ഷാങ്ഹായ് സൂചിക 0.29 ശതമാനവും ഉയർന്നു. വാൾസ്ട്രീറ്റിൽ ഇന്നലെ ഡോവ് ജോൺസ് 1.60 ശതമാനവും നാസ്ഡാക്ക് 2.71 ശതമാനവും എസ് ആന്റ് പി 500 2.01 ശതമാനവും ഉയർന്നു.
More From GoodReturns

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ചെന്നൈ-ബെംഗളൂരു ഹൈസ്പീഡ് റെയിൽ: ടെൻഡർ നടപടികൾ വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുക്കുമോ?

മഹിന്ദ്രയുടെ പുതിയ എസ്യുവി ലോഞ്ച്: ഓഹരി വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications