37% വരെ നേട്ടം; തിരുത്തല്‍ നേരിട്ട ഈ 6 ഓഹരികള്‍ പരീക്ഷിച്ചു നോക്കൂ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ മൂന്ന് ആഴ്ചകളായി വിപണി കടുത്ത ചാഞ്ചാട്ടത്തിന്റെ പാതയിലായിരുന്നു. സര്‍വകാല റെക്കോഡ് രേഖപ്പെടുത്തിയ ശേഷം ക്രമാനുഗതമായി സൂചികകള്‍ 9 ശതമാനത്തോളം താഴേക്കിറങ്ങി വരികയായിരുന്നു. ഒടുവില്‍ ഈയാഴ്ചയോടെയാണ് വിപണി അല്‍പ്പം താളം കണ്ടെത്തിയത്. നിഫ്റ്റി 16750- 16800 നിലവാരങ്ങളില്‍ സപ്പോര്‍ട്ട് കണ്ടെത്തുന്നുവെന്നാണ് അനുമാനം. ഇതിനിടെ വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ സമീപ ഭാവിയിലേക്ക് 37 ശതമാനം വരെ നേട്ടം നല്‍കിയേക്കാവുന്ന 6 ഓഹരികള്‍ നിക്ഷേപത്തിനായി നിര്‍ദേശിച്ചു.

പിഎന്‍സി ഇന്‍ഫ്രാടെക്

1). പിഎന്‍സി ഇന്‍ഫ്രാടെക്

ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് പിഎന്‍സി ഇന്‍ഫ്രാടെക്. ദേശീയ പാതകള്‍, വിമാനത്താവളങ്ങളുടെ റണ്‍വേ, ഊര്‍ജ്ജ വിതരണ ശൃംഖലകള്‍, ജലസേചന പദ്ധതികള്‍, ഫ്ലൈഓവറുകള്‍ എന്നിവ നിര്‍മ്മിക്കുന്നതില്‍ കമ്പനി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഐഎസ്ഒ അംഗീകാരം നേടിയിട്ടുള്ള കമ്പനിയാണ് പിഎന്‍സി ഇന്‍ഫ്രടെക്. പ്രതിരോധ സേനകള്‍ക്ക് വേണ്ടിയും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, നാഷണല്‍ ഹൈവേ അതോറിറ്റിക്കു വേണ്ടിയും ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് അടക്കമുളള വലിയ സംസ്ഥാനങ്ങളിലെ വൈദ്യുതി, ജലവിഭവ, പൊതുമരാമത്ത് വകുപ്പുകള്‍ക്ക് വേണ്ടിയും നിരവധി പദ്ധതികളാണ് കമ്പനി ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുള്ളത്.

Also Read: 10 ദിവസത്തിനുളളില്‍ 84% ലാഭം; ഈ ഓഹരി ഇനിയും വാങ്ങണോ അതോ വിറ്റൊഴിയണോ?Also Read: 10 ദിവസത്തിനുളളില്‍ 84% ലാഭം; ഈ ഓഹരി ഇനിയും വാങ്ങണോ അതോ വിറ്റൊഴിയണോ?

ലക്ഷ്യവില 370

ലക്ഷ്യവില 370

ജിയോജിത്ത് സെക്യൂരിറ്റീസ് 370 രൂപ ലക്ഷ്യമിട്ട് പിഎന്‍സി ഇന്‍ഫ്രാ ടെക്കിന്റെ ഓഹരികള്‍ വാങ്ങാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. നിലവില്‍ 299- 302 രൂപ നിലവാരത്തിലാണ് ഈ കമ്പനിയുടെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ബ്രോക്കറേജ് സഥാപനത്തിന്റ ശുപാര്‍ശ പ്രകാരം, നിലവിലെ വിലയില്‍ ഈ ഓഹരികള്‍ വാങ്ങിയാല്‍, 12 മാസക്കാലയളവില്‍ 23 ശതമാനത്തോളം നേട്ടം ലഭിക്കാം.

Also Read: 10 രൂപയില്‍ താഴെ മാത്രം; മാസങ്ങള്‍ക്കുളളില്‍ 1,400% ലാഭം; ആ 4 പെന്നി സ്റ്റോക്കുകളിതാAlso Read: 10 രൂപയില്‍ താഴെ മാത്രം; മാസങ്ങള്‍ക്കുളളില്‍ 1,400% ലാഭം; ആ 4 പെന്നി സ്റ്റോക്കുകളിതാ

എസ്‌കോര്‍ട്ട്സ്

2) എസ്‌കോര്‍ട്ട്സ് (BSE: 500495, NSE: ESCORTS)

ഹരിയാനയിലെ ഫരീദാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനിയാണ് എസ്‌കോര്‍ട്ട്സ്. 1944ല്‍ ആരംഭിച്ച കമ്പനിക്ക് ഇന്ന് 40 രാജ്യങ്ങളില്‍ ബിസിനസ് സംരംഭങ്ങളും പ്രവര്‍ത്തനങ്ങളും ഉണ്ട്. മുഖ്യമായും കാര്‍ഷികാനുബന്ധ, വാഹന, നിര്‍മ്മാണ മേഖലയിലേക്ക് വേണ്ട ഉപകരണങ്ങളും ഭാരമേറിയ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന ക്രെയിന്‍ പോലെയുള്ള യന്ത്രങ്ങളും റെയില്‍വേയ്ക്ക് വേണ്ട എയര്‍ ബ്രേക്ക്, ഗിയര്‍ അനുബന്ധ ഉപകരണങ്ങളും നിര്‍മിക്കുന്ന കമ്പനിയാണിത്. എണ്‍പതുകളില്‍ പ്രശസ്തമായ രാജ്ദൂത് ബ്രാന്‍ഡ് നാമത്തില്‍ ഇരുചക്ര വാഹനങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ചിട്ടുള്ളതും എസ്‌കോര്‍ട്ട്സാണ്. ലോകത്തിലെ വലിപ്പമേറിയ പിക്ക് ആന്‍ഡ് കാരി (Pick & Carry) വിഭാഗത്തിലുള്ള ഹൈഡ്രോളിക് മൊബൈല്‍ ക്രെയിന്‍ നിര്‍മിക്കുന്ന കമ്പനി കൂടിയാണിത്. നിലവില്‍ രാജ്യത്ത് ട്രാക്ടര്‍ നിര്‍മാതാക്കളില്‍ നാലാം സ്ഥാനവും ട്രാക്ടര്‍ വിപണിയില്‍ 11 ശതമാനത്തോളവും വിഹിതവും ഉണ്ട്.

ലക്ഷ്യവില 2,140

ലക്ഷ്യവില 2,140

എസ്‌കോര്‍ട്ട്‌സിന്റെ ഓഹരികള്‍ക്ക് മോത്തിലാല്‍ ഒസ്വാള്‍ നല്‍കിയിരിക്കുന്ന ലക്ഷ്യവില 2,140 രൂപയാണ്. ജപ്പാനിലെ ട്രാക്ടര്‍ നിര്‍മാതാക്കളായ കുബോട്ടയുമായുള്ള സഹകരണത്തിന്റെ പശ്ചാത്തലത്തിലാണ് നിക്ഷേപത്തിനുള്ള നിര്‍ദേശം. നിലവില്‍ എസ്‌കോര്‍ട്ട്‌സിന്റെ ഓഹരികള്‍ 1845 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്.

Also Read: തകര്‍ച്ച തടയാന്‍ ഐടി സ്‌റ്റോക്കുകൾ വാങ്ങാം; 8 ഓഹരികളുടെ ടാര്‍ഗറ്റ് പുതുക്കി എംകെ ഗ്ലോബല്‍Also Read: തകര്‍ച്ച തടയാന്‍ ഐടി സ്‌റ്റോക്കുകൾ വാങ്ങാം; 8 ഓഹരികളുടെ ടാര്‍ഗറ്റ് പുതുക്കി എംകെ ഗ്ലോബല്‍

ഇപ്കാ ലാബോറട്ടറീസ്

3) ഇപ്കാ ലാബോറട്ടറീസ്

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഫാര്‍മ കമ്പനിയായ ഇപ്കാ ലബോറട്ടറീസാണ് ഷേര്‍ഖാന്‍ നിര്‍ദേശിച്ചിരിക്കുന്ന മറ്റൊരു ഓഹരി. 350-ഓളം മരുന്നുകളുടെ നിര്‍മാണത്തിനുള്ള ഫോര്‍മുലേഷനുകളും 80 മരുന്നുകളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന രാസസംയുക്തങ്ങളും (എപിഐ) കൈവശമുള്ള കമ്പനിയാണിത്. ഇതില്‍ ചില എപിഐയുടെ നിര്‍മ്മാണ കാര്യത്തില്‍ ലോകത്തിലെ തന്നെ മുന്‍നിരയിലാണ്.

Also Read: ഒരു വര്‍ഷത്തിനുള്ളില്‍ ഈ ഫാര്‍മ സ്റ്റോക്ക് 5,000 കടക്കും; വാങ്ങുന്നോ?Also Read: ഒരു വര്‍ഷത്തിനുള്ളില്‍ ഈ ഫാര്‍മ സ്റ്റോക്ക് 5,000 കടക്കും; വാങ്ങുന്നോ?

ലക്ഷ്യവില 2,675

ലക്ഷ്യവില 2,675

നിലവില്‍ 2,069 രൂപ നിലവാരത്തിലാണ് ഇപ്കാ ലാബോറട്ടറീസിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 2,600 രൂപ ലക്ഷ്യമിട്ട് ഓഹരികള്‍ വാങ്ങാമെന്നാണ് മോത്തിലാല്‍ ഒസ്വാളിന്റെ നിര്‍ദേശം. 27 ശതമാനത്തിലേറെ നേട്ടം പ്രതീക്ഷിക്കുന്നു. അതേസമയം, ലോകത്തില്‍ തന്നെ കടുത്ത ഗുണ നിലവാര പരിശോധന നടത്തുന്ന അമേരിക്ക, ബ്രിട്ടന്‍, യൂറോപ്പ് എന്നിവിടങ്ങളിലെ ഔഷധ പരിശോധനാ ഏജന്‍സികളുടെ അംഗീകാരവും കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. ഇതൊക്കെ തന്നെ കമ്പനി ഉത്പാദിപ്പിക്കുന്ന മരുന്നുകളുടെ ഉന്നത നിലവാരം വ്യക്തമാക്കുന്ന കാര്യങ്ങളാണ്.

യുപിഎല്‍

4). യുപിഎല്‍

കെമിക്കല്‍ വ്യവസായ രംഗത്തെ പ്രമുഖരായ യുണൈറ്റഡ് ഫോസ്ഫറസ് ലിമിറ്റഡ് യുപിഎല്‍) ഓഹരികള്‍ നിലവില്‍ 691 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 945 രൂപ ലക്ഷ്യമാക്കി വാങ്ങാമെന്നാണ് അമേരിക്കയിലെ വമ്പന്‍ നിക്ഷേപ കമ്പനിയായ ജെഫ്‌റീസ് സൂചിപ്പിച്ചിരിക്കുന്നത്. അടുത്ത 12 മാസക്കലായളവില്‍ ഇതിലൂടെ 28 ശതമാനത്തോളം നേട്ടം ലഭിക്കാം.

ഡിക്‌സ്ണ്‍ ടെക്‌നോളജീസ്

5). ഡിക്‌സ്ണ്‍ ടെക്‌നോളജീസ്

രാജ്യത്തെ ഇലക്ട്രോണിക്‌സ് മേഖലയിലെ മുന്‍നിര കമ്പനിയാണ് നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിക്‌സണ്‍ ടെക്‌നോളജീസ്. നിലവില്‍ ഡിക്‌സണിന്റെ ഓഹരികള്‍ 5,071 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 5,936 രൂപ ലക്ഷ്യമിട്ട് ഓഹരികള്‍ വാങ്ങാമെന്നാണ് പ്രമുഖ ധനകാര്യ സ്ഥാപനമായ ആനന്ദ് രതി ഷെയര്‍ ആല്‍ഡ് ബ്രോക്കേഴ്‌സ് നിര്‍ദേശിച്ചിരിക്കുന്നത്. അടുത്ത 12 മാസക്കാലയളവാണ് സമയ പരിധി.

ബ്ലൂഡാര്‍ട്ട് എക്‌സ്പ്രസ്

6). ബ്ലൂഡാര്‍ട്ട് എക്‌സ്പ്രസ്

രാജ്യത്തെ പ്രശസ്തമായ ലോജിസ്റ്റിക്‌സ് കമ്പനിയാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ലൂ ഡാര്‍ട്ട് എക്‌സ്പ്രസ്. നിലവില്‍ 6,500 രൂപ നിലവാരത്തിലാണ് കമ്പനിയുടെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 7,776 രൂപ ലക്ഷ്യമാക്കി വാങ്ങാമെന്നാണ് റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ നിര്‍മല്‍ ബാങ് പറയുന്നത്. ഇതിലൂടെ സമീപ ഭാവിയില്‍ 25 ശതമാനത്തിലേറെ നേട്ടം സ്വന്തമാക്കാമെന്നും അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Also Read: ഇറക്കത്തിന് പിന്നാലെ കയറ്റവുമുണ്ട്; ഈ ബാങ്കിംഗ് സ്റ്റോക്ക് 50% നേട്ടം നല്‍കാംAlso Read: ഇറക്കത്തിന് പിന്നാലെ കയറ്റവുമുണ്ട്; ഈ ബാങ്കിംഗ് സ്റ്റോക്ക് 50% നേട്ടം നല്‍കാം

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

These 6 Stocks Blue Dart PNC Infratech Dixon Are Among Stocks For 37 Percent Gain In Long Term

These 6 Stocks Blue Dart PNC Infratech Dixon Are Among Stocks For 37 Percent Gain In Long Term
Story first published: Wednesday, December 1, 2021, 23:45 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X