ഇന്ത്യൻ സൂചികകൾ ഇന്ന് നേരിയ നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചു. രാവിലെ 09:16ന് സെൻസെക്സ് 124.75 പോയിൻറ് അഥവാ 0.25 ശതമാനം ഇടിഞ്ഞ് 49,500.01 ൽ എത്തി. നിഫ്റ്റി 25.00 പോയിൻറ് അഥവാ 0.17 ശതമാനം ഇടിഞ്ഞ് 14,565.40 ൽ എത്തി. 682 ഓഹരികൾ രാവിലെ മുന്നേറി, 521 ഓഹരികൾ ഇടിഞ്ഞു. 67 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
ബിഎസ്ഇ സെൻസെക്സിൽ ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, ടെക് മഹീന്ദ്ര, ഡോ. റെഡ്ഡീസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഒൻജിസി എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തുന്ന ഓഹരികൾ. ബജാജ് ഓട്ടോ, എം ആൻഡ് എം, ഏഷ്യൻ പെയിന്റ്, മാരുതി, ഭാരതി എയർടെൽ, ടൈറ്റാൻ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടം കൈവരിക്കുന്ന ഓഹരികൾ.

സെബി എച്ച്ഡിഎഫ്സി ബാങ്കിന് പിഴ ചുമത്തിയതിനെത്തുടർന്ന് ജനുവരി 22 ന് എച്ച്ഡിഎഫ്സി ബാങ്ക് ഓഹരി വില ഒരു ശതമാനം ഇടിഞ്ഞു. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) അതിന്റെ അന്തിമ ഉത്തരവ് പ്രകാരം 2021 ജനുവരി 21 ന് ബാങ്ക് ഒരു കോടി രൂപ പിഴ ചുമത്തി.
നിഫ്റ്റി ഓട്ടോ ഓഹരികൾ ഇന്ന് 3.3 ശതമാനം ഉയർന്നു. ബജാജ് ഓട്ടോയാണ് ഓട്ടോ ഓഹരികളിൽ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്നത്. ബന്ദൻ ബാങ്ക് ഡിസംബർ പാദത്തിൽ 14 ശതമാനം ഇടിവ് രേഖപ്പെടുത്തി. അറ്റാദായം 632.59 കോടി രൂപയിലെത്തി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഓഗസ്റ്റ് 15-ന് ഓലയുടെ വമ്പൻ പ്രഖ്യാപനം; ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത?



Click it and Unblock the Notifications