കഴിഞ്ഞ 3 വര്‍ഷങ്ങളിലും ഡിസംബറില്‍ 10 % നേട്ടം; ആ 8 സ്റ്റോക്കുകള്‍ ഇവയാണ്‌

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ ഒരു മാസമായി ഇന്ത്യൻ വിപണികൾ തിരുത്തലിൻ്റെ പാതയിലാണ്. പ്രധാന സൂചികയായ സെൻസെക്സ് 3000 പോയിൻ്റിലേറെയാണ് (5 ശതമാനം) ഒരു മാസത്തിൻ്റെ ഉയർന്ന നിലവാരമായ 61,765-ൽ നിന്നും താഴേക്കിറങ്ങിയത്. അതേസമയം, താഴെ പറയുന്ന 8 സ്റ്റോക്കുകൾ കഴിഞ്ഞ മൂന്നു വർഷങ്ങളിലും ഡിസംബർ മാസത്തിൽ, 10 ശതമാനത്തിലേറെ ഉയർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ചില സ്റ്റോക്കുകൾ കുറഞ്ഞ അളവിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. അവയുടെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ 500 കോടി രൂപയിൽ താഴെയാണ്. ടെക്നിക്കൽ സൂചികങ്ങൾ പ്രകാരം എട്ട് സ്‌റ്റോക്കുകളിൽ നാലെണ്ണം ദുർബലാവസ്ഥ പ്രകടമാക്കുന്നുണ്ട്.

 

ബ്ലാക്ക് ബോക്സ് ലിമിറ്റഡ്

1) ബ്ലാക്ക് ബോക്സ് ലിമിറ്റഡ് (BSE: , 500463, NSE: AGCNET)

നേരത്തെ എജിസി നെറ്റ്വർക്ക്സ് (അവായ ഗ്ലോബൽ കണക്ട് ലിമിറ്റഡ്) എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. വൻകിട സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ആശയ വിനിമയ സംവിധാനങ്ങളും സേവനങ്ങളും ഒരുക്കുന്നതാണ്, മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ മുഖ്യ പ്രവർത്തനം. ഹോട്ടൽ, ഇൻഷുറൻസ് ബാങ്കിംഗ്, മ്യൂച്ചൽ ഫണ്ട് മേഖകളിലെ കമ്പനികൾക്ക് സേവനം നൽകുന്നുണ്ട്. നിലവിൽ കമ്പനിയുടെ ഓഹരികൾ 816 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ രേഖപ്പെടുത്തിയ 1750 രൂപ നിലവാരമാണ് കമ്പനി ഓഹരികളുടെ ഒരു വർഷ കാലയളവിലെ ഉയർന്ന വില.

Also Read: നേടണോ അധിക വരുമാനം? ഈ കമ്പനികള്‍ ഒരാഴ്ചയ്ക്കുളളില്‍ ബോണസ് ഓഹരികള്‍ നല്‍കും

ഹിന്ദുസ്ഥാൻ ഫുഡ്സ് ലിമിറ്റഡ്

2) ഹിന്ദുസ്ഥാൻ ഫുഡ്സ് ലിമിറ്റഡ് (BSE:519126, NSE: HNDFDS)

ധാന്യങ്ങളിൽ നിന്നും വിവിധതരം ഭക്ഷണ വസ്തുക്കൾ ഉണ്ടാക്കുന്ന കമ്പനിയാണിത്. കുട്ടികൾക്കുവേണ്ടിയുള്ള ഭക്ഷണങ്ങളും ഇവർ വിപണിയിലെത്തിക്കുന്നുണ്ട്. 1988-ൽ ഗ്ലാക്സോ ഇന്ത്യ ലിമിറ്റഡുമായി ചേർന്ന് മുംബൈയിൽ സംയുക്ത സംരംഭമായി ആരംഭിച്ച കമ്പനിയാണിത്. 2018 ഡിസംബർ ഡിസംബറിൽ 16 ശതമാനവും 2019 ഡിസംബറിൽ 14 ശതമാനവും 2020 ഡിസംബർ 75 ശതമാനം വർധനയാണ് കമ്പനിയുടെ ഓഹരികളിൽ ഉണ്ടായിരുന്നത്. നിലവിൽ 1770 രൂപ നിലവാരത്തിലാണ് കമ്പനിയുടെ ഓഹരികൾ വ്യാപാരം ചെയ്യപ്പെടുന്നത്. 2578 രൂപയാണ് ഒരു വർഷക്കാലയളവിൽ രേഖപ്പെടുത്തിയ ഉയർന്ന വില.

Also Read: ഈ വര്‍ഷം 200% നേട്ടം, ഇനിയുള്ള 3 മാസത്തില്‍ 50% ലാഭം കൂടി ഈ കുഞ്ഞന്‍ സ്റ്റോക്ക് നല്‍കും

ജെഎസ്ഡബ്ലിയു ഇസ്പാറ്റ് സ്പെഷ്യൽ

3) ജെഎസ്ഡബ്ലിയു ഇസ്പാറ്റ് സ്പെഷ്യൽ പ്രൊഡക്ട്സ് ലിമിറ്റഡ് (BSE:513446, NSE: JSWISPL)

മൊന്നറ്റ് ഇസ്പാറ്റ് ആൻഡ് എനർജി ലിമിറ്റഡ് എന്നായിരുന്നു കമ്പനി നേരത്തെ അറിയപ്പെട്ടിരുന്നത്. സ്പോഞ്ച് അയൺ, സ്റ്റീൽ ഇൻഗോട്സ് ആൻഡ് ബില്ലറ്റ്സ്, ഫെറോ അലോയ് എന്നിവയാണ് കമ്പനി പ്രധാനമായും ഉൽപാദിപ്പിക്കുന്നത്. കൂടാതെ ഊർജ്ജ ഉൽപാദനത്തിലും കമ്പനി ശ്രദ്ധകേന്ദ്രീകരിച്ചുണ്ട്. നിലവിൽ 28.70 രൂപയിലാണ് ജെഎസ്ഡബ്ല്യു സ്പെഷ്യൽ പ്രോഡക്ട്സ് ലിമിറ്റഡ് ഓഹരികൾ വ്യാപാരം ചെയ്യപ്പെടുന്നത്. 67.35 രൂപയാണ് ഒരു വർഷക്കാലയളവിലെ ഏറ്റവും ഉയർന്ന വില. 2018 ഡിസംബറിൽ 14 ശതമാനവും 2019 ഡിസംബറിൽ 45 ശതമാനവും 2020 ഡിസംബറിൽ 61 ശതമാനവും ഉയർച്ച കമ്പനിയുടെ ഓഹരികളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ടെക്നിക്കൽ അനാലിസിസിൽ നിലവിൽ കമ്പനിയുടെ ഓഹരികൾ ദുർബലാവസ്ഥയിലാണ്.

Also Read: ഓഹരിയൊന്നിന് 80 രൂപ വരെ ലാഭം, ഈ ലാര്‍ജ്കാപ്പ് സ്‌റ്റോക്ക് നിക്ഷേപത്തിന് പരിഗണിക്കാം

ജെറ്റിഎൽ ഇൻഫ്ര

4) ജെറ്റിഎൽ ഇൻഫ്രാ ലിമിറ്റഡ് (BSE: 534600)

2018 ഡിസംബറിൽ 15 ശതമാനവും 2019 ഡിസംബറിൽ 14 ശതമാനവും 2020 ഡിസംബറിൽ 12 ശതമാനവുമാണ് ജെറ്റിഎൽ ഇൻഫ്രാ ലിമിറ്റഡ് ഓഹരികളിൽ വർധന രേഖപ്പെടുത്തിയിട്ടുള്ളത്. നിലവിൽ 228 രൂപ നിലവാരത്തിലാണ് ഓഹരികൾ വ്യാപാരം ചെയ്യപ്പെടുന്നത്. ഒരു വർഷക്കാലയളവിൽ രേഖപ്പെടുത്തിയ ഉയർന്ന വില 248 രൂപയും കുറഞ്ഞ വില 23.60 രൂപയുമാണ്.

Also Read: വിപണിയിലെ തകർച്ചക്കിടയിലും 42 % ലാഭം; ഈ ഐടി സ്‌റ്റോക്ക് വാങ്ങാമെന്ന് മോത്തിലാല്‍ ഒസ്വാള്‍

കെൽടോൺ ടെക് സൊലൂഷൻസ്

5) കെൽടോൺ ടെക് സൊലൂഷൻസ് ലിമിറ്റഡ് (BSE:519602, NSE: KELLTONTEC)

2018 ഡിസംബറിൽ 32 ശതമാനവും 2019 ഡിസംബറിൽ 19 ശതമാനവും 2020 ഡിസംബറിൽ 39 ശതമാനവുമാണ് കെൽടോൺ ടെക് സൊലൂഷൻസ് ലിമിറ്റഡിൻ്റെ ഓഹരികളിൽ വർധന രേഖപ്പെടുത്തിയിട്ടുള്ളത്. നിലവിൽ 49.85 രൂപ നിലവാരത്തിലാണ് കമ്പനിയുടെ ഓഹരികൾ വ്യാപാരം ചെയ്യപ്പെടുന്നത്. ഒരു വർഷക്കാലയളവിലെ ഉയർന്ന വില 92 രൂപയും കുറഞ്ഞ വില 39.30 രൂപയുമാണ്.

Also Read: വിലയിടിവില്‍ നിന്നും സംരക്ഷണം! 57 % വരെ നേട്ടം; ഈ 5 ഫാര്‍മ സ്റ്റോക്കുകള്‍ വാങ്ങാമെന്ന് ഷേര്‍ഖാന്‍

റാണെ (മദ്രാസ്) ലിമിറ്റഡ്

6) റാണെ (മദ്രാസ്) ലിമിറ്റഡ് (BSE:532661, NSE: RML)

2018 ഡിസംബറിൽ 11 ശതമാനവും 2019 ഡിസംബറിൽ 34 ശതമാനവും 2020 ഡിസംബറിൽ 15 ശതമാനവുമാണ് റാണെ മദ്രാസ് ലിമിറ്റഡ് ഓഹരികളിൽ വർധന രേഖപ്പെടുത്തിയിട്ടുള്ളത്. നിലവിൽ 347 രൂപ നിലവാരത്തിലാണ് ഓഹരികൾ വ്യാപാരം ചെയ്യപ്പെടുന്നത്. ഒരു വർഷക്കാലയളവിലെ ഉയർന്ന വില 494.65 രൂപയും കുറഞ്ഞ വില 215.90 രൂപയുമാണ്. സോട്ട് (SWOT) അനാലിസിസ് പ്രകാരം നിലവിൽ കമ്പനിയുടെ ഓഹരികളിൽ ദുർബലാവസ്ഥയാണ് കാണിക്കുന്നത്.

ടാറ്റാ സ്റ്റീൽ ബിഎസ്എൻഎൽ

7) ടാറ്റാ സ്റ്റീൽ ബിഎസ്എൻഎൽ ലിമിറ്റഡ് (BSE:500055, NSE: TATASTLBSL)

2018 ഡിസംബറിൽ 46 ശതമാനവും 2019 ഡിസംബറിൽ 11 ശതമാനവും 2020 ഡിസംബറിൽ 13 ശതമാനവും വില വർദ്ധനവ് ടാറ്റ സ്റ്റീൽ ബിഎസ്എൽ ലിമിറ്റഡ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 85.35 രൂപ നിലവാരത്തിലാണ് ഓഹരികൾ വ്യാപാരം ചെയ്യപ്പെടുന്നത്. ഒരു വർഷക്കാലയളവിലെ ഉയർന്ന വില 109.70 രൂപയും കുറഞ്ഞ വില 26.40 രൂപയുമാണ്.

യാരി ഡിജിറ്റൽ ഇൻറ്റഗ്രേറ്റഡ് സർവീസസ്

8) യാരി ഡിജിറ്റൽ ഇൻറ്റഗ്രേറ്റഡ് സർവീസസ് ലിമിറ്റഡ് (BSE:533520, NSE: YAARII)

2018 ഡിസംബറിൽ 21 ശതമാനവും 2019 ഡിസംബറിൽ 20 ശതമാനവും 2020 ഡിസംബറിൽ 70 ശതമാനവും വിലവർധനവ് യാരി ഡിജിറ്റലിൻ്റെ ഓഹരികളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ യാരി ഡിജിറ്റലിൻ്റെ ഓഹരികൾ 94.25 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഒരു വർഷക്കാലയളവിലെ ഉയർന്ന വില 183.45 രൂപയും കുറഞ്ഞ വില 51 രൂപയുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സോട്ട് (SWOT) അനാലിസിസ് പ്രകാരം കമ്പനിയുടെ ഓഹരികൾ ഇപ്പോൾ ദുർബല അവസ്ഥയിലാണെന്നാണ് സൂചിപ്പിക്കുന്നത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

These 8 Stocks Including Tata Steel BSL Jsw Ispat And JTL Infra Has Rosen In December Last 3 Years

These 8 Stocks Including Tata Steel BSL Jsw Ispat And JTL Infra Has Rosen In December Last 3 Years
Story first published: Sunday, November 28, 2021, 18:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X