11 പെന്നി ഓഹരികൾ, മൂന്ന് മാസത്തെ വളർച്ച 146 ശതമാനം വരെ, നിങ്ങളുടെ കയ്യിലുണ്ടോ..?

വില തീരെ കുറഞ്ഞ ഓഹരികളെയാണ് പെന്നി ഓഹരികൾ എന്ന് വിളിക്കുന്നത്. വില കുറവായത് കൊണ്ടു തന്നെ പെന്നി ഓഹരി എന്നും നിക്ഷേപകര്‍ക്ക് പ്രിയപ്പെട്ടതാണ്. അതേസമയം വളരെ റിസ്‌ക് നിറഞ്ഞ ചോയിസ് ആണിത്. അതുകൊണ്ടു തന്നെ മികച്ച ഓഹരികൾ കണ്ടെത്തി നിക്ഷേപം നടത്തിയാൽ മാത്രമേ കൂടുതൽ നേട്ടമുണ്ടാക്കാൻ സാധിക്കുകയുള്ളു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 11 പെന്നി ഓഹരികൾ മികച്ച നേട്ടം നൽകിയിട്ടുണ്ട്. അതിൽ തന്നെ 3 ഓഹരികൾ മൾട്ടിബാഗർ റിട്ടേൺ നൽകിയവയാണ്. 1,000 കോടി രൂപയിൽ താഴെയുള്ള മാർക്കറ്റ് ക്യാപിറ്റലൈസേഷൻ, 20 രൂപയിൽ താഴെയുള്ള ഓഹരി വില, കുറഞ്ഞത് 5 ലക്ഷം ഓഹരികളുടെ സമീപകാല ട്രേഡിംഗ് വോളിയം എന്നീ കാര്യങ്ങൾ പരിഗണിച്ചാണ് 11 പെന്നി ഓഹരികളെ പട്ടികപ്പെടുത്തിയത്. ഏതൊക്കെയാണ് ആ ഓഹരികളെന്ന് പരിശോധിക്കാം.

1. സെൽവിൻ ട്രേഡേഴ്സ് ലിമിറ്റഡ്

റിയൽ എസ്റ്റേറ്റ് സെക്ടറിലും ധനകാര്യ മേഖലയിലും ശ്രദ്ധയൂന്നിയിരിക്കുന്ന ചെറുകിട സ്വകാര്യ കമ്പനിയാണ് സെൽവിൻ ട്രേഡേഴ്സ് ലിമിറ്റഡ്. കൊൽക്കത്ത കേന്ദ്രമാക്കി 1980-ലായിരുന്നു കമ്പനിയുടെ തുടക്കം. ബിഎസ്ഇയിൽ 8.54 രൂപ എന്നതാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ ഒരുമാസത്തിനിടെ 41.39 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. അതേസമയം മൂന്ന് മാസത്തെ പ്രകടനം പരിശോധിച്ചാൽ സെൽവിൻ ട്രേഡേഴ്സ് 146 ശതമാനം നേട്ടമുണ്ടാക്കിയിട്ടുണ്ടെന്ന് കാണാം.

11 പെന്നി ഓഹരികൾ, മൂന്ന് മാസത്തെ വളർച്ച 146 ശതമാനം വരെ, നിങ്ങളുടെ കയ്യിലുണ്ടോ..?

2. പ്രോ ഫിൻ ക്യാപിറ്റൽ സർവീസസ്

ബാങ്കിതര ധനകാര്യ സേവന മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയാണ് പ്രോ ഫിൻ ക്യാപിറ്റൽ സർവീസസ് ലിമിറ്റഡ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനി നേടിയ വരുമാനം 30.7 കോടി രൂപയും അറ്റാദായം 2.92 കോടി രൂപയുമായിരുന്നു. 8.50 രൂപ എന്നതാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ ഒരുമാസത്തിനിടെ 11.7 ശതമാനം മുന്നേറ്റമാണ് ഓഹരി നേടിയത്. മൂന്ന് മാസത്തിനിടെ 105 ശതമാനം വളർച്ചയോടെ മൾട്ടിബാഗർ പട്ടികയിൽ ഇടം നേടാനും ഓഹരിക്ക് സാധിച്ചു.

3. അവൻസ് ടെക്നോളജീസ്

ഐടി സെക്ടറിൽ പ്രവർത്തിക്കുന്ന മുംബൈ ആസ്ഥാനമായ കമ്പനിയാണ് അവൻസ് ടെക്നോളജീസ്. 1.32 രൂപ എന്നതാണ് നിലവിലെ ഓഹരി വില. 46 ശതമാനമാണ് ഒരുമാസത്തെ മുന്നേറ്റം. മൂന്ന് മാസത്തിനിടെ 103 ശതമാനം റിട്ടേൺ നൽകാനും ഓഹരിക്ക് സാധിച്ചു.

4. കെസിഡി ഇൻഡസ്ട്രീസ് ഇന്ത്യ

1985-ൽ സ്ഥാപിതമായ കെസിഡി ഇൻഡസ്ട്രീസ് ലിമിറ്റഡ് നിർമ്മാണ മേഖലയിലാണ് പ്രവർത്തിക്കുന്നത്. 11.27 രൂപ എന്ന നിലയിലാണ് കെസിഡി വെള്ളിയാഴ്ച ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഒരുമാസത്തിനിടെ 99 ശതമാനവും മൂന്ന് മാസത്തിനിടെ 81 ശതമാനവും ലാഭം നൽകാൻ ഓഹരിക്ക് സാധിച്ചു.

5. ദീക്ഷ ഗ്രീൻസ്

കമ്മോഡിറ്റീസ് & മെറ്റീരിയൽസ് ട്രേഡിങ് നടത്തുന്ന കമ്പനിയാണിത്.വൂഡൻ ലോഗ്സ് ഇറക്കുമതി, അഗ്രി മാർക്കറ്റ് ബിസിനസ്, വെനീർ ഷീറ്റുകൾ അടക്കമുള്ല ഇന്റർമീഡിയേറ്റ് പ്രൊഡക്ടുകളുടെ നിർമാണം തുടങ്ങിയവ നടത്തുന്നു. 5.16 രൂപയാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 75 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്.

6. എക്സൽ റിയാലിറ്റി എൻ ഇൻഫ്ര

എക്സൽ റിയാലിറ്റി എൻ ഇൻഫ്ര മൂന്ന് മാസ കാലയളവിൽ 52 ശതമാനം നേട്ടം കൈവരിച്ചു. 1.14 രൂപയിലാണ് വെള്ളിയാഴ്ച ഓഹരി വ്യാപാരം അവസാനിച്ചത്.

7. പാന്ത് ഇൻഫിനിറ്റി

മൂന്ന് മാസ കാലയളവിൽ പന്ത് ഇൻഫിനിറ്റി 48 ശതമാനം നേട്ടം കൈവരിച്ചു. 9.93 രൂപയാണ് നിലവിലെ ഓഹരി വില.

8. ഐഎഫ്എൽ എന്‍റർപ്രൈസസ്

0.98 രൂപയാണ് നിലവിലെ ഓഹരി വില. മൂന്ന് മാസ കാലയളവിൽ ഐഎഫ്എൽ എന്‍റർപ്രൈസസ് ഓഹരി 43 ശതമാനം ഉയർന്നു.

9. മിഷ്താൻ ഫുഡ്സ്

മൂന്ന് മാസ കാലയളവിൽ മിഷ്ടാൻ ഫുഡ്‌സിന്‍റെ ഓഹരി വില വില 31 ശതമാനം ഉയർന്ന് 6.30 രൂപയിലെത്തി.

10. കപിൽ രാജ് ഫിനാൻസ്

കപിൽ രാജ് ഫിനാൻസിന്‍റെ ഓഹരി വില മൂന്ന് മാസത്തിനിടെ 31ശതമാനം ഉയർന്ന് 9.27 രൂപയിലെത്തി.

11. യുആർ ഷുഗർ ഇൻഡസ്ട്രീസ്

മൂന്ന് മാസ കാലയളവിൽ യുആർ ഷുഗർ ഇൻഡസ്ട്രീസ് 31 ശതമാനം വളർച്ച രേഖപ്പെടുത്തി. 6.69 രൂപയാണ് നിലവിലെ ഓഹരി വില .

അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X