തൊഴിലിനു വിദ്യാഭ്യാസത്തിനുമായി ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് പോകുന്നവരുടെ എണ്ണം കൂടിവരുന്നൊരു കാലമാണിത്. പശ്ചിമേഷ്യൻ രാജ്യങ്ങളിലും അമേരിക്ക, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ സജീവമായിരുന്ന ഇന്ത്യക്കാരുടെ ഒഴുക്ക് ഇന്ന് പുതിയ ഇടങ്ങൾ തേടി കൊണ്ടിരിക്കുകയാണ്. യൂറോപ്യൻ രാജ്യങ്ങളാണ് ഇന്നത്തെ കാലത്ത് കൂടുമാറ്റത്തിനായി സജീവമായി പരിഗണിക്കുന്ന രാജ്യങ്ങൾ.
രാജ്യത്തോടുള്ള ഇഷ്ടം കൊണ്ടോ, കാലാവസ്ഥ കൊണ്ടോ ഒരിടം തിരഞ്ഞെടുക്കുന്നതിന് മുൻപ് അവിടുത്തെ പ്രവാസ ജീവിതം എത്രത്തോളം സുഖകരമായിരിക്കും എന്ന് അറിയേണ്ടതുണ്ട്. കുടിയേറ്റകാരോടുള്ള സമീപനം, ഭാഷ, ഔദ്യോഗിക ഭരണ രംഗത്തെ സൗകര്യങ്ങൾ എന്നിവ ഘടകങ്ങലാണ്. വിദേശത്ത് ജീവിതം ആരംഭിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ചില ഘടകങ്ങൾ ഉൾകൊള്ളുന്ന എക്‌സ്പാറ്റ് എസൻഷ്യൽസ് സൂചിക പ്രകാരം പ്രവാസികൾക്ക് എളുപ്പത്തിൽ സ്ഥിരതാമസമാക്കാൻ കഴിയുന്ന രാജ്യങ്ങളുടെ പട്ടിക പരിശോധിക്കാം.
ബഹറിന്‍
എക്‌സ്പാറ്റ് എസന്‍ഷ്യല്‍ സൂചിക പ്രകാരം പട്ടികയില്‍ ഒന്നാമത് ബഹറിനാണ്. പശ്ചിമേഷ്യൻ ബഹറൈനില്‍ പ്രാദേശിക അധികാരികളുമായി ഇടപെടുന്നത് എളുപ്പമാണെന്ന് സര്‍വെയില്‍ പങ്കെടുത്ത 67 ശതമാനം പേരും അഭിപ്രായപ്പെടുന്നു. വിസ നേടാനുള്ള എളുപ്പവും പ്രാദേശിക ഭാഷ അറിയാതെ തന്നെ താമസ സൗകര്യം കണ്ടെത്താനുള്ള എളുപ്പവും ബഹറൈനുള്ള നേട്ടമാണ്. അറബിയാണ് ബഹറിനിലെ ഔദ്യേഗിക ഭാഷയെങ്കിലും ഇംഗ്ലീഷ് സജീവമായി ഉപയോഗിക്കുന്നുണ്ട്. വിദ്യാഭ്യാസ രംഗത്ത് സെക്കൻഡ് ലാഗ്വേജ് ഇംഗ്ലീഷാണ്.

യുഎഇ
പട്ടികയിൽ രണ്ടാമതുള്ളതും പശ്ചിമേഷ്യൻ രാജ്യമായ യുഎഇ ആണ്. അഡ്മിനിസ്‌ട്രേറ്റീവ് സേവനങ്ങൾ ഓൺലൈനായി എളുപ്പത്തിൽ ലഭ്യമാവുന്ന എന്നത് യുഎഇയുടെ പ്രത്യേകതയാണ്. വിസ, അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ തുടങ്ങിയ ആനുകൂല്യങ്ങളും പ്രവാസികൾക്ക് യുഎഇ ഒരു മികച്ച തിരഞ്ഞെടുപ്പാവുന്നു. പ്രദേശിക ഭാഷയെ പറ്റി കൃത്യമായ ധാരണയില്ലാതെയും സുഗമമായി ജീവിക്കാൻ യുഎഇയ്ക്ക് സാധിക്കുന്നു. അറബിക്ക് ആണ് ഔദ്യോഗിക ഭാഷയെങ്കിലും കോടതികളിൽ ചൈനീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, ഹിന്ദി, റഷ്യൻ എന്നിവയും ഉപയോഗിക്കുന്നു.
സിംഗപ്പൂർ
ലോകമെമ്പാടുമുള്ള വ്യത്യസ്‌ത സംസ്‌കാരങ്ങളുടെ മിശ്രിതമാണ് സിംഗപ്പൂർ. പ്രവാസ ജീവിതത്തിന് തിരഞ്ഞെടുക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ മൂന്നാമത്തെ സ്ഥലമാണ് സിംഗപ്പൂർ. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷകളിലൊന്നായതിനാൽ സിംഗപ്പൂരിലെത്തുന്നൊരാൾക്കും ഭാഷ സംബന്ധിച്ചുള്ള ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നില്ല. പ്രവാസികൾക്കും ഭരണകാര്യങ്ങൾ എളുപ്പത്തിൽ ലഭിക്കുമെന്നതും താമസ സ്ഥലം കണ്ടെത്താനുള്ള എളുപ്പവും സിംഗപ്പൂരിനെ മികച്ചതാക്കുന്നു. ജീവിത ചെലവാണ് പലരും നേരിടുന്ന പ്രശ്നം.
എസ്റ്റോണിയ
വടക്കൻ യൂറോപ്യൻ രാജ്യമായ എസ്റ്റോണിയ സ്ഥിര താമസമാക്കുന്നതിന് അനുയോജ്യമായ രാജ്യങ്ങളിലൊന്നാണ്. പട്ടികയിലെ ആദ്യ യൂറോപ്യൻ രാജ്യമാണിത്. ഭരണപരമായ ബുദ്ധിമുട്ടുകളില്ലാതെയുള്ള ജീവിതവും സുഗമമായ ഇന്റർനെറ്റ് സേവനങ്ങളും എസ്റ്റോണിയയെ പ്രവാസികൾക്കിടയിൽ മികച്ചതാക്കുന്ന ഘടകമാണ്. ഭാഷയാണ് നേരിടുന്നൊരു വെല്ലുവിളി. താമസ സൗകര്യങ്ങൾക്കുള്ള ചില പ്രതിസന്ധികളും എസ്റ്റോണിയയിൽ കാണാം.
ഒമാൻ
എക്‌സ്പാറ്റ് എസൻഷ്യൽസ് സൂചിക പ്രകാരം അഞ്ചാം സ്ഥാനത്തുള്ള രാജ്യമാണ് ഒമാൻ. പ്രവാസികൾക്ക് ഒമാനിലെത്താൻ എളുപ്പമാണെന്നാണ് സർവെ പറയുന്നത്. പ്രവാസികൾക്കുള്ള അവശ്യസാധനങ്ങൾ ഒമാനിൽ എളുപ്പത്തിൽ ലഭിക്കും. ഇതോടൊപ്പം താമസ സൗകര്യങ്ങളും പാർപ്പിടവും ഭാഷയും പ്രശ്നമല്ലാത്തത് പ്രവാസികൾക്ക് കൂടുതൽ സൗകര്യപ്രദമായ ഇടമാക്കി മാറ്റുന്നു.
ഇൻഡോനേഷ്യ
കുറഞ്ഞ ചെലവിൽ ജീവിക്കാനും നല്ലൊരു തുക സമ്പാദിക്കാനും സാധിക്കുന്നൊരിടമാണ് ഇൻഡോനേഷ്യ. പ്രവാസികളായി എത്തുന്നവർക്ക് താമസ സ്ഥലം കണ്ടെത്തുന്നതിൽ ഏറ്റവും എളുപ്പമുള്ള സ്ഥലമായതിനാലാണ് എക്‌സ്പാറ്റ് എസൻഷ്യൽസ് സൂചികയിൽ ഇൻഡോനേഷ്യ ആറാം സ്ഥാനത്ത് എത്തുന്നത്. കുറഞ്ഞ ജീവിത ചെലവുള്ളതിനാൽ ഇന്ത്യോനേഷ്യയിലെത്തുന്നവർക്ക വലിയ സമ്പാദ്യം ഉണ്ടാക്കാൻ അവസരമുണ്ട്. ഭാഷ പഠിച്ചെടുക്കുക എന്നത് എളുപ്പമാണ്. പ്രാദേശിക ഭരണ സംവിധാനങ്ങളുമായി ഇടപെടുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നതാണ് ഇൻഡോനേഷ്യ സംബന്ധിച്ച പ്രതിസന്ധി.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
