ഓഹരി വിപണികളില്‍ കഴിഞ്ഞ രണ്ടാഴ്ചയിലും തകര്‍ച്ച തുടരുകയാണ്. കോവിഡിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ് തകര്‍ച്ചയ്ക്ക് വഴിമരുന്നിട്ടത്. പിന്നിട്ട ആഴ്ചയില്‍ മാത്രം പ്രധാന സൂചികകളില്‍ 4 ശതമാനത്തിലേറെ ഇടിവ് നേരിട്ടു. സര്‍വകാല റെക്കോഡ് ഒക്ടോബര്‍ പകുതിയോടെ രേഖപ്പെടുത്തിയ ശേഷം ഇതുവരെ 8 ശതമാനത്തിലധികം സൂചികകള്‍ താഴേക്കുവന്നു. അതേസമയം, മിഡ്കാപ്പ് വിഭാഗത്തില്‍ ഏറ്റവുമധികം തിരുത്തല്‍ നേരിട്ട 5 ഓഹരികളെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്.
1) ഐആര്‍സിടിസി (BSE:542830, NSE: IRCTC)
ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന് (ഐആര്‍സിടിസി) ഓഹരികള്‍ 30 ശതമാനത്തോളമാണ് തിരുത്തലിന് വിധേയാമായിരിക്കുന്നത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 18-ന് 1,175 രൂപ നിലവാരം ഓഹരികള്‍ രേഖപ്പെടുത്തിയിരുന്നു. പിന്നീട് ഇടിവ് നേരിട്ട ഓഹരി വെള്ളിയാഴ്ച (നവംബര്‍ 26) എന്‍എസ്ഇയില്‍ രേഖപ്പെടുത്തിയത് 822.30 രൂപയാണ്.
2) ദീപക് നൈട്രേറ്റ് (BSE:506401, NSE: DEEPAKNTR)
സൂചികകള്‍ റെക്കോഡ് നിലവാരം രേഖപ്പെടുത്തിയഒക്ടോബര് 18-ന് ശേഷം, സ്പെഷ്യാല്‍റ്റി കെമിക്കല്‍സ് നിര്‍മിക്കുന്ന പ്രമുഖ കമ്പനിയായ ദീപക് നൈട്രേറ്റിന്റെ ഓഹരികളില്‍ 30 ശതമാനത്തിലേറെ ഇടിവുണ്ടായി. അതായത്, ഇക്കാലയളവില്‍ കമ്പനിയുടെ ഓഹരി വില 2,867-ല്‍ നിന്നും 2,130-ലേക്ക് വീണു.
3) ജെഎസ്ഡബ്ല്യൂ എനര്‍ജി (BSE:533148, NSE: JSWENERGY)
പ്രമുഖ ബിസിനസ് സംരംഭകരായ ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ കീഴില്‍ ഊര്‍ജോത്പാദന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര കമ്പനിയാണ് ജെഎസ്ഡബ്ല്യൂ എനര്‍ജി. വിപണി സര്‍വകാല റെക്കോഡിലെത്തിയ ഒക്ടോബര്‍ 18-ന് ശേഷം ഓഹരിയില്‍ 23 ശതമാനം തകര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. ഇക്കാലയളവില്‍ 391.85 രൂപയില്‍ നിന്നും 302.5 രൂപയിലേക്ക് ഓഹരിവില കൂപ്പുകുത്തി. 18-ന് ശേഷം ഓഹരിയില്‍ നിക്ഷേപകരുടെ ഭാഗത്ത് നിന്നും കനത്ത ലാഭമെടുക്കുന്നുണ്ട്.
4) ടാറ്റ കെമിക്കല്‍സ് (BSE:500770, NSE: TATACHEM)
ലോകത്തെ രണ്ടാമത്തെ വലിയ സോഡ ആഷ് നിര്‍മാതാക്കളും നാല് ഭൂഖണ്ഡത്തിലായി ബിസിനസ് പ്രവര്‍ത്തനങ്ങളുമുള്ള ടാറ്റ ഗ്രൂപ്പ് കമ്പനിയാണ് ടാറ്റ കെമിക്കല്‍സ്. വിപണി സര്‍വകാല റെക്കോഡിലെത്തിയ ഒക്ടോബര്‍ 18-ന് ശേഷം ഓഹരിയില്‍ 22 ശതമാനത്തോളം ഇടിവുണ്ടായി. ഇക്കാലയളവില്‍ ഓഹരി വില (ദിനാന്ത്യത്തില്‍) 1094.40 രൂപയില്‍ നിന്നും 855 രൂപയിലേക്ക് വീണു.
5) ജിന്‍ഡാല്‍ സ്റ്റീല്‍ & പവര്‍ (BSE:532286, NSE: JINDALSTEL)
രാജ്യത്തെ സ്റ്റീല്‍ ഉത്പാദകരില്‍ പ്രമുഖ കമ്പനിയാണ് ജിന്‍ഡാല്‍ സ്റ്റീല്‍ & പവര്‍. വിപണി സര്‍വകാല റെക്കോഡിലെത്തിയ ഒക്ടോബര്‍ 18-ന് ശേഷം നവംബര്‍ 26 വരെയുള്ള കാലയളവില്‍ 22 ശതമാനത്തോളമാണ് ജിന്‍ഡാല്‍ സ്റ്റീല്‍ & പവറിന്റെ ഓഹരികള്‍ താഴ്ന്നത്. അതായത്, 452.10 രൂപ നിലവാരത്തില്‍ നിന്നും 353.50 രൂപയിലേക്കാണ് ഓഹരികള്‍ വീണത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications