ഇന്ത്യയിലെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കൾക്കായി വിവിധ തരം സേവിംഗ്‌സ് അക്കൗണ്ടുകൾ തുറക്കുന്നതിനുള്ള ഓപ്‌ഷൻ നൽകുന്നുണ്ട്. ഇതല്ലാതെ സാധാരണ സേവിംഗ്സ് അക്കൗണ്ടുകൾക്ക് പുറമെ, സ്ഥിര നിക്ഷേപം (എഫ്‌ഡി), റിക്കറിംഗ് ഡിപ്പോസിറ്റ് (ആർഡി), സാലറി അക്കൗണ്ട്, എസ്‌ബിഐ സേവിംഗ്സ് പ്ലസ് അക്കൗണ്ട് തുടങ്ങിയ അക്കൗണ്ടുകളും ഉണ്ട്. ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യാനുസരണം അക്കൗണ്ടുകൾ തിരഞ്ഞെടുക്കാവുന്നതാണ്.
എസ്‌ബിഐ ഏതെല്ലാം സേവിംഗ്‌സ് അക്കൗണ്ടുകളാണ് നൽകുന്നത് :
ബേസിക് സേവിംഗ്സ് ബാങ്ക് അക്കൗണ്ട്
കെവൈസി ഡോക്യുമെന്റുകൾ നൽകികൊണ്ട് ആർക്കും ഈ സേവിംഗ്സ് അക്കൗണ്ട് തുറക്കാവുന്നതാണ്. ഇത് സാധാരണക്കാർക്കായുള്ളത് കൊണ്ടുതന്നെ മിനിമം ബാലൻസ് സൂക്ഷിക്കേണ്ട ആവശ്യമില്ല. എസ്‌ബിഐയുടെത് ഉൾപ്പെടെ എടിഎമ്മുകളിൽ നിന്ന് ഒരു മാസം പരമാവധി 4 തവണ മാത്രമേ ബേസിക് സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ നിന്ന് സൗജന്യമായി പണം പിൻവലിക്കാൻ കഴിയൂ. അതിനുശേഷം നടത്തുന്ന ഓരോ പണമിടപാടിനും സർവീസ് ചാർജായി 15 രൂപയും ജിഎസ്ടിയും ഈടാക്കുന്നതാണ്.
സ്‌മോൾ അക്കൗണ്ട്
സാധുവായ കെവൈസി ഡോക്യുമെന്റുകൾ ഇല്ലാത്ത 18 വയസ്സിന് മുകളിലുള്ള ഏത് വ്യക്തികൾക്കും ഈ സേവിംഗ്സ് അക്കൗണ്ട് തുറക്കാം. മതിയായ കെവൈസി ഡോക്യുമെന്റുകൾ ഇല്ലാത്തതുകൊണ്ട് ഈ അക്കൗണ്ടിന് ചില നിയന്ത്രണങ്ങൾ ഉണ്ട്. ബാങ്ക് ആവശ്യപ്പെടുന്ന കൃത്യമായ കെവൈസി ഡോക്യുമെന്റുകൾ നൽകിയാൽ മാത്രമേ ഈ അക്കൗണ്ട് സാധാരണ സേവിംഗ്സ് അക്കൗണ്ടായി പരിഗണിക്കൂ. എസ്‌ബിഐയുടെത് ഉൾപ്പെടെയുള്ള എടിഎമ്മുകളിൽ നിന്ന് ഒരു മാസം പരമാവധി 4 തവണ മാത്രമേ സ്‌മോൾ അക്കൗണ്ട് ഉടമയ്‌ക്ക് സൗജന്യമായി പണം പിൻവലിക്കാൻ കഴിയൂ.
ഇൻസ്റ്റാ സേവിംഗ്സ് അക്കൗണ്ട്
18 വയസ്സിന് മുകളിലുള്ള, ഇന്ത്യയ്‌ക്ക് പുറത്ത് നികുതി ബാധ്യതകളില്ലാതെ താമസിക്കുന്ന ഇന്ത്യക്കാർക്ക് മാത്രമേ എസ്‌ബിഐ ഇൻസ്റ്റാ സേവിംഗ്സ് അക്കൗണ്ട് തുറക്കാൻ അർഹതയുള്ളൂ. ഇതിൽ ഉപഭോക്താക്കൾ മിനിമം ബാലൻസ് നിലനിർത്തേണ്ടതുണ്ട്.
സ്പെഷ്യൽ സാലറി അക്കൗണ്ട്
കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്ക് ഉള്ളതാണ് ഈ അക്കൗണ്ട്. പ്രതിമാസ വേതനം കണക്കാക്കി ഈ അക്കൗണ്ടുകൾ പ്ലാറ്റിനം, ഡയമണ്ട്, ഗോൾഡ്, സിൽവർ എന്നിങ്ങനെ നാലായി തിരിച്ചിട്ടുണ്ട്.
സേവിംഗ്സ് പ്ലസ് അക്കൗണ്ട്
മെട്രോ നഗരങ്ങളിൽ സേവിംഗ്സ് അക്കൗണ്ട് ഉള്ള ഒരാൾ പ്രതിമാസം ശരാശരി 3,000 രൂപ ബാലൻസ് നിലനിർത്തേണ്ടതുണ്ട്. ചെറിയ നഗരങ്ങളിൽ അല്ലെങ്കിൽ ഗ്രാമപ്രദേശങ്ങളിൽ ഉള്ള അക്കൗണ്ടുകളിൽ യഥാക്രമം 2000, 1000 എന്നിങ്ങനെ ബാലൻസ് നിലനിർത്തേണ്ടതുണ്ട്. അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിർത്തുന്നില്ലെങ്കിൽ ഉപഭോക്താവിൽ നിന്ന് ചാർജ് ഈടാക്കുന്നതാണ്. സേവിംഗ്സ് അക്കൗണ്ടിലെ ഒരു ലക്ഷത്തിന് മുകളിലുള്ള നിക്ഷേപത്തിന് പ്രതിവർഷം 3% പലിശ ലഭിക്കുന്നതാണ്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications