വായ്പകൾ തിരിച്ചടയ്ക്കുന്നതിനുള്ള മൊറട്ടോറിയം കാലാവധി നീട്ടണമെന്നും കൊവിഡ് -19 മഹാമാരി കണക്കിലെടുത്ത് വായ്പ തുകയുടെ പലിശ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട രണ്ട് ഹർജികൾ സംബന്ധിച്ച വാദം കേൾക്കുന്നത് സുപ്രീംകോടതി ഒക്ടോബർ 5 ലേക്ക് മാറ്റി. പ്രശ്നങ്ങൾ സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നും 2-3 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കുമെന്നും സർക്കാരിനെ പ്രതിനിധീകരിച്ച് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.
വാദം നീട്ടി
റിസർവ് ബാങ്ക്, ഇന്ത്യാ സർക്കാർ, ബാങ്കുകൾ തുടങ്ങിയവർ എടുക്കുന്ന എല്ലാ തീരുമാനങ്ങളും പരിഗണനയ്ക്കായി സമർപ്പിക്കണമെന്ന് നിർദേശം നൽകി സുപ്രീം കോടതി സെപ്റ്റംബർ 10 ന് വാദം മാറ്റിവച്ചിരുന്നു. സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി റിസർവ് ബാങ്കിന് സമയം നൽകിയിരുന്നു. ഓഗസ്റ്റ് 31 വരെ നിഷ്ക്രിയ ആസ്തി (എൻപിഎ) ആയി പ്രഖ്യാപിച്ചിട്ടില്ലാത്ത അക്കൗണ്ടുകൾ കേസ് തീർപ്പാക്കുന്നതുവരെ മോശം വായ്പയായി പ്രഖ്യാപിക്കരുതെന്ന് മുൻ ഹിയറിംഗുകളിൽ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
നിർദ്ദേശം
അഭിഭാഷകൻ വിശാൽ തിവാരി സമർപ്പിച്ച ഹർജി പരിഗണിച്ച കോടതി, അഭിഭാഷകർ / സേവന മേഖല, ഗതാഗതം, ടൂറിസ്റ്റ് വ്യവസായം, ഡ്രൈവർമാർ, ഈ മേഖലകൾക്ക് കീഴിലുള്ളവർക്കുള്ള മൊറട്ടോറിയം കാലാവധി നീട്ടിനൽകാൻ കോടതി വീണ്ടും തുറക്കുന്നതുവരെ എല്ലാ ബാങ്കുകളോടും നിർദ്ദേശം തേടിയിരുന്നു.
കൊറോണ പ്രതിസന്ധി
ഇന്ത്യയിൽ കൊവിഡ് മഹാമാരി എന്ന വിപത്ത് ഈ രാജ്യത്ത് നടക്കുന്ന ആരോഗ്യ ദുരന്തത്തോടൊപ്പം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടും വരുത്തി വച്ചിട്ടുണ്ട്. വിവിധ സാഹചര്യങ്ങളിൽ നിരവധി വിവിധ ആളുകൾക്ക് ജോലി നഷ്‌ടപ്പെട്ടു. വിവിധ പ്രൊഫഷണലുകളും മറ്റുള്ളവരും യഥാർത്ഥ സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണെന്ന് അപേക്ഷയിൽ പറയുന്നു.
കേന്ദ്ര നിലപാട്
ചില നിബന്ധനകൾക്ക് വിധേയമായി വായ്പകൾ തിരിച്ചടയ്ക്കുന്നതിനുള്ള മൊറട്ടോറിയം രണ്ട് വർഷം വരെ നീട്ടാൻ കഴിയുമെന്നും സാമ്പത്തിക മാന്ദ്യം മൂലം ഏറ്റവും കൂടുതൽ ദുരിതത്തിലായ മേഖലകളെ തിരിച്ചറിയുകയാണെന്നും കേന്ദ്രവും റിസർവ് ബാങ്കും (ആർബിഐ) കോടതിയെ അറിയിച്ചു. മൊറട്ടോറിയം കാലയളവിൽ മാറ്റിവച്ച ഇഎംഐകൾക്കുള്ള പലിശ എഴുതിത്തള്ളൽ അടിസ്ഥാന ധനകാര്യ നിയമങ്ങൾക്ക് വിരുദ്ധമാണെന്നും കാലാവധിയനുസരിച്ച് വായ്പ തിരിച്ചടച്ചവരോട് കാണിക്കുന്ന അന്യായമാണെന്നും വാദിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
