അയൽരാജ്യങ്ങൾക്കെതിരായ ചൈനയുടെ ആക്രമണാത്മക നീക്കങ്ങൾക്കെതിരെ വീണ്ടും ചൈനയ്ക്ക് തിരിച്ചടി. ജനപ്രിയ ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോം ടിക് ടോക്ക് ഉൾപ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകൾ ഇന്ത്യ നിരോധിച്ച് ഒരാഴ്ച മാത്രം പിന്നിട്ടപ്പോൾ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ സമാനമായ നീക്കം അമേരിക്കയും പരിഗണിക്കുന്നുവെന്ന സൂചനകളുമായി രംഗത്ത് നൽകി. താനും പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇക്കാര്യം ഗൗരവമായി കാണുന്നുണ്ടെന്ന് തിങ്കളാഴ്ച വൈകിട്ട് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പോംപിയോ പറഞ്ഞു.
ഇന്ത്യയ്ക്ക് പ്രശംസ
ഇക്കാര്യം ഗൗരവമായി കാണുന്നുവെന്നും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നിരീക്ഷണ അനുബന്ധങ്ങളായി ചൈനീസ് ആപ്ലിക്കേഷനുകൾ പ്രവർത്തിക്കുന്നുവെന്ന സംശയത്തെ തുടർന്ന് ആപ്പുകൾ നിരോധിച്ച ഇന്ത്യയുടെ നീക്കത്തെ പോംപിയോ കഴിഞ്ഞയാഴ്ച പ്രശംസിച്ചിരുന്നു. ഇന്ത്യയുടെ ക്ലീൻ ആപ്പ് സമീപനം രാജ്യത്തിന്റെ പരമാധികാരം ഉയർത്തുകയും ദേശീയ സുരക്ഷ ഉറപ്പാക്കുമെന്നും പോംപിയോ പറഞ്ഞിരുന്നു.
യുഎസ്-ചൈന ബന്ധം
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടൽ, ദീർഘകാലമായുള്ള വ്യാപാരയുദ്ധം, ഹോങ്കോങ്ങിലെ ചൈനയുടെ പ്രവർത്തനങ്ങൾ എന്നിവ കാരണം യുഎസ്-ചൈന ബന്ധങ്ങൾ കടുത്ത പ്രതിസന്ധിയിലായ സമയത്താണ് ഈ പരാമർശങ്ങൾ. വിയറ്റ്നാമിലെയും മലേഷ്യയിലെയും അതിർത്തി കൈയ്യേറ്റത്തിനും ചൈന നീക്കങ്ങൾ നടത്തുന്നുണ്ട്. ആ ദ്വീപുകൾക്ക് ചുറ്റുമുള്ള ജലത്തിന്റെ നിയന്ത്രണം വ്യാപിപ്പിക്കുന്നതിനായി ബീജിംഗ് ദക്ഷിണ ചൈനയിൽ കൃത്രിമ ദ്വീപുകൾ നിർമ്മിച്ചു.
യുഎസ് ഉപരോധം
യുഎസ് ഉപരോധം ഏർപ്പെടുത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്നും എന്നാൽ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് ലഭിക്കുമെന്ന ഉറപ്പോട് കൂടി മാത്രമേ ആളുകൾ ചൈനീസ് ആപ്പുകൾ ഡൗൺലോഡ് ചെയ്യാവൂ എന്നും പോംപിയോ അഭിമുഖത്തിൽ പറഞ്ഞു. ചൈനീസ് ആപ്ലിക്കേഷനുകളെക്കുറിച്ചും പ്രത്യേകിച്ച് ടിക്ക് ടോക്കിന്റെ ഉപയോക്തൃ ഡാറ്റ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നിയന്ത്രിക്കുന്ന രഹസ്യാന്വേഷണ പ്രവർത്തനങ്ങളുമായി ആഭ്യന്തര കമ്പനികൾ സഹകരിക്കേണ്ട ചൈനീസ് നിയമങ്ങളെക്കുറിച്ചും യുഎസ് നിയമനിർമ്മാതാക്കൾ മുമ്പ് ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ടിക് ടോക്ക് ഉപയോക്താക്കൾ
വാർത്താ റിപ്പോർട്ടുകൾ പ്രകാരം യുഎസിന് 30 ദശലക്ഷത്തിലധികം ടിക് ടോക്ക് സജീവ ഉപയോക്താക്കളുണ്ട്. അഥവാ ആപ്ലിക്കേഷന്റെ ആഗോള പ്രേക്ഷകരിൽ 5% അമേരിക്കയിലാണ്. 2019 ഫെബ്രുവരിയിൽ യുഎസിൽ ഡൗൺലോഡ് ചെയ്ത മുൻനിര ഗെയിം ഇതര ആപ്ലിക്കേഷൻ കൂടിയായിരുന്നു ഇത്.
ടിക്ക് ടോക്ക് പ്രതികരണം
ഇന്ത്യൻ നിരോധനത്തോടുള്ള പ്രതികരണത്തിൽ, കൂടുതൽ ആഗോള പ്രേക്ഷകരെ ആകർഷിക്കുന്നതിനായി ചൈനയിൽ നിന്ന് കമ്പനി മാറാൻ നടപടിയെടുത്തിട്ടുണ്ടെന്ന് ടിക് ടോക്ക് ഉടമ ബൈറ്റ്ഡാൻസ് പറഞ്ഞു. ചൈന ഉപയോക്തൃ വിവരങ്ങളൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും ആവശ്യപ്പെട്ടാലും കമ്പനി അത് നൽകില്ലെന്നും ടിക് ടോക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെവിൻ മേയർ പറഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
