ജൂലിയസ് ബെയർ ഗ്രൂപ്പ് ലിമിറ്റഡിന്റെ ഗവേഷണ പ്രകാരം, വിവിധതരം ആഡംബര വസ്‌തുക്കൾക്കും സേവനങ്ങൾക്കുമായി ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. ഗ്ലോബൽ വെൽത്ത് ആൻഡ് ലൈഫ് സ്റ്റൈൽ റിപ്പോർട്ട് 2020ലെ ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരമായി തിരഞ്ഞെടുക്കപ്പെട്ടത് ബ്രസീലിലെ രണ്ടാമത്തെ വലിയ നഗരമായ റിയോ ഡി ജനീറോയാണ്.
എന്നിരുന്നാലും, മൊത്തത്തിൽ ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരമാണ് ഹോങ്കോംഗ്. മുൻ ബ്രിട്ടീഷ് കോളനിയായ ഹോങ്കോംഗിലെ മികച്ച ഹോട്ടലുകൾ ആഡംബര കാറുകൾ പോലുള്ള വിഭാഗങ്ങൾക്കാണ് ഏറ്റവും ചെലവ് കൂടുതൽ. സമ്പന്നരും മറ്റുള്ളവരും തമ്മിലുള്ള ഭിന്നതയെക്കുറിച്ച് ചില രാജ്യങ്ങളിൽ പിരിമുറുക്കങ്ങൾ വർദ്ധിക്കുന്നതിനാൽ ലോകത്തെ സമ്പന്നർക്കിടയിൽ വർദ്ധിച്ചുവരുന്ന അഭിവൃദ്ധിയുടെ വ്യാപ്തി വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോർട്ട് അടിവരയിടുന്നു.

ആഡംബരമെന്ന ആശയം "ഒരുകാലത്ത് ഹാൻഡ്‌ബാഗുകൾ അല്ലെങ്കിൽ സ്‌പോർട്‌സ് കാറുകൾ പോലുള്ള ഫാൻസി സാധനങ്ങൾക്ക് വേണ്ടി മാത്രം നിലകൊണ്ടിരുന്നതാണെന്നും എന്നാൽ ഇപ്പോൾ സേവനങ്ങൾ മുതൽ മികച്ച ഹോട്ടലുകൾ, ജീവിതരീതികൾ തുടങ്ങിയവയിലേയ്ക്ക് വരെ രൂപാന്തരപ്പെട്ടുവെന്ന് ജൂലിയസ് ബെയറിലെ വെൽത്ത് മാനേജ്‌മെന്റ് സൊല്യൂഷൻസ് ഹെഡ് നിക്കോളാസ് ഡി സ്കൊറോൺസ്കി റിപ്പോർട്ടിൽ പറഞ്ഞു.
ഹോങ്കോംഗിൽ മാസങ്ങളായി നീണ്ടു നിന്ന പ്രതിഷേധം സമ്പദ്‌വ്യവസ്ഥയെ ബാധിച്ചതിനെ തുടർന്ന് ഭാവിയിൽ ഹോങ്കോംഗിന്റെ റാങ്കിംഗിൽ ഇടിവുണ്ടാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഷാങ്ഹായ്, ടോക്കിയോ, സിംഗപ്പൂർ, തായ്‌പേയ്, ബാങ്കോക്ക് എന്നിവയാണ് ഏറ്റവും ചെലവേറിയ മറ്റ് ഏഷ്യൻ നഗരങ്ങൾ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
