ഇന്ത്യൻ സൂചികകൾ ഇന്ന് നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചു. രാവിലെ 9:15 ന് സെൻസെക്സ് 111.01 പോയിൻറ് അഥവാ 0.25% നഷ്ടത്തിൽ 43841.70 എന്ന നിലയിലും നിഫ്റ്റി 30.70 പോയിന്റ് അഥവാ 0.24% നഷ്ടത്തിൽ 12843.50 എന്ന നിലയിലുമാണ് വ്യാപാരം ആരംഭിച്ചത്. ഏകദേശം 594 ഓഹരികൾ ഇന്ന് മുന്നേറി, 420 ഓഹരികൾ ഇടിഞ്ഞു, 72 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
നേട്ടവും നഷ്ടവും
ടെക് മഹീന്ദ്ര, ടൈറ്റാൻ, സൺ ഫാർമ, ഹിന്ദുസ്ഥാൻ യുണീലിവർ, നെസ്ലെ, ഭാരതി എയർടെൽ എന്നിവയാണ് സെൻസെക്സിൽ ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തുന്ന ഓഹരികൾ. ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഇൻഡസിൻഡ് ബാങ്ക്, എൽ ആൻഡ് ടി, എം ആൻഡ് എം, ബജാജ് ഫിനാൻസ് എന്നിവയാണ് ഇന്ന് മുന്നേറുന്ന ഓഹരികൾ.
ലക്ഷ്മി വിലാസ് ബാങ്ക് ഓഹരികൾ
നവംബർ 17 ന് ധനമന്ത്രാലയം ബാങ്കിനെ മൊറട്ടോറിയത്തിന് വിധേയമാക്കിയതിനെത്തുടർന്ന് നവംബർ 18 ന് ആരംഭിച്ച വ്യാപാരത്തിൽ ലക്ഷ്മി വിലാസ് ബാങ്ക് (എൽവിബി) ഓഹരികൾ 20 ശതമാനം ലോവർ സർക്യൂട്ടിൽ എത്തി. നവംബർ 17ന് വൈകുന്നേരം 6 മുതൽ 2020 ഡിസംബർ 16 വരെയാണ് മൊറട്ടോറിയം. ഈ സമയത്ത്, റിസർവ് ബാങ്കിന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ, പ്രതിസന്ധിയിലായ ബാങ്കിന് നിക്ഷേപകർക്ക് 25,000 രൂപയിൽ കൂടുതൽ പണം നൽകാൻ കഴിയില്ല.
വിവിധ സൂചികകൾ
അദാനി ട്രാൻസ്മിഷൻ, ടാറ്റ പവർ, അദാനി പവർ എന്നിവരുടെ നേതൃത്വത്തിൽ ബിഎസ്‌ഇ ഊർജ്ജ സൂചിക ഒരു ശതമാനം ഉയർന്നു. നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചിക ഒരു ശതമാനം ഉയർന്നു, എഫ്‌എംസിജി സൂചികയിൽ വിൽപ്പനകൾ പ്രകടമാണ്. അദാനി പോർട്സ്, ടാറ്റ മോട്ടോഴ്സ്, എം ആൻഡ് എം, എൽ ആൻഡ് ടി, പവർ ഗ്രിഡ് കോർപ്പറേഷൻ എന്നിവയാണ് നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കുന്ന ഓഹരികൾ.
രൂപയുടെ മൂല്യം
ആഭ്യന്തര ഓഹരി വിപണിയിലെ ഇടിവിനെ തുടർന്ന് ഇന്ത്യൻ രൂപയുടെ മൂല്യം 74.49 എന്ന നിലയിലെത്തിയ. നവംബർ 17 ന് രൂപ ഡോളറിന് എതിരെ 74.46 എന്ന നിലയിലെത്തിയിരുന്നു. വെള്ളിയാഴ്ച ക്ലോസ് ചെയ്തത് 74.60 എന്ന നിലയിലാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്‌ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
