ആഗോള സൂചകങ്ങളുടെ പിന്തുണയോടെ നവംബർ 6 ന് ഇന്ത്യൻ സൂചികകൾ നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. രാവിലെ 09:16ന് സെൻസെക്സ് 62.39 പോയിൻറ് അഥവാ 0.15% ഉയർന്ന് 41,402.55 ൽ എത്തി, നിഫ്റ്റി 17.70 പോയിൻറ് അഥവാ 0.15% ഉയർന്ന് 12,138ൽ എത്തി. 588 ഓഹരികൾ മുന്നേറിയപ്പോൾ 299 ഓഹരികൾ ഇടിഞ്ഞു. 46 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. റിലയൻസ്, ബജാജ് ഫിൻസെർവ്, എച്ച്ഡിഎഫ്സി, എൻടിപിസി, ഐടിസി, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് ബിഎസ്ഇ സെൻസെക്സിൽ ഇന്ന് മികച്ച നേട്ടം കാഴ്ച്ച വയ്ക്കുന്നത്.
പവർഗ്രിഡ്, ടെക് മഹീന്ദ്ര, നെസ്ലെ ഇന്ത്യ, കൊട്ടക് ബാങ്ക്, ആക്സിസ് ബാങ്ക്, ഏഷ്യൻ പെയിന്റ് എന്നിവയാണ് സെൻസെക്സിൽ ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തുന്ന ഓഹരികകൾ. റിലയൻസ് ഇൻഡസ്ട്രീസ് (ആർഐഎൽ) ഓഹരി വില ഇന്ന് രണ്ട് ശതമാനം ഉയർന്നു. സൗദി അറേബ്യയുടെ പൊതു നിക്ഷേപ ഫണ്ട് (പിഐഎഫ്) റീട്ടെയിൽ യൂണിറ്റിൽ നിക്ഷേപിക്കാൻ പോകുന്നുവെന്ന് കമ്പനി വാർത്ത പുറത്തു വിട്ടതിന് ശേഷമാണ് ഓഹരി വില ഉയർന്നത്.

നിഫ്റ്റി സ്‌മോൾകാപ്പ് 100, നിഫ്റ്റി മിഡ്‌കാപ്പ് 100 സൂചികകൾ യഥാക്രമം 0.7 ശതമാനവും 0.4 ശതമാനവും ഉയർന്നു. മേഖലാ സൂചികകളിൽ നിഫ്റ്റി ഓട്ടോ, നിഫ്റ്റി എഫ്എംസിജി, നിഫ്റ്റി മീഡിയ, നിഫ്റ്റി ഫാർമ, നിഫ്റ്റി റിയൽറ്റി എന്നിവ വാങ്ങലിന് സാക്ഷ്യം വഹിച്ചപ്പോൾ, നിഫ്റ്റി മെറ്റലും നിഫ്റ്റി പ്രൈവറ്റ് ബാങ്കും അതിരാവിലെ തന്നെ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.
യുഎസ് എണ്ണ വില വെള്ളിയാഴ്ച ഒരു ശതമാനം ഇടിഞ്ഞു. യൂറോപ്പിലെ പുതിയ ലോക്ക്ഡൌണുകൾ ക്രൂഡ് ഡിമാൻഡ് സംബന്ധിച്ച് ആശങ്കകൾ സൃഷ്ടിച്ചതാണ് വില ഇടിവിന് കാരണം. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് വിവാദമായതിനാൽ വെള്ളിയാഴ്ച നിരവധി കറൻസികൾക്കെതിരെ ഡോളറിന് നഷ്ടം നേരിട്ടു.
More From GoodReturns

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

NHAI ടോൾ നിരക്കിൽ വൻ മാറ്റം: യാത്രക്കാർക്കും ഓട്ടോ ഓഹരികൾക്കും ഇനി സുവർണ്ണകാലം?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications